60 വർഷം മുൻപ് നാലുവയസുകാരനായ തന്നെ സൈക്കിൾ ഇടിച്ചിട്ട വില്ലനെ കണ്ടെത്തി ഇന്നസെന്റ്, അക്കഥയിങ്ങനെ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
525 VIEWS

അറുപതു വര്ഷം മുൻപ് തന്നെ ഇടിച്ച സൈക്കിൾ ഓടിച്ചത് ആരായിരുന്നു എന്ന് വെളിപ്പെടുത്തി നമ്മുടെ സ്വന്തം ഇന്നസെന്റ്. അന്ന് ഇന്നസെന്റ് ബാലനായിരുന്നു. വെറും നാലുവയസു മാത്രം പ്രായം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഡിഗ്രി ക്ലാസിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന പതിനെട്ടുകാരനാണ് അന്നത്തെ നാലുവയസുകാരനായ ഇന്നസെന്റിനെ സൈക്കിൾ ഇടിച്ചു വീഴ്ത്തിയത്. ഇടിച്ചിട്ടത് പോരാഞ്ഞിട്ട് ചെവിക്കു പിടിച്ചു എഴുന്നേൽപ്പിക്കുകയും, ‘നോക്കി നടക്കടാ’ എന്ന് പറഞ്ഞു ശകാരിച്ചു വിടുകയും ചെയ്തത്രേ. ആ വില്ലൻ മറ്റാരുമല്ല നമ്മുടെ ഭാവഗായകൻ സാക്ഷാൽ ജയചന്ദ്രൻ.

പിൽക്കാലത്തു ഇവർ രണ്ടുപേരും വലിയ താരങ്ങൾ ആയി മാറിയതുകൊണ്ടു ഈ സംഭവം പലവേദികളിലും  ചർച്ചയായിരുന്നു. എന്നാലിപ്പോൾ ഇന്നസെന്റ് വെളിപ്പെടുത്തുകയാണ് സത്യം. ജയചന്ദ്രൻ വില്ലൻ അല്ലത്രേ. വില്ലൻ താനായിരുന്നത്രെ. താൻ അങ്ങോട്ട് പോയി ഇടിക്കുകയായിരുന്നു എന്നാണു ഇന്നസെന്റ് പറഞ്ഞത്. അന്ന് സൈക്കിളിടിച്ചു വീഴ്ത്തിയിട്ടും ഒരു ക്ഷമപോലും പറയാതെ പോയ ജയചന്ദ്രനെ ഇതുവരെ വില്ലൻ സ്ഥാനത്തായിരുന്നു പ്രതിഷ്ഠിച്ചു വച്ചിരുന്നത്. എന്തായാലും ഇന്നസെന്റിന്റെ വെളിപ്പെടുത്തലോടെ ജയചന്ദ്രൻ രക്ഷപെട്ടു.

രണ്ടുപേരുടെയും സ്വദേശം ഇരിങ്ങാലക്കുടയാണ്. ആ നാട്ടിലെ ഈ രണ്ടു വിശിഷ്ടവ്യക്തിത്വങ്ങളും മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി ഒരു കൂടിക്കാഴ്ചയ്ക്കു തയ്യാറായപ്പോഴാണ് രസകരമായ ഇത്തരം സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ആദ്യമായിട്ടായിരുന്നു ജയചന്ദ്രനും ഇന്നസെന്റും ഇങ്ങനെ ഒരുമിച്ചിരുന്ന് ഒരു സംഭാഷണം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത