Entertainment
ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

ഉലകനായകൻ കമൽ ഹസൻ മോഹൻലാലിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് ‘ഉന്നൈപ്പോൽ ഒരുവൻ’ . ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ കമലും മമ്മൂട്ടിയും ഒന്നിച്ചിരു സിനിമ ഇതുവരെ സംഭവിച്ചിട്ടില്ല. അതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി കമൽ പറഞ്ഞത് ഇങ്ങനെ – അത് ഞങ്ങളും പരസ്പരം പറയുന്ന പരാതിയാണ്. ഒരു നല്ല സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ രണ്ടുപേരും. ഞാൻ ചിലപ്പോൾ നല്ല കഥയാണെന്ന് കരുതി മമ്മൂട്ടിയോട് പറയും. അപ്പോൾ മമ്മൂട്ടി പറയും. ഇത് വേണ്ട കമൽ, ഇതിനെക്കാൾ നല്ല കഥ വരട്ടെ അപ്പോൾ ചെയ്യാം. അങ്ങനെ ആ കാത്തിരിപ്പ് നീളുകയാണ്..’
വിക്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ കമൽ കൊച്ചിയിൽ എത്തിയിരുന്നു. അവിടെയാണ് കമൽ ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. വരുന്ന ജൂണ്‍ മൂന്നിന് കമലിന്റെ വിക്രം തിയറ്റുകളിലേക്ക് എത്തുകയാണ്. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, നരേന്, കാളിദാസ് ജയറാം എന്നിവർ ആണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തില്‍ സൂര്യ അതിഥിവേഷത്തിലെത്തുന്നുണ്ട്. മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം.
572 total views, 4 views today