Entertainment
മറ്റാരും അത് ചെയ്യില്ല, അക്ഷയ്കുമാർ തന്നെ രഹസ്യമായി വിളിച്ചിട്ടാണ് അത് പറയുന്നതെന്ന് കങ്കണ

പൊതുവെ ഒരു വിവാദ നായിക എന്നാണു കങ്കണയെ അറിയപ്പെടുന്നത്. ഓരോ ദിവസം ഓരോന്ന് എന്ന കണക്കിനാണ് കങ്കണയുടെ വിവാദ പ്രസ്താവനകൾ. എന്തുകാര്യമെടുത്താലും താരത്തിന് അഭിപ്രായമുണ്ട്. കഴിഞ്ഞ ദിവസം അവഞ്ചേഴ്സിലെ കഥാപാത്രങ്ങൾ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എന്നുള്ള കങ്കണയുടെ വാക്കുകൾ ചർച്ച ആയിരുന്നു. ഇപ്പോൾ പുതിയ വിവാദത്തിനു വഴിമരുന്നിട്ടിരിക്കുകയാണ് താരം.
ബോളിവുഡിൽ താരങ്ങൾ സിനിമകളെ പരസ്പരം പിന്തുണയ്ക്കുമ്പോൾ തന്റെ സിനിമകളെ ആരും പിന്തുണയ്ക്കുന്നില്ല എന്നാണു കങ്കണ പറയുന്നത്. തന്റെ ചിത്രങ്ങളെ എല്ലാരും അവഗണിക്കുകയാണ്, അജയ് ദേവ്ഗൺ പോലും തന്റെ ചിത്രങ്ങളെ പ്രൊമോട്ട് ചെയ്യുന്നില്ല, അദ്ദേഹം മറ്റുള്ളവരുടെ ചിത്രങ്ങൾ പ്രൊമോട്ട് ചെയുന്നുണ്ടാകും എന്നും താരം പറയുന്നു .
അക്ഷയ്കുമാർ തന്നെ വിളിക്കുമെന്നും അത് രഹസ്യമായി ആണെന്നും തലൈവി സിനിമകൾ കൊള്ളാമെന്നു ആരുമറിയാതെ പറയുമെന്നും എന്നാൽ പ്രൊമോട്ട് ചെയ്യില്ലെന്നും കങ്കണ പറയുന്നു. അദ്ദേഹം തന്റെ സിനിമകളുടെ ട്രെയ്ലർ ട്വീറ്റ് ചെയ്യില്ലെന്നും കങ്കണ ആരോപിക്കുന്നു. അമിതാബച്ചൻ തന്റെ പുതിയ ചിത്രമായ ധാക്കഡിന്റെ ടീസർ ട്വിറ്ററിൽ ഷെയർ ചെയ്തെങ്കിലും പിന്നീട് നീക്കം ചെയ്തു എന്നും അതിന്റെ കാരണം അറിയില്ലെന്നും അവരോടുതന്നെ അത് ചോദിക്കണമെന്നും കങ്കണ പറയുന്നു.
895 total views, 4 views today