ശരിക്കും കെജിഎഫ് 3 ആണോ സലാർ ? അങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
322 VIEWS

ശരിക്കും കെജിഎഫ് 3 ആണോ സലാർ ? അങ്ങനെയൊരു നിഗമനത്തിലെത്താൻ കാരണമുണ്ട്. കെ ജി എഫ് 2 ഇപ്പോൾ മെഗാ വിജയം നേടി മുന്നേറുമ്പോൾ ഇതിന്റെ മൂന്നാം ഭാഗവും ഉണ്ടാവുമെന്ന് സെക്കന്റ് പാർട്ടിന്റെ അവസാനമുള്ള പോസ്റ്റ് ക്രെഡിറ്റ് ഭാഗങ്ങളിലൂടെ അവർ വ്യക്തമാക്കുകയും ചെയുന്നുണ്ട്. മറ്റൊരു കാരണം കൂടിയുണ്ട് . മൂന്നാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോഴേ ആരംഭിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതും മൂന്നാം ഭാഗത്തെ കുറിച്ചുള്ള പ്രതീക്ഷകൾ കൂടാൻ കാരണമാണ്. എന്നാൽ കെജിഎഫ് രണ്ടുഭാഗങ്ങളും അണിയിച്ചൊരുക്കിയ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാർ. ഇതിൽ നായകനായെത്തുന്നത് പ്രഭാസ് ആണ്. നിർമ്മാതാക്കൾ ഹോംബാലെ ഫിലിംസ് ആണ്. ഇപ്പോൾ ചിലരുടെ നിഗമനം കെ ജി എഫ് മൂന്നാം ഭാഗം എന്നത്, യാഷ് അവതരിപ്പിക്കുന്ന റോക്കി ഭായ്, പ്രഭാസ് അവതരിപ്പിക്കുന്ന സലാർ എന്നിവർ ഒരുമിച്ചു വരുന്ന ചിത്രം ആയിരിക്കും എന്നാണ്.

അതിനൊരു കാരണമുണ്ട്, കെ ജി എഫ് ചാപ്റ്റർ 2 – ൽ തന്നെ സലാർ എന്ന കഥാപാത്രത്തിന്റെ റഫറൻസ് കടന്നു വരുന്നുണ്ട് . കെ ജി എഫ് 2 ലെ ഈശ്വരി റാവു അവതരിപ്പിക്കുന്ന കഥാപാത്രം എത്തുന്നത് സലാറിന്റെ അമ്മയായി ആണ് ആരാധകർ പറയുന്നു. ചില സീനുകളിലെ ഡീറ്റെയിൽസ് ചൂണ്ടി കാണിച്ചു കൊണ്ടാണ് അവരതു പറയുന്നതും. സലാറിന്റെയും കെജിഎഫിന്റെയും കഥാപശ്ചാത്തലങ്ങൾ തമ്മിലുള്ള സാമ്യവും അത്തരമൊരു നിഗമനത്തിനു കാരണമാണ്.

കെ ജി എഫ് രണ്ടിലെ ചില സീനുകളിൽ റോക്കിക്കു പിന്തുണ ആയി വരുന്നത് സലാർ ആർമി ആണെന്നും 1979 മുതൽ 1981 വരെയുള്ള കാലഘട്ടം ഇതിൽ പറയാത്തത് മനഃപൂർവം ആണെന്നും ‘നിഗമന കർത്താക്കൾ’ പറയുന്നുണ്ട് . അതിനുകാരണമായി പറയുന്നത് ഈ സമയത്താണ് സലാറും, കെ ജി എഫ് മൂന്നാം ഭാഗവും തമ്മിലുള്ള ഒരു കൂടിച്ചേരൽ ഉണ്ടാകാനുള്ള സാധ്യതയായി അവർ കണ്ടെത്തുന്നത്. എന്തായാലും ഭാവനകളും ചിന്തകളും പുരോഗമിക്കട്ടെ, കാണാൻ പോകുന്ന പൂരങ്ങൾ കണ്ടുതന്നെ അറിയേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ