“രണ്ടാം ഭാ​ഗം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തുയരുമോ എന്ന മാനസിക സമ്മർദമുണ്ടായിരുന്നു”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
411 VIEWS

ഇന്ത്യൻ ചലച്ചിത്രവ്യവസായത്തിന്റെ അഭിമാനമായി മാറിയ കെജിഎഫിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ പ്രശാന്ത് നീൽ. ആദ്യ ഭാഗം ഇറങ്ങുമ്പോൾ ഇതുപോലൊരു തരംഗം ആയി മാറുമെന്ന് താൻ കരുതിയിലെന്ന് അദ്ദേഹം പറയുന്നു. “ഒരു പാൻ ഇന്ത്യൻ ചിത്രമായി രണ്ടുഭാഗമായി റിലീസ് ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു സാധാരണ കന്നഡ ചിത്രമായി പദ്ധതിയിട്ടതായിരുന്നു, പിന്നെ പടി പടിയായായാണ് രണ്ടു ഭാഗമുള്ള സിനിമയിലേക്ക് വന്നത്. എല്ലാ ക്രെഡിറ്റും നിർമ്മാതാവ് വിജയ് കിര​ഗണ്ടൂരിനും നായകൻ യാഷിനുമാണ്. മാനുഷികവശമാണ് ഇത്രയും വലിയ ഒരു സിനിമയിൽ ആദ്യം ചേർത്തത്. ജീവിത​ഗന്ധിയായ ചിത്രങ്ങൾക്കപ്പുറമുള്ള സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ മാനുഷികതയാണ് എല്ലാ ഘടകങ്ങളേയും കൂട്ടിയോജിപ്പിച്ചുനിർത്തുന്നത് .” പ്രശാന്ത് നീൽ പറഞ്ഞു.

“രണ്ടാം ഭാ​ഗം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തുയരുമോ എന്ന് മാനസിക സമ്മർദമുണ്ടായിരുന്നു. ആദ്യഭാ​ഗത്തിൽത്തന്നെ സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ എഴുതിയിരുന്നു എങ്കിലും സിനിമയുടെ വിജയം ഉറപ്പിക്കുന്നതുവരെ അദ്ദേഹത്തെ സമീപിക്കാനാവില്ലായിരുന്നു. രവീണ ടണ്ഠനെ രണ്ടാം ഭാ​ഗത്തിൽ ഉൾപ്പെടുത്തിയത് ഹിന്ദി സംസാരിക്കുന്ന ഒരാൾ വേണമെന്നതിനാലാണ് “പ്രശാന്ത് നീൽ കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ