ആ സിനിമയ്ക്ക് വേണ്ടി കണ്ണൂർ ഭാഷ പഠിക്കാൻ വളരെ ബുദ്ധിമുട്ടിയെന്നു ഗായത്രി സുരേഷ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
353 VIEWS

നടി ഗായത്രി സുരേഷ് ആണ് ഇപ്പോൾ താരം . ഗായത്രി പറയുന്ന വസ്തുനിഷ്ഠമായ കാര്യങ്ങളെ പോലും ട്രോളർമാർ വെറുതെ വിടുന്നില്ല എന്നതാണ് ദുരന്തം. എന്തായാലും ഗായത്രി അതിലൊന്നും പതറുന്ന ആളല്ല. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മാഹി. മാഹി എന്ന സ്ഥലത്തിന്റെ കഥ പറയുന്ന ചിത്രം കൂടിയാണ് ഇത്.  തന്റെ ‘മാഹി’ സിനിമ വിശേഷം പങ്കുവെക്കുകയാണ് ഗായത്രി

“മാഹി സിനിമയിൽ കണ്ണൂർ ഭാഷ നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. . ആ സ്ളാങും ഭാഷയും പഠിച്ചെടുക്കാന്‍ വളരെ കഷ്ടപ്പെട്ടു . സംവിധായകനും സ്ക്രിപ്റ്റ് റൈറ്ററും എല്ലാം കണ്ണൂരുകാർ ആയതിനാൽ അവരെല്ലാം ഒരുപാട് സഹായിച്ചു . സിനിമയുടെ ചിത്രീകരണം കണ്ണൂര്‍, മാഹി ഭാഗങ്ങളിലാണ് നടന്നത്. ആ സ്ഥലങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ” ഗായത്രി പറഞ്ഞു

തനിക്കു ബിഗ്ബഡ്ജറ്റ് ചിത്രങ്ങൾ കിട്ടുന്നില്ല എങ്കിലും ഇപ്പോഴും സിനിമയുടെ ഭാഗമാണ് എന്നും പുതുമുഖ സംവിധായകരാണ് തന്റെ അടുത്തേയ്ക്കു സിനിമ ചെയ്യാൻ വരുന്നതെന്നും ചെറിയ ചിത്രങ്ങൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട് തോന്നാറില്ലെന്നും ഗായത്രി പറയുന്നു. “ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ എന്തെങ്കിലും ചെയുന്നത് ?”- താരം കൂട്ടിച്ചേർത്തു.

സിനിമാ സെറ്റുകളിൽ തനിക്കു മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഓരോരുത്തരുടെ പെരുമാറ്റമാണ് അതെല്ലാം സംഭവിക്കാൻ കാരണമെന്നും എനിക്കങ്ങനെ അനുഭവം ഉണ്ടായാൽ തന്നെ ഒരു ‘നോ’ യിൽ പ്രശ്നം അവസാനിപ്പിക്കുകയാണ് പതിവെന്നും ഗായത്രി പറയുന്നു. ഇതൊക്കെ എല്ലാ മേഖലയിലും ഉണ്ടാകുമെന്നും സിനിമ ഏറെ ശ്രദ്ധിക്കുന്ന മാധ്യമം ആയതുകൊണ്ടാണ് എല്ലാം എല്ലാരും പെട്ടന്ന് അറിയുന്നതെന്നും താരം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി