ഒരുകാലത്ത് ബോളിവുഡിലെ സെക്സ് ബോംബായിരുന്നു മല്ലിക ഷെറാവത്ത്. ഒരുകാലത്തു ബോളിവുഡിൽ നല്ല തിരക്കുള്ള താരമായിരുന്നു മല്ലിക . ഹരിയാനയിലെ കർണാൽ സ്വദേശിയാണ് റീമ ലാംബ എന്ന മല്ലിക. 2003ൽ പുറത്തിറങ്ങിയ ‘ഖ്വായിഷ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മല്ലികയുടെ സിനിമ അരങ്ങേറ്റം. തുടർന്ന് മർഡർ, ജാക്കിച്ചാനൊപ്പം ദ മിത്ത്, പ്യാർ കെ സൈഡ് ഇഫക്ട്സ്, കമലഹാസനൊപ്പം ദശാവതാരം, ഗുരു, ഡേർട്ടി പൊളിറ്റിക്സ് എന്നിങ്ങനെ മുപ്പതിലേറെ സിനിമകളിൽ മല്ലിക വേഷമിട്ടു. ഏഷ്യയിലെ 100 സുന്ദരികളിൽ ഒരാളായി ഹോങ്കോംഗിലെ ഒരു ഫാഷൻ മാഗസിൻ മല്ലികയെ തിരഞ്ഞെടുത്തിരുന്നു.എയർ ഹോസ്റ്റസ് ആയും മല്ലിക പ്രവർത്തിച്ചിട്ടുണ്ട്. 1997ൽ പൈലറ്റ് കരൺ സിംഗ് ഗില്ലിനെ വിവാഹം കഴിച്ച മല്ലിക പിന്നീട് വിവാഹമോചനം നേടി. ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിധ്യം അറിയിക്കാൻ മല്ലികയ്ക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നീട് സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ താരം തിരികെ എത്തിയിരിക്കുകയാണ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്ന ശീലക്കാരിയാണ് മല്ലിക. ഇപ്പോഴിതാ സിനിമാ ലോകത്ത് നിലനിൽക്കുന്ന മോശം പ്രവണതകളെക്കുറിച്ച് മനസ് തുറക്കുകയാണ് മല്ലിക.
“സിനിമാ ലോകത്ത് നിലനിൽക്കണമെങ്കിൽ നായകന്മാരെ സന്തോഷിപ്പിച്ച് നിർത്തേണ്ടി വരും . ഞാൻ ‘കോമ്പർമെെസിന് ‘ തയ്യാറാകില്ല എന്നതുകൊണ്ട് എല്ലാ എ ലിസ്റ്റ് നടന്മാരും എനിക്കൊപ്പം അഭിനയിക്കുന്നത് എതിർത്തു.. കാര്യം ലളിതമാണ്, അവർക്ക് ഇഷ്ടം അവർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന, അവരോട് കോമ്പർമൈസ് ചെയ്യുന്ന നടിമാരെയാണ്. ഞാൻ അതല്ല. അതല്ല എന്റെ വ്യക്തിത്വം. മറ്റൊരാളുടെ ആഗ്രഹത്തിന് അനുസരിച്ച് എനിക്ക് ജീവിക്കേണ്ട . നായകൻ രാത്രി മൂന്ന് മണിയ്ക്ക് വിളിച്ച് എന്റെ വീട്ടിലേക്ക് വാ എന്ന് പറഞ്ഞാൽ ഞങ്ങൾ പോകണം. നിങ്ങൾ ആ സർക്കിളിലാണെങ്കിൽ, ആ സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിൽ പോകണം.പോയില്ലെങ്കിൽ സിനിമയിൽ നിന്നും പുറത്താക്കും . കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോളിവുഡ് സിനിമകൾ കുറയ്ക്കുകയും പകരം ഹോളിവുഡ് സിനിമകളിൽ ശ്രദ്ധിക്കുകയുമാണ്. ”
“എന്നെ സമീപിച്ചവരില്‍ പലര്‍ക്കും ഭയമായിരുന്നു. അവര്‍ക്ക് ഞാന്‍ ബോള്‍ഡാണെന്ന് അറിയാമായിരുന്നു. ഞാന്‍ പൊട്ടിത്തെറിച്ചാല്‍ ആകെ പ്രശ്‌നമാണെന്ന് ഭയന്ന് ഇവരാരും തന്നെ ശല്യപ്പെടുത്തിയിരുന്നില്ല. ഒരു നാണംകുണുങ്ങി മിണ്ടാതിരിക്കുന്ന പെണ്‍കുട്ടിയാണെങ്കില്‍ ഇവര്‍ മുതലെടുക്കുമായിരുന്നു. എന്നാല്‍ എന്റെ ഇമേജ് അങ്ങനെയുള്ളതല്ലായിരുന്നു. അത് ശരിക്കും ഗുണം ചെയ്തിട്ടുണ്ട്. ഇത്തരം മോശപ്പെട്ടവരില്‍ നിന്ന് ഞാന്‍ എപ്പോഴും മാറി നടന്നിട്ടുണ്ട്. തനിക്ക് പോസിറ്റിവിറ്റിയാണ് വേണ്ടത്. ഇത്തരം നെഗറ്റീവ് വൈബ് തരുന്നവരില്‍ നിന്ന് മാറി നടക്കുകയാണ് ചെയ്യാറുള്ളത്”
“ഞാനൊരിക്കലും ബോളിവുഡിലെ പാര്‍ട്ടികള്‍ക്ക് പോകാറില്ല. ഞാന്‍ ഏതെങ്കിലും നിര്‍മാതാക്കളെയോ സംവിധായകരെയോ രാത്രിയില്‍ ഹോട്ടല്‍ മുറിയിലെത്തി കാണാറില്ല. അവരുടെ ഓഫീസുകളില്‍ രാത്രിയില്‍ പോകാറുമില്ല. ഞാന്‍ ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് പതിവുള്ളത്.ഒരു നടി ഷോര്‍ട്ട് സ്‌കര്‍ട്ടുകള്‍ ഇട്ട് നടന്നാല്‍, സ്‌ക്രീനില്‍ ചുംബിക്കാന്‍ തയ്യാറായാല്‍, ആ സ്ത്രീക്ക് ധാര്‍മികതയില്ലെന്നാണ് ഇവരുടെ വിചാരം. പല പുരുഷന്മാരും നിങ്ങളെ ഉപയോഗിക്കാന്‍ ശ്രമിക്കും. അത് എനിക്കും സംഭവിച്ചിട്ടുണ്ട്. പല പ്രൊജക്ടുകളില്‍ നിന്നും എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. കാരണം എന്തുകൊണ്ട്് ഞാനുമായി ബന്ധപ്പെടാന്‍ തയ്യാറാകുന്നില്ലെന്നാണ് നായകന്മാര്‍ ചോദിക്കുന്നത്. നിനക്ക് ഇത് സ്‌ക്രീനില്‍ ചെയ്യാന്‍ സാധിക്കും. എന്തുകൊണ്ട് കിടപ്പറയില്‍ ആയികൂടാ എന്നാണ് അവരുടെ ചോദ്യം. അതുകൊണ്ട് സിനിമകളും പലതും നഷ്ടമായി. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അതേ പ്രശ്‌നം ബോളിവുഡിലും ഉണ്ട്”
“ഒരു കൂട്ടം മാധ്യമങ്ങള്‍ തന്നെ വീണുപോയ സ്ത്രീയായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. താന്‍ ചെയ്ത ചിത്രങ്ങളെ കുറിച്ചായിരുന്നു അവര്‍ പറഞ്ഞിരുന്നു. എന്തും ചെയ്യുന്ന സ്ത്രീയായി അവര്‍ എന്നെ ചിത്രീകരിച്ചു. ബിക്കിനി അണിയും, പലരെയും ചുംബിക്കും, അങ്ങനെയുള്ള എന്തും ചെയ്യുന്ന സ്ത്രീയാണ് താനെന്നായിരുന്നു അവര്‍ പഞ്ഞിരുന്നു. ഇന്ന് പക്ഷേ ഞാന്‍ ചെയ്തിരുന്ന സിനിമകള്‍ പോലുള്ള സമൂഹം അംഗീകരിക്കുന്നുണ്ട്.”
“ഞാൻ അഭിനയം കരിയറായി തിരഞ്ഞെടുത്തപ്പോള്‍ വലിയ എതിര്‍പ്പുകളാണ് നേരിട്ടത്. വീട്ടിലെ തന്നെ പുരുഷാധിപത്യത്തോടാണ് ഏറ്റുമുട്ടേണ്ടി വന്നത്. അഭിനയിക്കേണ്ട എന്നായിരുന്നു വീട്ടിലുള്ളവര്‍ പറഞ്ഞത്. ഇതോടെ വീടുവിട്ട് ഓടേണ്ടി വന്നു. ഞാൻ അഭിനയത്തില്‍ ഇറങ്ങിയാല്‍ കുടുംബത്തിന് കളങ്കമാകുമെന്നായിരുന്നു പിതാവ് കരുതിയത്. തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇങ്ങനൊരു മകളില്ലെന്ന് വരെ പറഞ്ഞു. ഇതോടെ എനിക്ക് വാശിയായി. പേരിനൊപ്പമുള്ള അച്ഛന്റെ വാല്‍പ്പേര് വരെ ഞാൻ ഉപേക്ഷിച്ചു”
“മർഡറിന്റെ വിജയം എനിക്ക് രാജ്യാന്തര ശ്രദ്ധ നേടി തന്നു അതാണ് ജാക്കി ചാനൊപ്പം അഭിനയിക്കാനുള്ള അവസരം എനിക്ക് കിട്ടിയതും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയെ കാണാനുള്ള അവസരം നൽകിയതും.. ഇന്ത്യൻ സ്ത്രീകൾ തന്നെ എന്നും വിമർശിക്കുകയാണ് ചെയ്തിട്ടുള്ളത്.. എനിക്ക് തോന്നുന്നത് അവർക്ക് ഗ്ലാമർ എന്നത് അംഗീകരിക്കാൻ സാധിക്കാത്തതാണ്. ഞാൻ അതിൽ നാണിക്കുന്നില്ല.ഞാൻ മർഡറിൽ ബിക്കിനി ധരിച്ചെത്തിയിരുന്നു. എനിക്കു മുമ്പും നായികമാർ ബിക്കിനി ധരിച്ചിരുന്നുവെങ്കിലും എന്നെപ്പോലെയായിരുന്നില്ല. എനിക്ക് നല്ല ശരീരമുണ്ടെന്ന പോലെയായിരുന്നു ഞാൻ പെരുമാറിയത് .ബീച്ചിൽ സാരിയുടുക്കുമോ? ഇല്ല. ഞാൻ ബിക്കിനി ധരിക്കുകയും എന്റെ ശരീരത്തെ ആഘോഷിക്കുകയും ചെയ്യും. പക്ഷെ അത് ജനങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിലും അപ്പുറത്തായിരുന്നു.പ്രത്യേകിച്ചും സ്ത്രീകൾക്ക്. പുരുഷന്മാർക്ക് എന്നോട് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയിലെ പുരുഷന്മാർക്ക് എന്നെ ഇഷ്ടമാണ്. ഞാൻ അവരേയും ഇഷ്ടപ്പെടുന്നു. പക്ഷെ ചില സ്ത്രീകൾക്ക് എന്നോട് ദേഷ്യമാണ് ” – മല്ലിക പറയുന്നു