ഇന്ത്യയിലെ എല്ലാ ഭാഷയിലെ ഫിലിം ഇന്ഡസ്ട്രികളിലും പുരുഷാധിപത്യമാണ് നിലനിൽക്കുന്നതെന്ന് നമുക്കറിയാം. എന്നാൽ ചില ഭാഷകളിൽ സ്ത്രീകൾ തുല്യതയിലേക്കു കയറി വരുന്നതും നാം കാണുന്നുണ്ട്. ഹിന്ദി സിനിമാ മേഖലയിലാണ് അതുകൂടുതൽ കാണാൻ കഴിയുന്നത്. സൗത്ത് ഇന്ത്യൻ ഇന്ഡസ്ട്രികളിൽ എല്ലാം തന്നെ വ്യക്തമായ പുരുഷാധിപത്യമാണ്. നായികാ എന്നത് തന്നെ ഷോകേസിലെ വെറും പാവ റോളുകൾ മാത്രമായിപ്പോകുന്നു. നായകന് പ്രണയിക്കാനും പാട്ടുപാടാനുമുള്ള ഉപകരണം. എന്തുകൊണ്ടാണ് മലയാളം ഉൾപ്പെടെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണം ?നയൻതാരയും മലയാളത്തിൽ മഞ്ജു വാര്യരും മറ്റും ഇതിനൊരപവാദമാണ് എങ്കിലും പൊതുവെ നോക്കിയാൽ ആശ്വസിക്കാൻ വകയില്ല. നടി മമ്ത മോഹൻദാസ് പറയുന്നതിങ്ങനെയാണ്.
നടികൾ പുരുഷന്മാരെ പോലെ ക്രൂരവും മാനസികമായി പ്രതികാര ബുദ്ധിയുള്ളവരായി മാറണം , എന്നാൽ മാത്രമേ പിടിച്ചുനിൽക്കാൻ സാധിക്കൂ. പുരുഷ എതിരാളികളെപ്പോലെ തുല്യമായ രീതിയിൽ ക്രൂരത കാട്ടുന്നത് കൊണ്ടാണ് കുറച്ചു സ്ത്രീകൾ എങ്കിലും ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കുന്നതെന്നും മമ്ത പറഞ്ഞു. മമ്തയുടെ വാക്കുകൾ ഇങ്ങനെ..
“ആധിപത്യം പുലർത്തുന്ന കുറച്ച് സ്ത്രീ അഭിനേതാക്കൾ മാത്രമേ ഇവിടെ ഉള്ളു. അതിനു കാരണം സിനിമ മേഖലയിലെ പുരുഷ അഭിനേതാക്കളെ പോലെ സ്ത്രീകളും ക്രൂരമാകുന്നത് കൊണ്ടാണ്. അങ്ങനെ ആണ് വേണ്ടതും. നമ്മുടെ പുരുഷ അഭിനേതാക്കൾ പിടിച്ചു നിലനിൽക്കാൻചെയ്യുന്ന തരത്തിലുള്ള കാര്യങ്ങൾ സ്ത്രീ അഭിനേതാക്കളും പഠിക്കേണ്ട ഒന്നാണ്. നടിമാർ അങ്ങനെ ചെയ്യുന്നത് കുറവാണ്. പ്രത്യേകിച്ച് സിനിമ നിർമ്മാണത്തിന്റെ കാര്യം വരുമ്പോൾ. ഇനി അങ്ങോട്ട് സ്ത്രീകൾക്ക് സൗമ്യത പുലർത്താൻ കഴിയില്ല. സ്ത്രീകളെന്ന നിലയിൽ പുരുഷന്മാരെപ്പോലെ മാനസികമായി പ്രതികാരബുദ്ധിയുള്ളവരായി മാറിയില്ലെങ്കിൽ, മുൻനിരയിലേക്ക് വരാൻ കഴിയില്ല. ശക്തരായ നിരവധി സ്ത്രീകളുണ്ട്, പ്രത്യേകിച്ച് ഡബ്ല്യുസിസിയിലെ സ്ത്രീകൾ, പക്ഷേ എന്തുകൊണ്ട് അവർ മുൻനിരയിലേക്ക് വരുന്നില്ല. അവർ എന്നെ വിമർശിക്കുകയാണ്, അതുകൊണ്ട് തന്നെ എനിക്ക് അവരുമായി വിയോജിപ്പുകളും ഉണ്ട്. പക്ഷേ ഇവിടെ ഞങ്ങൾ ഒരുമിച്ച് ജീവിക്കേണ്ടവരാണ്. അത് സിനിമ മേഖലയിലെ സ്ത്രീകൾക്കിടയിൽ സംഭവിക്കുന്നില്ല..” മമ്ത പറഞ്ഞു.