ബോളീവുഡ് നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ, സംവിധായകനിൽ നിന്നും ഗർഭിണിയായി, നിർബന്ധിച്ചു ഗർഭഛിദ്രം ചെയ്യിപ്പിച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
423 VIEWS

ബോളിവുഡ് നടി മന്ദന കരീമിയുടെ ഈ വെളിപ്പെടുത്തൽ ബോളീവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. പ്രശസ്ത സംവിധായകനിൽ നിന്നും ​താൻ ഗർഭിണിയായെന്നും അയാൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമാണ് നടി മന്ദന കരീമി തുറന്നു പറഞ്ഞിരിക്കുന്നത്. . കങ്കണ റണൗട്ട് അവതാരകയായ റിയാലിറ്റി ഷോയിലാണ് ന്ദന കരീമിയുടെ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. ഒരുമിച്ച് ജീവിക്കാമെന്ന അയാളുടെ ഉറപ്പിലാണ് ഇതൊക്കെ സംഭവിച്ചതെന്നും അവസാനം സംവിധായകൻ ചതിക്കുകയുമായിരുന്നുവെന്നും നടി പറയുന്നു.

മന്ദനയുടെ വാക്കുകൾ – “ആദ്യ പങ്കാളിയായ ​ഗൗരവ് ​ഗുപ്തയുമായി വേർപിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകർന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയർത്തിയ ആളായിരുന്നു ആ സംവിധായകൻ. പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നൽകാമെന്നും ഞങ്ങളിരുവരും ചേർന്ന് പദ്ധതിയിട്ടതാണ്. എന്നാൽ ​ഗർഭിണിയായപ്പോൾ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു” . മന്ദന പറയുന്നു . മന്ദനയുടെ തുറന്നുപറച്ചിൽ അടങ്ങുന്ന പ്രമോ വിഡിയോ പരിപാടിയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ