ഉണ്ണിമുകുന്ദൻ നിർമ്മിക്കുകയും പ്രധാനവേഷത്തിൽ എത്തുകയും ചെയ്ത സിനിമയാണ് മേപ്പടിയാൻ . ഇതിനോടകം വളരെ നല്ല അഭിപ്രായം നേടിയ സിനിമ ഉണ്ണി മുകുന്ദന്റെ തന്നെ കരിയറിലെ ഏറ്റവും നല്ല വേഷങ്ങളിൽ ഒന്നുമായിരുന്നു. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ സിനിമ ഈ വർഷത്തെ ഏറ്റവും തിളക്കമാർന്ന വിജയം നേടിയ ചിത്രങ്ങളിൽ ഒന്നുമാണ്. മേപ്പടിയാൻ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിൽ സഹപ്രവർത്തകർക്ക് അവക്കിഷ്ട്ടപ്പെട്ട ബൈക്ക് സമ്മാനമായി നല്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ . ഉണ്ണിയുടെ മേക്കപ്പ്മാനും പേഴ്‌സണൽ അസിസ്റ്റന്റും കൂടിയായ അരുൺ, ഉണ്ണി മുകുന്ദൻ ഫാൻസ് ഭാരവാഹിയും യുഎംഎഫ് ഫിലിംസിലെ ആദ്യത്തെ തൊഴിലാളിയുമായ രഞ്ജിത്ത് എന്നിവർക്കാണ് ഇഷ്ട ബൈക്ക് സമ്മാനമായി നൽകിയത്. ഇരുവർക്കും സമ്മാനം നൽകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

ബൈക്ക് സമ്മാനം നൽകിയ വിവരം ഉണ്ണി മുകുന്ദൻ തന്റെ സാമൂഹിക മാധ്യമത്തിലും പങ്കുവെച്ചിട്ടുണ്ട്. “പ്രിയപ്പെട്ട രഞ്ജിത്ത്, അരുണ്‍ നിങ്ങള്‍ക്ക് ബൈക്ക് ഇഷ്ടപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നു. യുഎംഎഫില്‍ നിങ്ങള്‍ ഉള്ളത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ അഭിമാനമാണ്. ഇനിയും ഒരുപാട് വിജയങ്ങള്‍ മുന്നോട്ടും ഉണ്ടാകട്ടെ. സ്‌നേഹത്തോടെ ഉണ്ണി മുകുന്ദന്‍”.. എന്നാണ് താരം കുറിച്ചത്.

Leave a Reply
You May Also Like

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പറയുന്ന 15 ‘പ്രമുഖ’ കാട്ടുകള്ളന്മാരെ വെളിച്ചത്തു കൊണ്ടുവരണമെന്ന് മാക്ട

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷൻ ആവശ്യപ്പെട്ടിരിക്കുന്നു. സോഷ്യൽ മീഡിയ കുറിപ്പിലാണ് മാക്ട…

മകളെ സ്വർണത്തിൽ പൊതിയാതെ മാതൃകയായി സുരേഷ് ഗോപി

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു .നടപ്പന്തലിലെ…

നിറത്തിന്റെ പേരിൽ മലയാളത്തിലെ നടി അപമാനിച്ച മണിയുടെ കൂടെ അഭിനയിക്കാൻ ഐശ്വര്യാറായി കാത്തിരുന്നത് മണിക്കൂറുകൾ

മലയാള സിനിമയിൽ ഉദിച്ചുയർന്നു ഒടുവിൽ തെന്നിന്ത്യൻ ഭാഷകളിൽ വരെ പ്രശസ്തനായ താരമായിരുന്നു കലാഭവൻ മണി. അദ്ദേഹത്തിന്റെ…

അദിവി ശേഷിന്റെ ‘ജി 2’ വിൽ ബനിത സന്ധു നായിക !

അദിവി ശേഷിന്റെ ‘ജി2’ വിൽ ബനിത സന്ധു നായിക ! അദിവി ശേഷിന്റെ ‘ജി2’ ആരാധകർ…