നടൻ മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ വിദ്യാഭ്യാസ രംഗത്തുൾപ്പടെ സജീവമായ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ജീവകാരുണ്യ പ്രസ്ഥാനമാണ് . മഹാമാരി കാലത്ത് കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് പിന്തുണയായും സഹായമായും ഇവരുണ്ടായിരുന്നു. മോഹൻലാൽ ഇപ്പോഴിതാ ‘വിന്റേജ്’ എന്ന പുതിയ പദ്ധതിയുമായി എത്തുകയാണ്. വർഷാവര്ഷം ആറാം ക്ലാസിൽ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നൽകി അവരെ മുന്നോട്ടു നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത 15 വർഷം കരുതലോടെ ഇവർക്കൊപ്പമുണ്ടാകുമെന്ന് മോഹൻലാൽ പറഞ്ഞു . ഓരോ കുട്ടികളുടെയും അഭിരുചിയ്ക്കനുസരിച്ച് അവരെ വളർത്തിക്കൊണ്ട് വരും.  വിന്റേജ് പ‌ദ്ധതി തുടക്കം കുറിക്കുന്നത് അട്ടപ്പാടിയിൽ നിന്നാണ്. കുട്ടികളെ തിരഞ്ഞെടുക്കുന്നത് പ്രത്യേക ക്യാമ്പ് നടത്തിയാണ് . ഗുരുവായും രക്ഷകർത്താവായും വഴികാട്ടിയായും കുട്ടികളെ മുഖ്യധാരയിലേയ്ക്ക് കെെപിടിച്ചുയർത്തുമെന്നും ഓരോ വർഷവും മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരുടെ ഭാവിയ്ക്ക് വെളിച്ചമേകുമെന്നും മോഹൻലാൽ പറഞ്ഞു.

Leave a Reply
You May Also Like

‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പുള്ളി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ

‘പുള്ളി’ ടീസർ ” സൂഫിയും സുജാതയും” ഫെയിം ദേവ് മോഹന്‍,മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

ജോൺ വിക്കിന്റെ ജീവിതത്തിലെ പോലെ, മരണപ്പെട്ടു പോയ ഭാര്യ നൽകിയ പട്ടിയെ ആരെങ്കിലും കൊന്നാൽ ?

തന്റെ മരണപ്പെട്ടു പോയ ഭാര്യ നൽകിയ പട്ടിയെ കൊന്നവർക്ക് ജോൺ വിക്ക് നൽകിയ മറുപടി എല്ലാവരും…

കോട്ടൺ ഔട്ട് ഫിറ്റിൽ തിളങ്ങി രമ്യ നമ്പീശൻ

പ്രിയതാരം രമ്യ നമ്പീശന്റെ അടിപൊളി ഫോട്ടോഷൂട്ട് . കോട്ടൺ ഔട്ട് ഫിറ്റിൽ വളരെ കൂളായ ലുക്കിൽ…

അർഹിക്കുന്ന ബോക്സ് ഓഫീസ് വിജയം നേടാൻ കഴിയാത്തത്തിന്റെ പ്രധാനഘടകം വലിയ വിജയ ചിത്രങ്ങളുടെ ഇടയിൽ പെട്ടത്

നമ്മളൊക്കെ ചേർന്ന് വരുത്തി വെച്ച ഈ അവസ്ഥാ വിശേഷത്തിന്റെ ഏറ്റവും പുതിയ കാഷ്വാലിറ്റി ആണ് ജയ് ഗണേഷ്. പുതുമയുള്ള പ്രമേയം, ചടുലമായ ആഖ്യാനം, പ്രേക്ഷകരെ എൻഗേജ് ചെയ്യുന്ന രീതിയിലുള്ള മെയ്‌ക്കിങ്.. ഇതൊക്കെ ഉണ്ടായിട്ടും തീയറ്റർ റണ്ണിൽ അർഹിക്കുന്ന തരത്തിലുള്ള ഒരു ബോക്സ് ഓഫീസ് വിജയം നേടാൻ കഴിയാതെ പോയത് ദൗർഭാഗ്യകരം