2020ല്‍ പുറത്തിറങ്ങിയ അല്‍ മല്ലു എന്ന സിനിമയ്ക്ക് ശേഷം രണ്ട് വര്‍ഷത്തെ ഇടവേള എടുത്തിട്ടാണ് നടി നമിത പ്രമോദ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് . നാദിര്‍ഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഈശോയിലാണ് താരം ഇപ്പോൾ അഭിനയിച്ചത്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയില്‍ നിന്നും രണ്ട് വര്‍ഷത്തെ ഇടവേളയെടുത്തതിനെ കുറിച്ചും ഫാൻസിന്റെ പ്രതികരണങ്ങളെ കുറിച്ചും സംസാരിക്കുകയാണ് നമിത.

”സിനിമയില്‍ വന്നെന്ന് കരുതി ഞാന്‍ ഒരിക്കലും ഒരു ‘ബോണ്‍ ആക്ടറെ’ന്ന് ലേബല്‍ ചെയ്യാന്‍ പറ്റുന്ന ആളല്ല. ഒരുപാട് തെറ്റുകള്‍ വരുത്തി മെച്ചപ്പെട്ട് കൊണ്ടിരിക്കുന്ന ആളാണ്.ട്രാഫിക് ചെയ്ത സമയത്ത് എനിക്ക് 13 വയസേ ഉള്ളൂ. സിനിമയിലെ ജേര്‍ണി എന്ന് പറയുന്നത് എനിക്ക് സ്‌കൂളിങ് ഫേസ് പോലെ തന്നെയാണ്. ഒന്നുമറിയാത്തതില്‍ നിന്നാണ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നത്. ഉയര്‍ച്ചയും താഴ്ചയുമൊക്കെ ഈ യാത്രയില്‍ ഞാന്‍ കണ്ടിട്ടുണ്ട്.”

“ഈശോയുടെ ഈ ഫേസ് മുതല്‍ പേഴ്‌സണലി എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഈശോ കഴിഞ്ഞ് ഒരു ആറേഴ് സിനിമ ഞാന്‍ ചെയ്തു. അല്‍ മല്ലു കഴിഞ്ഞ ഞാന്‍ ഒരു രണ്ട് വര്‍ഷത്തെ ബ്രേക്ക് എടുത്തിരുന്നു.ആ രണ്ട് വര്‍ഷത്തെ ഫേസാണ് ഞാന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്തത്.എന്താ സിനിമ ചെയ്യാത്തതെന്ന് ഒരുപാട് ആളുകള്‍ ചോദിക്കുമായിരുന്നു. എന്താ സിനിമ ഇല്ലേ, സിനിമ ചെയ്യുന്നില്ലേ, എന്ന് ഒരുപാട് പേര്‍ കുത്തി ചോദിക്കാറുണ്ട്.പക്ഷെ ഞാന്‍ അതൊന്നും കെയര്‍ ചെയ്യാതെ, ഒട്ടും ശ്രദ്ധിക്കാതെ എന്നെ ഡവലപ് ചെയ്തുകൊണ്ടിരുന്ന ഒരു ഘട്ടമായിരുന്നു ഈ രണ്ട് വര്‍ഷം. ”

“നേരത്തെ പറഞ്ഞ പോലെ ഞാന്‍ സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷം കഴിഞ്ഞു എന്നാണ് തോന്നുന്നത്. ഇത്ര സിനിമകള്‍ ചെയ്യണം എന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്ര സിനിമകള്‍ ചെയ്തിരിക്കും എന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. അങ്ങനെ ആഗ്രഹിക്കുന്ന ആളല്ല ഞാന്‍.ആ പ്രോസസ് ഏറ്റവും നന്നായി ആസ്വദിക്കണം. കാറ്റ് പോലെ എപ്പോഴും ഇവിടെ ഉണ്ടാകണം, പക്ഷെ നല്ലനല്ല സിനിമകകളുടെ ഭാഗമായിക്കൊണ്ട്.ഇപ്പൊ എനിക്ക് 26 വയസായി. ഈ പ്രായമാണ് എന്റെ ലൈഫിലെ ഏറ്റവും ബ്യൂട്ടിഫുളായ ഫേസായി എനിക്ക് തോന്നുന്നത്” – നമിത പ്രമോദ് പറഞ്ഞു.

Leave a Reply
You May Also Like

ഒരു ഷോട്ട് ഒരിക്കൽക്കൂടി എടുക്കണമെന്ന് പറയാൻ യാഷിനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നില്ലെന്നു ശ്രീനിധി

എല്ലാ സിനിമാ ഇന്ഡസ്ട്രിയിലും പുരുഷമേധാവിത്വമാണ്. ഹീറോക്ക് കിട്ടുന്ന താരപരിവേഷം ഒരിക്കലും നായികയ്ക്ക് കിട്ടാറില്ല. അഥവാ കിട്ടിയാൽ…

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ടീസർ റിലീസ് ചെയ്തു

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ടീസർ റിലീസ് ചെയ്തു നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട്…

ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് “ജൂൺ 2-ന്

“ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് “ജൂൺ 2-ന്. രാജീവൻ വെള്ളൂർ,രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവരെ…

ആരാധകരെ മത്തുപിടിപ്പിക്കുന്ന ഭാഗ്യശ്രീ മോട്ടെയുടെ കിടിലൻ ചിത്രങ്ങൾ വൈറൽ

ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് ഭാഗ്യശ്രീ മോട്ടെ. താരം പ്രധാനമായും മറാത്തി സിനിമകളിലും ഹിന്ദി ടെലിവിഷൻ ഷോകളിലും പ്രവർത്തിക്കുന്നു,…