Entertainment
20 ദിവസത്തേക്ക് 10 കോടി, ജയംരവിയുടെ നായികയാകാൻ പ്രതിഫലത്തിൽ ഞെട്ടിച്ചു നയൻതാര

നയൻതാര ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ആവശ്യപ്പെട്ട പ്രതിഫലത്തിന്റെ കണക്കിലാണ്. താരങ്ങളുടെ പ്രതിഫലം പലപ്പോഴും ചർച്ചയാകാറുണ്ട് എങ്കിലും ഈ വാർത്തയുടെ പ്രത്യേകത നയൻതാര ഇരുപതു ദിവസത്തേയ്ക്ക് പത്തുകോടി ആവശ്യപ്പെട്ടു എന്നതാണ് . ജയം രവി നായകനായ സിനിമയിൽ അഭിനയിക്കാൻ അഭിനയിക്കാനാണ് താരം ഇത്രയും പ്രതിഫലം ആവശ്യപ്പെട്ടത്. തെന്നിന്ത്യൻ നടിമാരിൽ ഏറ്റവും പ്രതിഫലം മേടിക്കുന്ന താരമാണ് നയൻതാര. ‘തനി ഒരുവൻ’ എന്ന സിനിമയ്ക്ക് ശേഷം ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. അഹമ്മദ് ആണ് സംവിധായകൻ.
560 total views, 4 views today