നിഖില വിമൽ അഭിനയിച്ച ‘കൊത്ത്’ എന്ന ചിത്രം സെപ്തംബർ 16ന് റിലീസ് ആകാനിരിക്കുകയാണ്. സിബിമലയിൽ സംവിധാനം ചെയുന്ന ചിത്രത്തിൽ ആസിഫ് അലിയും റോഷൻ മാത്യുവും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി നിഖില വിമൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ചില ക്ളീഷേ ചോദ്യങ്ങൾക്കെതിരെയാണ് താരം ശബ്ദിക്കുന്നത്.  ഒരു നടനോട് അഭിനയിക്കുമ്പോൾ അതിന്റെ എക്സ്പീരിയൻസ് എങ്ങനെയായിരുന്നു എന്ന ചോദ്യം ആണ് താരത്തെ അസ്വസ്ഥമാക്കിയത്. കാരണം തന്റെ കൂടെ അഭിനയിച്ചതിന്റെ എക്സ്പീരിയൻസ് എങ്ങനെയെന്ന് ആ നടനോട് നിങ്ങൾ ചോദിക്കാറില്ല  എന്നാണു നിഖില വിമൽ മാധ്യമങ്ങളോട് ചോദിക്കുന്നത്. അഭിനേതാക്കളുമായുള്ള അനുഭവങ്ങളെ കുറിച്ച് ഏപ്പോഴും ചോദിക്കുന്നതിൽ അർത്ഥമില്ല എന്നും അത് തന്നെ മടുപ്പിക്കുന്നതാണെന്നും നിഖില വ്യക്തമാക്കി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“ആസിഫ് അലിക്കൊപ്പവും റോഷനൊപ്പവും വർക്ക് ചെയ്ത എക്സ്പീരിയൻസിനെ കുറിച്ച് എന്നോട് ചോദിക്കും, എന്നാൽ നിഖിലയോടൊപ്പം വർക്ക് ചെയ്ത എക്സ്പീരിയൻസിനെ കുറിച്ച് അവരോട് ചോദിക്കണമെന്നില്ല. ഞാനും മമ്മൂക്കയും പടം ചെയ്തപ്പോൾ ആരും മമ്മൂക്കയോട് നിഖില വിമലിനൊപ്പം വർക്ക് ചെയ്തപ്പോഴുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചില്ല, പരസ്പര ബഹുമാനത്തോടെയാണ് എല്ലാവരും വർക്ക് ചെയ്യുന്നത്. ഇത്തരം ചോദ്യങ്ങളോട് ആരെങ്കിലും മോശം എക്സ്പീരിയൻസായിരുന്നു എന്നൊരു മറുപടി പറഞ്ഞ് ഞാൻ എവിടെയും കണ്ടിട്ടില്ല. ദിവസത്തിൽ 15 ഇന്റർവ്യൂ കൊടുക്കുന്ന സമയത്ത് രാവിലെ മുതൽ രാത്രി വരെ ഒരേ ചോദ്യത്തിന് തന്നെ ഉത്തരം കൊടുക്കേണ്ടി വരുമ്പോൾ വല്ലാത്ത മടുപ്പുണ്ടാക്കും. എന്നു കരുതി കൊത്ത് സിനിമയുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റുകളോടൊപ്പമുള്ള എക്സ്പീരിയൻസ് ചോദിച്ചാൽ ഞാൻ പറയും. അത് എന്റെ ഉത്തരവാദിത്തവും കടമയുമാണ്,”- നിഖില പറഞ്ഞു.

Leave a Reply
You May Also Like

കടുവക്ക് ശേഷം മൊത്തത്തിൽ ഒന്ന് വെറൈറ്റിക്ക് ശ്രമിക്കുന്നുണ്ട് ഷാജി കൈലാസ്

കാപ്പ (2022) Ranga Raja Nambi കടുവക്ക് ശേഷം മൊത്തത്തിൽ ഒന്ന് വെറൈറ്റിക്ക് ശ്രമിക്കുന്നുണ്ട് ഷാജി…

തമിഴകത്തും കേരളക്കരയിലും തരംഗം സൃഷ്ടിച്ച ‘പരാശക്തി’യ്ക്ക് 70 വയസ് 

ചന്ദ്രപ്രകാശ്.എസ്.എസ് തമിഴകത്തും കേരളക്കരയിലും തരംഗം സൃഷ്ടിച്ച ‘പരാശക്തി’യ്ക്ക് 70 വയസ്  ഒരു കലാസൃഷ്ടി അത് സൃഷ്ടിക്കപ്പെട്ട്…

വീടെന്നു വിളിക്കാവുന്ന മറ്റൊനാഥാലയത്തിലേക്ക് പറിച്ചു നടപ്പെട്ട അജയൻ്റെ കഥ – ‘അനന്തരം’

വിഖ്യാത ചലച്ചിത്രകാരൻ അടൂരിന്റെ മറ്റൊരു ഉത്തമമായ സൃഷ്ടിയാണ് അനന്തരം. മമ്മുട്ടി, അശോകൻ, ശോഭന എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ…

റോഷാക്ക്,  ചത്താലും തീരാത്ത പക

റോഷാക്ക്,  ചത്താലും തീരാത്ത പക. Jayan Vannery നിങ്ങൾക്ക് രണ്ടു കാര്യങ്ങൾ കൊണ്ട് ജീവിതത്തെ മുന്നോട്ട്…