യുവ ചലച്ചിത്ര നടിയാണ് നിരഞ്ജന അനൂപ്. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ് നിരഞ്ജന .ദേവാസുരം സിനിമ മുല്ലശ്ശേരി രാജുവിന്റെ ജീവിത കഥയാണ്. ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് അഭിനയിച്ചത്.

ലോഹത്തിനു ശേഷം 2017ല്‍ C/Oസൈറ ബാനു, ഗൂഢോലോചന, പുത്തന്‍പണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മൃദുല്‍ എം നായര്‍ സംവിധാനം നിര്‍വ്വഹിച്ച് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബിടെക് എന്ന ചിത്രത്തില്‍ അവതരിപ്പിച്ച അനന്യ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സൈജൂസ് സംവിധാനം ചെയ്ത ഇര, ജിതിന്‍ ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ഒടുവിൽ നിരഞ്ജന അഭിനയിച്ച ചിത്രം അനൂപ് മേനോനോടൊപ്പം കിംഗ് ഫിഷ് എന്ന ചിത്രമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ നിരഞ്ജനയുടെ ചിത്രം വച്ചുകൊണ്ടുള്ള ഒരു വിവാഹ പരസ്യം സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. നിജാവസ്ഥ പലർക്കും മനസ്സിലായിരുന്നില്ല എങ്കിലും ഏതെങ്കിലും സിനിമയുടെ പ്രമോഷൻ ആണെന്ന് എല്ലാര്ക്കും അറിയാമായിരുന്നു. പത്ര പരസ്യത്തിൽ വധുവായി നിരഞ്ജനയും വരനായി അഭിരാം രാധാകൃഷ്ണനുമാണ് പരസ്യങ്ങളിൽ. ബിബീഷ് ബാലൻ എന്നാണ് വരന്റെ പേര്. ചന്ദ്രിക രവീന്ദ്രൻ എന്നാണ് വധുവിന്റെ പേര്

ചില പ്രത്യേക സാഹചര്യത്തിൽ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.തീരുമാനങ്ങൾ പെട്ടന്നായതിനാൽ നേരിട്ട് വന്നു ക്ഷണിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു. തിയ്യതി നവംബർ 14, തിങ്കളാഴ്ച (ശിശുദിനം). സ്ഥലം: രവീന്ദ്ര മന എയ്യനാട്, മുഹൂർത്തം: രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്ര മന എയ്യനാട്, മുഹൂർത്തം: രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്രൻ തൈക്കാട്ടിൽ നമ്പ്യാർ” എന്നാണ് പരസ്യ പോസ്റ്ററിൽ ഉള്ളത്. ബേസിൽ ജോസഫ് ഉൾപ്പെടെ ഉള്ളവർ പരസ്യം പങ്കുച്ചിട്ടുണ്ട് എങ്കിലും സിനിമയുടെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വ്യത്യസ്തമായ പ്രമോഷനുകളും അനൗൺസ്മെന്റുകളും ആണ് ഇപ്പോൾ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രഗ്നന്സി കിറ്റുകളുടെ ചിത്രം പങ്കുവച്ചുകൊണ്ടു പാർവതി തിരുവോത്തും നിത്യ മേനനും സയനോരയും നടത്തിയ വണ്ടർ വുമൺ എന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പ്രമോഷൻ. അഞ്ജലി മേനോൻ ആണ് വണ്ടർ വുമൺ സംവിധാനം ചെയുന്നത് .

 

Leave a Reply
You May Also Like

ലിപ്സ്റ്റിക് വിവാദം, രൺബീർ ‘വിഷ’മല്ലെന്നു ആലിയ

ഈ വർഷം ഓഗസ്റ്റിൽ, ആലിയ ഭട്ടിനോട് ലിപ്സ്റ്റിക് നീക്കം ചെയ്യാൻ പ്രേരിപ്പിച്ചതായി വെളിപ്പെടുത്തിയതിന് ശേഷം രൺബീർ…

2025 ഓടെ ഷാരൂഖിയോ സൽമാനെയോ നായകനാക്കി ഒരു ചിത്രം താൻ എന്തായാലും ചെയ്തിരിക്കുമെന്ന് ഒമർ ലുലു

ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് ഒമർ ലുലു ആദ്യമായി സംവിധാനം ചെയ്തത്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം…

പ്രേക്ഷകർ ഇതുവരെ കേൾക്കാത്ത അനിയത്തി പ്രാവിലെ ഗാനം

ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച്…

ഒരാളുടെ പാട്ട് വൈറലാക്കി നേട്ടംകൊയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ആ വ്യക്തിക്ക് ഗുണം ചെയ്യുന്നുണ്ടോ ? ഗായകൻ ഷഹ്ബാസ് അമന്റെ പോസ്റ്റ്

പ്രശസ്ത ഗായകൻ Shahabaz Aman സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണിത്. അനവധി കഴിവുള്ള ഗായകർ സോഷ്യൽ…