മലയാള സിനിമയിൽ പ്രതിഫലം അഭിനയത്തിനല്ല, സൗന്ദര്യത്തിനാണെന്ന് ഉദാഹരണസഹിതം വെളിപ്പെടുത്തി ഒമർ ലുലു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
173 SHARES
2077 VIEWS

തന്റെ അഭിപ്രായം അതെന്തായാലും വെട്ടിത്തുറന്നു പറയുന്ന ആളാണ് സംവിധായകനായ ഒമർ ലുലു. അത് പലർക്കും അപ്രിയസത്യങ്ങൾ ആണ് എന്നതാണ് സത്യം. അതുകാരണം ഒമർ അനുഭവിക്കുന്ന പരിഹാസങ്ങളും ട്രോളുകളും ചില്ലറയല്ല. അദ്ദേഹം ചെയുന്ന ഓരോ സിനിമയും ഏതെങ്കിലുമൊക്കെ തരത്തിൽ വിവാദങ്ങളിൽ ആണ് കലാശിക്കുന്നത്. ‘ഒരു അഡാർ ലവ്’ എന്ന സിനിമ ആകട്ടെ പ്രിയാവാര്യരുടെ കണ്ണിറുക്കി പാട്ട് കാരണം വേറേതോ തലത്തിൽ എത്തി ഒരുവിൽ പ്രിയവാര്യരുമായി പിണങ്ങേണ്ട അവസ്ഥ വന്നു.റിലീസ് ആകാൻ പോകുന്ന ‘നല്ല സമയം’ എന്ന സിനിമയാകട്ടെ ട്രെയ്‌ലർ ലോഞ്ചിന് ഷക്കീലയെ കൊണ്ടുവരാനൊരുങ്ങി ഒടുവിൽ അനുമതി നിഷേധിക്കപ്പെട്ടു വിവാദത്തിലെത്തി. ഒടുവിൽ അത് പബ്ലിസിറ്റി സ്റ്റണ്ട് എന്ന് ചിലർ പറയാൻ തുടങ്ങി. ഷക്കീലയെ കരുവാക്കി വേണമായിരുന്നോ നിങ്ങള്ക്ക് വിവാദമുണ്ടാക്കി സിനിമ വിജയിപ്പിക്കാൻ എന്ന് ചോദിച്ചുകൊണ്ട് പലരും ഒമറിന്റ നെഞ്ചത്ത് കേറി.

ഇതിന്റെയൊക്കെ ഇടയിലാണ് ട്വന്റി 20 ലോകക്കപ്പ് ഫൈനലിൽ പാകിസ്ഥാൻ ജയിക്കുമെന്ന് ആരോടോ അഞ്ചുലക്ഷത്തിന്റെ ബെറ്റ് വച്ചുതോറ്റു നാണംകെട്ടു ഒടുവിൽ ബെറ്റ്‌വച്ചയാളെ നേരിൽ കണ്ടു, “ഒരബദ്ധം പറ്റി നാറ്റിക്കരുത്” എന്ന് സലിംകുമാർ ശൈലിയിൽ പറഞ്ഞു രഹസ്യമായി ഒതുക്കിത്തീർത്തത്. ഇങ്ങനെ എന്തുചെയ്താലും വിവാദത്തിൽ കലാശിക്കുകയാണ്. അതിനിടയിൽ ആണ് മലയാളത്തിലെ പല നടന്മാരെയും തോണ്ടി ഇപ്പോൾ ചിലതു തുറന്നടിക്കുന്നത്.

ഒമർ ലുലു പറയുന്നത് മലയാള സിനിമയിൽ പലപ്പോഴും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് മികച്ച അഭിനയം കാഴ്ച വെക്കുന്ന നടീനടന്മാർക്കല്ല , സൗന്ദര്യം നോക്കിയാണ് ഇവിടെ പ്രതിഫലം കൊടുക്കുന്നതെന്നും ആണ്. അതിനു അദ്ദേഹം ഉദാഹരിക്കുന്നത് ടോവിനോ, ഷൈൻ ടോം ചാക്കോ, ഇന്ദ്രജിത് സുകുമാരൻ, പൃഥ്വിരാജ് എന്നിവരെയൊക്കെ വച്ചാണ്. നന്നായി അഭിനയിക്കുന്നത് ഷൈൻ ടോം ചാക്കോ ആണെങ്കിലും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് ടോവിനോയ്ക്ക് ആണെന്നും ഒരു കുടുംബത്തിൽ നിന്ന് വരുന്ന രണ്ട് നടന്മാരായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജ് സുകുമാരനെയും നോക്കിയാൽ , അതിൽ ഏറ്റവും ഫ്ലെക്സിബിളായ മികച്ച നടൻ ഇന്ദ്രജിത്താണെന്നും എന്നാൽ പ്രതിഫലം കൂടുതൽ ലഭിക്കുന്നത് പ്രിത്വിരാജിന് ആണെന്നും ആണ് ഒമർ ലുലുവിന്റെ നിരീക്ഷണം. മലയാളികൾ സൗന്ദര്യം നോക്കിയാണ് വിലയിരുത്തുന്നതെന്നും എന്നും ഏറ്റവും കൂടുതൽ ബോഡി ഷേമിങ് നടത്തുന്നതു മലയാളികൾ ആണെന്നും ഒമർ ലുലു പറഞ്ഞു.

സാക്ഷരത കൂടുതൽ ഉള്ള ആളുകൾ ആണെങ്കിൽ പോലും ഒരാളുടെ സൗന്ദര്യത്തിന്റെയും ശരീര ഘടനയുടെയും അടിസ്ഥാനത്തിൽ അവരെ നോക്കി കാണുകയും കളിയാക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ട് എന്നും ഒമർ ലുലു പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ നല്ല സമയത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സത്യസന്ധമായ ഈ വെളിപ്പെടുത്തൽ നടത്തിയത്.

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ