പ്രകൃതിരമണീയവും നിബിഡവനങ്ങളുള്ളതുമായ ഒരു ഗ്രാമമാണ് ഓവേലി. അവിടെ പൊതുക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക ബോധമുള്ള ഒരു കർഷകനാണ് മുരുകേശൻ.കാട്ടാനയുടെ ആക്രമണത്തിൽ ഭാര്യ ഗ്രേസി അകാലത്തിൽ മരിക്കുന്നു. അദ്ദേഹത്തിന്റെ ഏക മകൾ ഇളവരസിക്ക് ഒരു ഐ.എ. എസ് കാരിയാകാണമെന്നതാണ് ആഗ്രഹം.പ്രകൃതിസ്‌നേഹിയായതിനാൽ ആ നഗരത്തിലെ ഒരു പ്രമുഖന് മുരുകേശനോട് ശത്രുതയുണ്ട്.ഈ സാഹചര്യത്തിൽ.. ഒരു ദിവസം മുരുകേശൻ തുങ്ങി മരിച്ച നിലയിൽ ഒരു മരത്തിൽ കാണപെടുന്നു. ആത്മഹത്യയാണെന്ന് പോലീസ് കേസ് അവനാനിപ്പിച്ചുവെങ്കിലും മകൾ ഇളവരസി അത് വിശ്വസിക്കാൻ കൂട്ടാക്കാതെ , തന്റെ പിതാവിന്റെ മരണം ഒരു കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.
കൊലയാളികളെ കണ്ടെത്താനായി ആപദേശത്തെ ജനപ്രിയ യൂട്യൂബർ ജോൺ സുള്ളിവന്റെ സഹായം തേടുന്നു . ഈ അന്വേഷണത്തിലൂടെ മുരുകേശന്റെ മരണത്തിനു പിന്നിലെ ദുരൂഹത ചുരുളഴിയുന്നതാണ് കഥ.ഇതുവരെ ക്യാമറ കണ്ണൂകൾ പതിയാത്ത നീലഗിരി ഗൂഡല്ലൂരിലെ ഓവേലിയാണ് പ്രധാന ലൊക്കേഷൻ . മണ്ണിന്റെ ഗന്ധത്തിലാഴ്ന്ന ഒരു ക്രൈം ത്രില്ലർ മൂവിയാണ് ഓവേലി .
ഗൂഡല്ലൂർ സ്വദേശി സുൽഫിയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മൂസിക് V.A. ചാർളി, യുവ ചായാഗ്രഹകൻ നമീൻ ക്യാമറയും, വീര സെന്തിൽ രാജ് എഡിറ്റിങ്ങും, ജനാർദ്ധനൻ ശബ്ദമിശ്രണവും , സംഘട്ടനം ഹാരിസ് IDK, ചമയം പത്മിനിയുമാണ് നിർവ്വഹിച്ചിട്ടുള്ളത്’. ഗാനങ്ങൾ രചിച്ചിരികുന്നത് കൃഷ്ണകുമാർ, സുനിത ഷേർളി, അനിത എന്നിവരാണ് . ആലപിച്ചിരിക്കുന്നത് സുനിത ഷേർളി, റേഷ്ലി ടാനിയ , അനിത സുദർശനം.ശ്രുതി പ്രമോദ്, ഗിരിഷ് , കൃഷ്ണകുമാർ , V.A. ചാർളി, സൽമാൻ , പുലരി ബഷീർ , പോൾ, മഞ്ചു, അഭിരാമി , തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മാജിക് കാർപറ്റ് ക്രിയേഷൻസിന്റെ ബാനറിൽ അനിത സുദർശനം പ്രൊഡ്യൂസ് ചെയ്തിരിക്കുന്ന ഈ ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും.
**