ബാഹുബലിയിലെ പ്രകടനത്തിന് പ്രഭാസിനെ അഭിനന്ദിച്ചു കൊണ്ട് നടി കങ്കണ റണാവത്ത് രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബാഹുബലി കണ്ടപ്പോള്‍ അതിശയം തോന്നിയെന്നാണ് താരം പറഞ്ഞത്. എന്നാൽ പണ്ട് തങ്ങൾ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ വഴക്കിട്ടിരുന്നു എന്നും കങ്കണ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഏക് നിരഞ്ജന്‍ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത്. അതിന്റെ ലൊക്കേഷനിൽ വച്ചാണ് പ്രഭാസിനോട് പൊരിഞ്ഞ വഴക്കുണ്ടായതെന്നു കങ്കണ പറഞ്ഞു. അതോടെ പ്രഭാസിനോട് മിണ്ടാൻ കൂടി തോന്നിയില്ലെന്ന് കങ്കണ പറയുന്നു. 2009ല്‍ റിലീസ് ചെയ്ത സിനിമയാണ് ഏക് നിരഞ്ജന്‍. കങ്കണയുടെ വാക്കുകൾ ഇങ്ങനെ

”പ്രഭാസ് നന്നായി വളര്‍ന്ന് വന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സമയത്ത് പരസ്പരം വഴക്കിട്ടിരുന്നു. തമ്മില്‍ സംസാരിക്കുന്നത് പോലും നിര്‍ത്തുന്ന തരത്തില്‍ വലിയ വഴക്ക് ഉണ്ടായത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. പിന്നെ ബാഹുബലി കണ്ടപ്പോള്‍ അതിശയം തോന്നി. അദ്ദേഹത്തിന്റെ ഈ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. അദ്ദേഹത്തിനും അങ്ങനെ തന്നെയായിരിക്കും തോന്നിയതെന്ന് എനിക്ക് ഉറപ്പുണ്ട്” കങ്കണ പറഞ്ഞു.

Leave a Reply
You May Also Like

“ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്തോ ?” തന്റെ പിന്നാലെ നടക്കുന്ന അജ്ഞാതനെ കുറിച്ച് ഗായത്രി സുരേഷ്

2015 ൽ റിലീസ് ചെയ്ത ജാമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമയിൽ വന്ന ഗായത്രി സുരേഷ് അടുത്ത…

‘ദേവദൂതർ പാടി’ ചാക്കോച്ചന്റെ ബാധ കയറി മഞ്ജുവാര്യരും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ മലയാളം ഗാനമാണ് ദേവദൂതർ പാടി. ‘ന്നാ താൻ…

“വിത്തിന്‍ സെക്കന്റ്സ് “വീഡിയോ ഗാനം

“വിത്തിന്‍ സെക്കന്റ്സ് “വീഡിയോ ഗാനം. ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന…

മിഥുനൊപ്പം പത്മിനി അഭിനയിച്ചതിന് ഋഷി കപൂർ ദേഷ്യപ്പെട്ടു , 3 സിനിമകളിൽ നിന്ന് അവളെ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തി, എന്നാൽ ആ ചിത്രം 75 ആഴ്ച ഓടിച്ചു.

1985-ൽ പുറത്തിറങ്ങിയ മിഥുൻ ചക്രവർത്തിയുടെ ഒരു സിനിമയിൽ പദ്മിനി കോലാപുരി ജോഡിയായപ്പോൾ, പ്രേക്ഷകർ അവരുടെ ജോഡിയെ…