ഡിജിറ്റൽ പണമിടപാടിന്റെ ഈ കാലത്തു പലരുമിപ്പോൾ ക്രിപ്റ്റോ കറൻസിയിലേക്കൊക്കെ നിക്ഷേപം നടത്തുകയാണ്. മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും അതിൽ നിന്നും മാറിനിൽക്കുന്നില്ല. താരമിപ്പോൾ നിക്ഷേപം നടത്തിയിരിക്കുന്നത് എന്‍.എഫ്.ടി (നോണ്‍ ഫഞ്ചബിള്‍ ടോക്കന്‍സ്) യിലാണ് . പൃഥ്വിരാജ് തന്നെയാണ് ഈ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ആണ് ഇക്കാര്യം പങ്കുവയ്ക്കുന്നത്. ഇതാണ് തന്റെ ആദ്യ എന്‍.എഫ്.ടി എന്നാണു അദ്ദേഹം ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.

ലക്ഷ്മി മാധവന്‍ എന്ന കലാകാരിയുടെ ഐ സ്‌പൈ വിത് മൈ ലിറ്റില്‍ ഐ എന്ന് പേരുള്ള ആർട്ട് വർക്ക് ആണ് പൃഥ്വിരാജ് മേടിച്ചത്. ഈ വർക്കിന് 0.80 ഇടിഎച്ച് അഥവാ 1.9 ലക്ഷം രൂപ ആണ് വില. ഡിജിറ്റല്‍ ലഡ്‌ജറില്‍ വികേന്ദ്രീകൃത കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുപയോഗിച്ച് ഡാറ്റ സൂക്ഷിക്കുന്നതിനെയാണ് എന്‍.എഫ്.ടി ടെക്‌നോളജി എന്ന് പറയുന്നത്. ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിതമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആർട്ട് വർക്കുകൾ, സിനിമകൾ എന്ന് എല്ലാം തന്നെ എന്‍.എഫ്.ടിയാക്കാം . വിവിധ എക്‌സ്‌ചേഞ്ചുകളിലൂടെ ഈ എന്‍.എഫ്.ടികൾ വില്പനയ്ക്ക് വയ്ക്കുകയും ചെയ്യാം.

 

Leave a Reply
You May Also Like

ധനുഷിന്റെ ‘വാതി’ ഒരു മാസം ബോക്‌സ് ഓഫീസിൽ നേടിയത് 118 കോടി

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത തമിഴ്, തെലുങ്ക് ദ്വിഭാഷാ ചിത്രം ‘വാതി’ / ‘സർ’ ഫെബ്രുവരി…

വീക്കെൻ്റ്  ബ്ലോക്ക്ബസ്റ്റർസിന്റെ പുതിയ ചിത്രം, അജിത് മാമ്പള്ളി സംവിധായകൻ, ആന്റണി വർഗീസ് നായകൻ

വീക്കെൻ്റ്  ബ്ലോക്ക്ബസ്റ്റർസിന്റെ പുതിയ ചിത്രം, അജിത് മാമ്പള്ളി സംവിധായകൻ, ആന്റണി വർഗീസ് നായകൻ ആർ.ഡി.എക്സിൻ്റെ തകർപ്പൻ…

കണ്ണീരോടെയാണ് ഈ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് തിരക്കഥാകൃത്ത് അഭിമുഖത്തില്‍ പറയുന്നുണ്ട്, കണ്ണീരോടെയല്ലാതെ ഈ സിനിമ കണ്ടു തീര്‍ക്കാന്‍ സാധിക്കുകയുമില്ല

ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്സ് P.T. Muhamed Sadik സോഷ്യൽ മീഡിയയിൽ എഴുതിയത് മിഷണറിയും റവല്യൂഷണറിയും രണ്ടാണ്.…

കസാൻ ഖാൻ ന്റെ ടാലന്റ് നന്നായി ഉപയോഗപ്പെടുത്താൻ സിനിമാക്കാർക്ക് സാധിച്ചില്ല

Moidu Pilakkandy കസാൻ ഖാൻ…! ❤️ സൗത്ത് ഇന്ത്യൻ ഫിലിം ഇൻ്റസ്ട്രിയിലെ ഏറ്റവും സുന്ദരനും സുമുഖനുമായ…