മലയാള സിനിമയിൽ അഭിനയവും സംവിധാനവും നിർമ്മാണവും ഒന്നിച്ചുകൊണ്ടുപോകുന്ന ആളാണ് പൃഥ്വിരാജ്. 2002 സെപ്റ്റംബർ 13 ന് റിലീസ് ആയ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമാണ് ലൂസിഫർ , അതിനു ശേഷം ബ്രോ ഡാഡി എന്ന സിനിമയും അദ്ദേഹം സംവിധാനംചെയ്തു. രണ്ടു ചിത്രങ്ങളിലെയും നായകൻ മോഹൻലാൽ ആയിരുന്നു.

ഇപ്പോൾ പൃഥ്വിരാജ് പറയുന്നത്, നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്നാണ് . വനിത ഫിലിം അവാർഡ് വേദിയിൽ ഇതേ കുറിച്ച് അദ്ദേഹം സംസാരിച്ചത്. നന്ദനം ഷൂട്ടിങ്ങിന്റെ സമയത്ത് തന്റെ സമപ്രായത്തിൽ ആകെയുണ്ടായിരുന്നത് നവ്യയായിരുന്നു. ചിത്രീകരണത്തിനിടെ തന്നെ രഞ്ജിത്ത് ചേട്ടൻ വഴക്ക് പറയുമ്പോൾ ആശ്വസിപ്പിച്ചിരുന്നതും തനിക്ക് അഭിനയ കാര്യത്തിൽ ചില പൊടിക്കൈകൾ പറഞ്ഞു തന്നിരുന്നതും നവ്യയായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ അഭിനയത്തിൽ തന്റെ ടീച്ചറാണ് നവ്യ എന്നും പ‍ൃഥ്വിരാജ് പറഞ്ഞു. ആദ്യ കാലത്ത് സിനിമയിൽ എത്തിയപ്പോൾ ഭയങ്കര ബോറ് പരിപാടിയായിട്ടാണ് തനിക്ക് തോന്നിയതെന്നും പൃഥ്വി പറഞ്ഞു .

Leave a Reply
You May Also Like

ജാഫർ ഇടുക്കി ഒരിക്കൽ കൂടി തൻ്റെ കരിയറിലെ മറ്റൊരു ഗംഭീര പ്രകടനം കാഴ്ചവെച്ചു

Roshin Joy നമ്മുടെ ശരി മറ്റൊരാൾക്ക് തെറ്റും ആകാം. മറ്റുള്ളവരുടെ ശരി നമുക്ക് തെറ്റുകളും ആയിരിക്കാം.…

ബിഗ്‌ബോസ് ജാനകി സുധീറിന്റെ ബിക്കിനി ഫോട്ടോകൾ വൈറൽ

ഏഷ്യനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാനകി സുധീർ. അഭിനയരംഗത്തും…

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് ആശംസ അർപ്പിച്ചുകൊണ്ട് ‘നടനവിസ്മയം മോഹന്‍ലാല്‍’ എന്ന വീഡിയോ ഗാനം പുറത്തിറക്കി.…

നൻപകൽ നേരത്ത്, ഒരു ക്രൈം മാസ്റ്റർ പ്ലാൻ

നൻപകൽ നേരത്ത് , ഒരു ക്രൈം മാസ്റ്റർ പ്ലാൻ Jose Joseph Kochuparampil പള്ളിക്കെതിരേ പ്രസംഗവും…