2019-ൽ ഇറങ്ങിയ ‘ഒരു അഡാർ ലൗ’ വിലെ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെയാണ് നടിയാണ് പ്രിയ പ്രകാശ് വാര്യർ പ്രസിദ്ധയായത് . ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തിയാണ് അവർ. മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ ഇടം പിടിച്ച നടിയും പ്രിയ വാര്യർ തന്നെയാണ്. തൃശ്ശൂർ പൂങ്കുന്നം സ്വദേശിനിയാണ് പ്രിയ

പ്രിയ വാര്യരുടെ പുതിയ ചിത്രമാണ് ഫോർ ഇയേഴ്‌സ്. സർജാനോ ഖാലിദാണ് നായകൻ. മലയാളത്തിൽ നിന്ന് എത്തുന്ന ക്യാമ്പസ പ്രണയ ചിത്രത്തിന്റെ ട്രെയിലർ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിത സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി പ്രിയ വാര്യർ നൽ‌കിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

കോളജിൽ കൃത്യമായി പോകാൻ പറ്റിയിട്ടില്ല. ബി.കോം ഒരു വർഷം കഴിഞ്ഞപ്പോഴാണ് അടാർ ലവ്വിൽ അവസരം കിട്ടിയത്. അതുകൊണ്ട് പിന്നീട് പരീക്ഷകൾക്ക് മാത്രമാണ് പോയത്. അന്ന് പബ്ലിസിറ്റി കിട്ടിയപ്പോൾ എനിക്ക് പതിനെട്ട് വയസ് മാത്രമെ പ്രായമുള്ളായിരുന്നു. പാട്ടിറങ്ങി വൈറലായ ശേഷം ഞാൻ‌ നോർമൽ ലൈഫ് തന്നെയാണ് ജീവിച്ചത്. അതിന് ശേഷം ഞാൻ കോളജിൽ പോയപ്പോൾ സ്റ്റുഡന്റ്സ് മുഴുവൻ‌ കോറിഡോറിൽ വന്നിരുന്ന് ആരവം ഉണ്ടാക്കിയിരുന്നു. അത്രമാത്രമാണ് എനിക്ക് ഓർമയുള്ളത്. പുറത്ത് നിൽക്കുന്നവർക്കാണ് ഞാൻ സെലിബ്രിറ്റി. എന്റെ കാര്യങ്ങളെല്ലാം പഴയ പോലെ നോർമലായിട്ടാണ് നടന്നത്. അതുകൊണ്ട് തന്നെ എന്നെ പിന്നീട് വലിച്ച് താഴെ ഇടാൻ ആളുകൾ ശ്രമിച്ചപ്പോഴും എന്നെ അത് ബാധിച്ചില്ല. തുടക്കത്തിൽ ട്രോളുകൾ വിഷമിപ്പിച്ചിരുന്നു.

അന്ന് അഭിനയം വേണോ ഇത് നമുക്ക് പറ്റിയ പണിയാണോ എന്നുള്ള സംശയം എനിക്ക് തന്നെ വന്നിരുന്നു. ഇന്ന് ട്രോൾ ചെയ്യുന്നവർ നാളെ മാറ്റി പറയും. ഞാൻ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതിൽ എനിക്ക് ടെൻഷനില്ല. ബാം​ഗ്ലൂരിൽ വെച്ച് എടുത്ത വീഡിയോയാണ് അത്. ആ വീഡിയോയിൽ ഞാൻ കുടിച്ചിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളു. പക്ഷെ ഞാൻ പബ്ലിക്ക് ഫി​ഗറായതാണ് പ്രശ്നം.’

എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്. എന്തിനാണ് മോശം വാക്കുകൾ ഉപയോ​ഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛൻ ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞശേഷമാണ് ആദ്യത്തെ തവണ കുടിക്കാൻ പോയത്. അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാൻ മറുപടി കൊടുക്കേണ്ടവർക്ക് പ്രശ്നമില്ലെങ്കിൽ മറ്റുള്ളതൊന്നും എന്റെ പ്രശ്നമല്ല. ആ വീഡിയോയിൽ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നു’ പ്രിയ വാര്യർ പറഞ്ഞു.

 

Leave a Reply
You May Also Like

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍ ചിത്രമാണ് ‘വാമനന്‍’. ചിത്രത്തിന്റെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. കഥയും…

സോണിയ അഗർവാളും ജിനു ഇ തോമസും പ്രധാന വേഷത്തിൽ എത്തുന്ന ‘ബിഹൈൻഡ്ഡ്’; മോഷൻ പോസ്റ്റർ

തമിഴ് തെലുങ്ക് കന്നഡ സിനമയിൽ ഹിറ്റ് ചിത്രങ്ങൾ തീർത്ത സോണിയ അഗർവാളും ജിനു ഇ തോമസും…

ബേസിൽ ജോസഫ് നല്ല നടനാണെങ്കിലും ഒരു മുഴുവൻ സിനിമയേയും നയിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല

രമേഷ് പെരുമ്പിലാവ് അമിത പ്രതീക്ഷ നൽകിയ ഒരു സിനിമയായതിനാൽ ആവാം കണ്ടപ്പോൾ ഏറെ നിരാശ നൽകി.…

ഹിന്ദിയിൽ കുതിപ്പ് തുടരുന്ന ‘കാന്താര’, ചിത്രത്തിന് രണ്ടാംഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ഋഷഭ് ഷെട്ടിയുടെ വാക്കുകൾ

ബോക്സ്ഓഫീസിൽ കുതിപ്പ് തുടരുകയാണ് കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ഒപ്പം കേന്ദ്ര കഥാപാത്രത്തെയും…