തനിക്കു നേരിട്ട ബോഡി ഷെയ്‌മിങ്ങിനെ കുറിച്ച് തുറന്നുപറയുന്നു പ്രിയാമണി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
57 SHARES
679 VIEWS

ബോഡി ഷെയ്‌മിങ്ങിൽ നിന്നും ആരും മുക്തരല്ല. അല്ലെങ്കിൽ പിന്നെ ഇത്രയും സുന്ദരിയായ പ്രിയാമണിക്ക് അത് നേരിടേണ്ടി വരുമോ ? അതും പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും . അതെ, താന്‍ നേരിട്ട ബോഡി ഷേമിംഗിനെക്കുറിച്ച്  ഇപ്പോൾ തുറന്നു പറയുകയാണ് പ്രിയാമണി.. ബോഡി വെയിറ്റിന്റെ പേരിലും നിറത്തിന്‍റെ പേരിലും തനിക്ക് പരിഹാസം നേരിട്ടുവെന്ന് ആണ് താരം വെളിപ്പെടുത്തുന്നത്.

ഒരുഘട്ടത്തില്‍ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ടെന്ന് പ്രിയ പറയുന്നു. അപ്പോൾ ആളുകൾ പറഞ്ഞത് നിങ്ങൾ നന്നേ തടിച്ചിരിക്കുന്നു എന്ന്.എന്നാൽ തടി കുറച്ചപ്പോഴോ…എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. തടിച്ച നിങ്ങളെയായിരുന്നു ഇഷ്ടമെന്നൊക്കെ പറഞ്ഞവരുണ്ട്. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്തെന്ന് മനസിലാകുന്നില്ലെന്നും താരം പറയുന്നു. സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നവരിൽ 99 ശതമാനം ആളുകളും എന്നെ സ്‌നേഹിക്കുന്നവരാകാം. എന്നാല്‍ അതില്‍ ഒരു ശതമാനം ആളുകള്‍ ഞാൻ തടിച്ചതിനെ കുറിച്ചും ചര്‍മം ഇരുണ്ടതിനെ കുറിച്ചും കുറ്റം പറയും. എന്ന് പ്രിയ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി