മഞ്ജുവാര്യരോട് പ്രണയം അഭ്യർത്ഥിച്ചു ശല്യം ചെയ്തതിന്റെ പേരിൽ പിടിയിലായ സംവിധായകനാണ് സനൽകുമാർ ശശിധരൻ. മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സനൽകുമാർ ശശിധരൻ ഇപ്പോൾ തന്റെ കുടുംബജീവിതം തകർന്നു എന്ന് വെളിപ്പെടുത്തുകയാണ് സോഷ്യൽ മീഡിയയിലൂടെ. സനല്കുമാറിന്റെ വാക്കുകൾ
“20 വര്ഷത്തെ ദാമ്പത്യ ജീവിതം അവസാനിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം. തിരുവനന്തപുരം ലോ കോളേജിൽ വെച്ചായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയതും, വിവാഹ൦ കഴിക്കുന്നതും. വിവാഹ ശേഷം ഞങ്ങളുടെ ജീവിതം ഒരു കുത്തൊഴുക്ക് പോലെ ആയിരുന്നു, ഞാൻ സിനിമയെ കൂടുതൽ ഇഷ്ട്ടപെട്ടതുകൊണ്ടു എന്റെ വ്യക്തിജീവിതത്തിനു വലിയ പ്രാധാന്യം നൽകിയിരുന്നിട്ടില്ല. പിന്നീട് സിനിമ അവഗണിക്കുന്നതിനുള്ള ഒരു പൊരുതൽ തന്നെ ആയിരുന്നു. ഇതിനിടയിൽ എനിക്ക് രണ്ടു കുട്ടികൾ ആയതും, എന്റെ കുടുംബം എങ്ങനെ നിലനിന്നന്നും വിശദീകരിക്കാൻ കൂടുതൽ പ്രയാസം ആണ്. വിവാഹത്തിന് ശേഷമുള്ള തന്റെ പ്രണയബന്ധങ്ങൾ ആയിരുന്നു തന്റെ ദാമ്പത്യ ജീവിതം ഇങ്ങനെ തകരാൻ കാരണം, എന്നാൽ ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് കുറ്റബോധം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയും. ഇപ്പോൾ ജീവിതം ഒന്നുകിൽ സ്വീകരിക്കുക അല്ലെങ്കിൽ നിരാകരിക്കുക എന്നുള്ള രണ്ടു തീരുമാനങ്ങൾ എടുത്തേ മതിയാകൂ, തെരഞ്ഞെടുപ്പുകളിൽ ഞാൻ സത്യം മാത്രമാണ് ആശ്രയിച്ചിട്ടുള്ളത്. ഈ ഒരു അവസ്ഥയിൽ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല”