ഒരു ഇന്ത്യൻ ചലച്ചിത്രഅഭിനേത്രിയും പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷംന കാസിം. അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.ഒരുപാട് ആരാധകരുള്ള നടിയാണ് ഷംന കാസിം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ പെട്ടെന്ന് അതിനോട് ഇണങ്ങി ആഴത്തിൽ അറിഞ്ഞു അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്. മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അവരുടെ കൂടെ അഭിനയിക്കുമ്പോഴും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ലഭിച്ചു.

കേരളത്തിലെ കണ്ണൂരിൽ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളി കുടുംബത്തിൽ കാസിം, റംല ബീവി ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവളായി 1989 മെയ് 23 ന് ജനിച്ചു.കണ്ണൂരിലെ ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂളിലും കണ്ണൂരിലെ സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലുമാണ് സ്കൂൾ വിദ്യാഭ്യാസം.വിദൂര വിദ്യാഭ്യാസത്തിലൂടെ അവർ ഇംഗ്ലീഷിൽ ബിരുദം നേടി.എല്ലാത്തരം സ്റ്റേജ് ഷോകളിലും നർത്തകിയാണിവർ.ഔദ്യോഗിക ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ മലയാള സിനിമകളിലെ തന്റെ ഗോഡ്ഫാദർ മോഹൻലാലാണെന്ന് ജോൺ ബ്രിട്ടാസിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.തമിഴ്, തെലുങ്ക് സിനിമാ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സിനിമകളിൽ വളരെക്കുെറച്ചേ സാധ്യത ഉള്ളൂവെന്ന ആശങ്കയുംഅവർ പങ്കുവെച്ചു.ഇപ്പോൾ കേരളത്തിലെ കൊച്ചിയിലാണ് താമസം.

2010 കളുടെ മധ്യത്തിൽ പൂർണ്ണ ഒരു പ്രേതകഥാപാത്രത്തെ അവതരിപ്പിച്ച ഒരു പരമ്പരയിൽ പ്രത്യക്ഷപ്പെട്ടു, ദി ഹിന്ദു അവളെ “തെലുങ്ക് സിനിമകളുടെ പ്രേത രാജ്ഞി” എന്ന് വിശേഷിപ്പിച്ചു.അവനു (2012), തുടർന്നുള്ള അവുനു 2 (2015) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി.രാജു ഗരുഗാഡി (2015) എന്ന ചിത്രത്തിലെ പ്രേതമെന്ന കഥാപാത്രത്തിന് കൂടുതൽ പ്രശംസ നേടുന്നതിനുമുമ്പ് സമാനമായ നിരവധി സ്ക്രിപ്റ്റുകൾ അവർ നിരസിച്ചു. രാജു ഗരുഗാഡി ബോക്സോഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറി.കൊടിവീരൻ (2017) എന്ന ചിത്രത്തിലെ അഭിനയത്തിന് അവർ സന്നദ്ധയായെങ്കിലും പ്രേക്ഷകർക്ക് നല്ല പ്രതികരണം നൽകാൻ അവർക്ക് സാധിച്ചില്ല.

മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിന് മാത്രം പ്രേക്ഷകർക്കിടയിൽ താരത്തിന് മികച്ച സ്ഥാനമുണ്ട്. മികച്ച അഭിപ്രായമാണ് സിനിമാ മേഖലയിൽ താരത്തിനുള്ളത്. നടി എന്നതിലുപരി നർത്തകിയും മോഡലുമാണ് താരം. നർത്തകി എന്ന നിലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെയും കാഴ്ചക്കാരെയും നൃത്തച്ചുവടുകൾ കൊണ്ട് അത്ഭുതപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മകളെ ബ്ലാക്ക് മെയിൽ ചെയ്തതായി ഷംന കാസിമിന്റെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ 2020 ജൂണിൽ ആ സംഘത്തിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഷംന കാസിം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.സിനിമാ നടിമാരെ സംഘം ഹോട്ടൽ മുറികളിൽ പൂട്ടിയിട്ടതായും കള്ളപ്പണം കടത്തുന്നതിനായി എസ്‌കോർട്ടുകളായി അനുഗമിക്കാൻ സംഘം നിർബന്ധിച്ചതായും പോലീസ് വെളിപ്പെടുത്തി..തന്നെ ബ്ലാക്ക് മയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികരണമായി ഷംന കാസിം രംഗത്തുവരികയും ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയും തന്നെയും കുറ്റവാളികളെയുംചേർത്ത് വ്യാജ പ്രചരണം നടത്തരുതെന്നും അവർ അഭ്യർത്ഥിച്ചു

മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നതു കൊണ്ട് തന്നെ ഒരുപാട് മികച്ച ഫോട്ടോസുകൾ ആണ് ഈ അടുത്ത താരം പങ്കുവച്ചത്. അഭിനയ വൈഭവം കൊണ്ടും ചടുലമായ നൃത്ത ച്ചുവടുകൾ കൊണ്ടും ഒരുപാട് കാഴ്ചക്കാരെ സമൂഹ മാധ്യമങ്ങളിൽ താരം സാധാരണയായി നേടി എടുക്കാറുണ്ട്. ഇപ്പോൾ താരം പങ്കെടുക്കുന്നത് ഒരു സിനിമ താരം ഉപേക്ഷിച്ചതിന്റെ കാരണമാണ്.ഉദ്ദേശിച്ച സിനിമ വലിയ ഒരു പ്രോജക്ട് ആയിരുന്നു എന്നും പക്ഷേ അതിൽ ഒരു സീനിൽ പൂർണനഗ്നയായി അഭിനയിക്കേണ്ടത് ഉണ്ടായിരുന്നു എന്നും അങ്ങനെ എനിക്ക് അഭിനയിക്കാൻ കോൺഫിഡൻസ് ഇല്ലാത്തതു കൊണ്ട് ഞാൻ ആ സിനിമ തന്നെ വേണ്ടെന്നു വെച്ചു എന്നാണ് താരം വെളിപ്പെടുത്തുന്നത്. വളരെ പെട്ടെന്നാണ് താരക താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

 

Leave a Reply
You May Also Like

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

അവതാരകയായും നൃത്തത്തിലൂടെ യും മോഡലിംഗിലൂടെയും ഫാഷൻ ഡിസൈനിങ്ങിലൂടെയും മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ആര്യ

നേര് സിനിമയിൽ റേപ്പ് സീൻ ഷൂട്ട് ചെയ്യുമ്പോഴുള്ള അനുഭവം തുറന്നുപറയുന്നു അനശ്വര

ഉദഹരണം സുജാത (2017) എന്ന ചിത്രത്തിലൂടെയാണ് അനശ്വര തന്റെ സിനിമാ അഭിനയ അരങ്ങേറ്റം നടത്തിയത് ,…

ജയം രവി, കൃതി ഷെട്ടി, കല്യാണി പ്രിയദർശൻ, വാമിക ഗബ്ബി, ദേവയാനി- ചെന്നൈയിൽ വെച്ച് ചിത്രത്തിന്റെ ലോഞ്ചിങ്ങ് ചടങ്ങുകൾ

പി ആർ ഒ – ശബരി ഓരോ ചിത്രം കഴിയുംതോറും പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിക്കൊണ്ട്…

‘അയാള്‍ കഥയെഴുതുകയാണ്’ പരാജയപ്പെട്ടതിന് കാരണം തങ്ങൾ തന്നെയെന്ന് സിദ്ധിഖ്

കമൽ സംവിധാനം ചെയ്തു മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 1998-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ്…