Rahul Madhavan

എൺപതുകളുടെ അവസാനം സിനിമയിൽ വന്നവരാണ് സിദ്ധിക്കും വിജിതമ്പിയും. തമ്പിയുടെ ആദ്യചിത്രം ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡിൽ വില്ലന്റെ ഗുണ്ടയായി സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്.അന്ന് തൊട്ടേ ഇവർ തമ്മിൽ ഒരു ദൃഢമായ ബന്ധം ഉടലെടുത്തു എന്നാണ് എനിക്ക് തോന്നുന്നത്. കാരണം തമ്പിയുടെ മിക്കവാറും പടങ്ങളിലും സിദ്ദിക്കുണ്ട് എന്നതുതന്നെ.ചെറുതും വലുതും നായകനും സഹനടനും വില്ലനുമൊക്കെയായി സിദ്ധിക്ക് തമ്പിക്കൊപ്പമുണ്ടായിരുന്നു.

വിജിതമ്പിയുടെ തുടക്കകാല ത്രില്ലെർ ചിത്രങ്ങളിലെല്ലാം സിദ്ധിക്കിന് ചില്ലറ വേഷങ്ങളായിരുന്നു. ശേഷം തൊണ്ണൂറുകളിലെ ലോ ബജറ്റ് ചിത്രങ്ങളുടെ ചാകരയിൽ ഉരുതിരിഞ്ഞ ജഗദീഷ് -സിദ്ദിഖ് ദ്വയങ്ങളുടെ ഹിറ്റുകളിൽ ചിലത് വിജിതമ്പിയുടേതുകൂടിയാണ്. സിദ്ദിഖ് സീരിയസ് വേഷം ചെയ്ത തിരുത്തൽവാദി, ഈ ചിത്രത്തിൽ സിദ്ദിഖ് ഗായകൻ കൂടിയായി എന്നത് മറ്റൊരു പ്രത്യേകത.ദാമോദരൻ മാഷ് തിരക്കഥയൊരുക്കിയ പൊളിറ്റിക്കൽ ത്രില്ലെർ ജനം, ഓണം വിന്നർ അദ്ദേഹം എന്ന ഇദ്ദേഹം, കുണുക്കിട്ട കോഴി, ജേർണലിസ്റ്റ് എന്നിവ ഇവയിൽ ചിലത് മാത്രം.

92ൽ തമ്പി ഒരുക്കിയ സൂര്യമാനസത്തിൽ മമ്മൂട്ടിയുടെ അച്ഛൻ റോളിൽ സിദ്ദിഖ് അഭിനയിച്ചത് അന്ന് ചർച്ചയായിരുന്നു. കൈയിൽ നിരവധി കഥാപാത്രങ്ങളുള്ള സമയത്താണ് സിദ്ദിഖ് ഈ ചെറിയ വേഷം ചെയ്തത്. സിദ്ധിക്കിന്റെ കരിയറിലെ ഗംഭീര തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച സത്യമേവ ജയതേയിലെ ബാലുഭായ് എന്ന കിടിലൻ വില്ലൻറോൾ ഒരുക്കിയതും തമ്പിതന്നെ.പിന്നീടങ്ങോട്ട് സിദ്ദിഖ് വില്ലൻ പരിവേഷത്തിൽ വർഷങ്ങളോളം നിറഞ്ഞു നിന്നു.

വർഷങ്ങൾക്ക് ശേഷം സിദ്ദിഖ് സ്വതന്ത്ര നിർമാണം ഏറ്റെടുത്ത ബഡാദോസ്ത്തും വിജിയുടേതാണ്. ആ ചിത്രം സാമ്പത്തികമായി വിജയവും നേടി.നാടകമേ ഉലകം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.അതിന് ശേഷം തമ്പി ഒരു ചിത്രം മാത്രമാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇനിയൊരിക്കൽ അദ്ദേഹം സിനിമയിൽ സജീവമാകുകയാണെങ്കിൽ സിദ്ദിക്കിന് ഒരു നല്ല വേഷമുണ്ടായിരിക്കും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

Leave a Reply
You May Also Like

മിഖായേലിലെ സൂപ്പർ വില്ലൻ ഉണ്ണിമുകുന്ദന്റെ ‘മാർക്കോ’ നായകനാകുന്നു, ഹിന്ദിപതിപ്പ് റെക്കാർഡ് തുകക്കു വിൽപ്പന നടന്നു.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വിൽപ്പന നടക്കുക അപുർവ്വമാണ്. സാധാരണ പ്രദർശനത്തിനോടടുത്ത ദിവസങ്ങളിലോ, റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങൾ നടക്കുക

‘സിനിമയിൽ നായികയാകാൻ വന്ന അവസരങ്ങൾ തട്ടിത്തെറിപ്പിച്ചത് അച്ഛൻ തന്നെയായിരുന്നു ‘

പ്രേക്ഷകപ്രീതി നേടിയ മലയാളം ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി തിളങ്ങുകയാണ് വൈഷ്ണവി സായികുമാർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം…

തെലുങ്ക് വഴങ്ങാത്ത നസ്രിയയുടെ ആദ്യ തെലുങ്ക് സിനിമയിലെ ഡബ്ബിങ് അബദ്ധങ്ങൾ, വീഡിയോ

റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അണ്ടേ സുന്ദരാനികി’ യിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ് നസ്രിയ. നാനിയുടെ നായികയായി…

മോഹൻലാൽ വില്ലൻ വേഷങ്ങൾ ചെയുന്നകാലത്തു മമ്മൂട്ടി മോഹൻലാലിനെ കുറിച്ച് ശ്രീനിവാസനോട് പറഞ്ഞ ദീർഘവീക്ഷണം

കൈരളി ടിവിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിൽ ഒരിക്കൽ ശ്രീനിവാസൻ മമ്മൂട്ടിയുടെ ദീര്‍ഘവീക്ഷണത്തെക്കുറിച്ച്…