ബിഗ് ബോസ് താരം പൂജ മിശ്ര ഗുരുതരമായൊരു ആരോപണമാണ് നടി സോനാക്ഷി സിൻഹയ്ക്കും കുടുംബത്തിനുമെതിരെ ഉന്നയിക്കുന്നത്. തൃണമൂൽ കോൺഗ്രസ് എംപിയും മുൻ സിനിമാതാരവുമായ ശത്രുഘ്നൻ സിൻഹയുടെ മകളായ സോനാക്ഷി ബോളീവുഡിലെ അറിയപ്പെടുന്ന താരമാണ്. സോനാക്ഷിയുടെ കുടുംബം തന്റെ ജീവിതം നശിപ്പിച്ചു എന്നാണു പൂജ പറയുന്നത്.

 

സൊനാക്ഷിക്ക് ബോളീവുഡിൽ ചാൻസ് കിട്ടുന്നതിനു വേണ്ടി നിർമ്മാതാക്കളുടെയും സംവിധായകരുടെയും കിടക്ക പങ്കിടാൻ തന്നെ നിർബന്ധിച്ചെന്നും അവർ തനിക്കെതിരെ ദുർമന്ത്രവാദം നടത്തി, ഫാഷൻ ഡിസൈനർ ആകാൻ തയ്യാറെടുത്തു നിന്ന തന്റെ ജീവിതം നശിപ്പിച്ചു എന്നുമാണ് പൂജാ മിശ്ര പറയുന്നത്.

2007 മുതൽ 2014 വരെ മുംബയിലെ ലോഖണ്ഡ്‌വാലയിൽ താൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന് മുകളിലായിരുന്നു ശത്രുഘ്നൻ സിൻഹയും കുടുംബവും താമസിച്ചിരുന്നതെന്നും അപ്പോഴാണ് ദുർമന്ത്രവാദം ഉൾപ്പെടെയുള്ള സംഗതികൾ നടത്തിയതെന്നും താരം പറയുന്നു.

 

സൊനാക്ഷിക്ക് അവസരങ്ങൾ കിട്ടാൻ തന്നെ പലർക്കും മുന്നിലും കാഴ്ചവച്ചു എന്നും പൂജ മിശ്ര പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹ നിഷേധിക്കുകയാണ്. പൂജയ്ക്ക് മാനസികാരോഗ്യ വിദഗ്‌ദ്ധന്റെ സഹായമാണ് വേണ്ടതെന്നാണ് ലവ് സിൻഹ ആരോപിക്കുന്നത്.

Leave a Reply
You May Also Like

മാളികപ്പുറം നാളെ തിയേറ്ററുകളിലേക്ക്, ആകാംക്ഷയുടെ പരകോടിയിലെന്ന് ഉണ്ണിമുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രമാണ് മാളികപ്പുറം . ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും വമ്പിച്ച വരവേൽപാണ്‌…

ടോളിവുഡ് മികച്ച 10 ബിസിനസ്സ് സിനിമകൾ, പ്രഭാസിന്റെ വ്യക്തമായ ആധിപത്യം

ഒരു കാലത്ത് ടോളിവുഡ് സിനിമകളുടെ ബിസിനസ് 100 കോടി കടക്കുന്നത് അത്ഭുതമായിരുന്നു., എന്നാൽ വളരുന്ന ടോളിവുഡ്…

ഡീപ്ഫേക്ക് വിവാദത്തിനിടയിൽ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച രഷ്മിക മന്ദന്ന ? ആരാധകരുടെ സ്പോട്ട് ‘തെളിവ്’

തന്റെ ഡീപ്ഫേക്ക് വീഡിയോ വിവാദങ്ങൾക്കിടയിൽ രശ്മിക മന്ദാന  കാമുകൻ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം 2023 ദീപാവലി ആഘോഷിച്ചതായി…

സെക്‌സി ജാൻവി കപൂർ, തന്റെ ശരീരത്തിനു ഏറ്റവും ഇണങ്ങുന്ന വസ്ത്രത്തിൽ , വീഡിയോ വൈറലാകുന്നു

ജാൻവി കപൂർ, ശരീരത്തോടോടു ഏറ്റവും ഇണങ്ങുന്ന വസ്ത്രത്തിൽ,തിളങ്ങുന്ന ഭാവത്തോടെ ഇന്റർനെറ്റിൽ തരംഗമാകുന്നു. . അവളുടെ അതിശയകരമായ…