സുരേഷ് ഗോപിയുടെ താടി പരിഹാസങ്ങൾക്കും ട്രോളുകൾക്കും മകൾ ഗോകുൽ സുരേഷിന്റെ ഉശിരൻ മറുപടികൾക്കും ഒക്കെ വഴിവച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ ഏവരും കണ്ടിരുന്നല്ലോ. ഇപ്പോഴിതാ താടി ഒഴിവാക്കി , ക്ളീൻ ഷേവ് ചെയ്ത മുഖത്തോടെ പ്രത്യക്ഷപ്പെടുകയാണ് താരം. അദ്ദേഹം അഭിനയിക്കുന്ന ഒറ്റക്കൊമ്പൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം താടി വച്ചത്. എന്നാൽ ചിത്രം ഇപ്പോൾ നിയമക്കുരുക്കിൽ പെട്ട് കിടക്കുകയാണ്. പൃഥ്വിരാജ് അഭിനയിക്കുന്ന കടുവയും അതെ കഥയാണ് എന്നതാണ് നിയമപോരാട്ടത്തിനു വഴിവച്ചത്. കടുവക്കുന്നേൽ കുറുവച്ചൻ എന്ന ആളിന്റെ കഥയാണ് രണ്ടു ചിത്രങ്ങളും പറയുന്നത് .

രാജ്യസഭാ എംപി എന്ന നിലയിൽ കാലാവധി പൂർത്തിയാക്കുന്ന സുരേഷ് ഗോപി അതിനുള്ള നന്ദി അറിയിച്ചുകൊണ്ട് ചെയ്ത പോസ്റ്റിലാണ് തന്റെ താടിവിശേഷവും പങ്കുവയ്ക്കുന്നത്. ആറുവർഷത്തെ രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ സുരേഷ്‌ഗോപി ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകുകയാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്റെ ആറുവർഷത്തെ രാജ്യസഭാ കാലയളവിൽ തന്നെ പിന്തുണച്ചവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണ കൊണ്ട് എന്‍റെ കൈകള്‍ക്ക് കരുത്തും എന്‍റെ കാഴ്ചപ്പാടിന് വികാസവും കൈവന്നിരിക്കുന്നു, സുരേഷ് ഗോപി കുറിച്ചു.

“പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌..ഒറ്റക്കൊമ്പന്റെ കൊമ്പ്” എന്നാണ് തന്റെ താടിയെ കുറിച്ച് അദ്ദേഹം കുറിപ്പിൽ പറഞ്ഞത്.

Leave a Reply
You May Also Like

പിഷാരടിയുടെ മാരക പെർഫോമൻസുമായി ‘നോ വേ ഔട്ടി’ന്റെ ട്രെയ്‌ലർ

‘നോ വേ ഔട്ട് ‘ ട്രെയിലർ ശ്രദ്ധിക്കപ്പെടുന്നു. രമേശ് പിഷാരടിയെ നായകനാക്കി നവാഗതനായ നിതിൻ ദേവി…

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്വ്യുൽ ടോൺ സ്വന്തമാക്കി നിവിൻ പോളി; വില 1.70 കോടി രൂപ

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്വ്യുൽ ടോൺ സ്വന്തമാക്കി നിവിൻ പോളി; വില…

“വാതില്‍” സെപ്റ്റംബർ 8-ന്

“വാതില്‍” സെപ്റ്റംബർ 8-ന് വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂയിസ് ഇലവൻ’

പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂയിസ് ഇലവൻ’…