Hari Mohan
30 വർഷമായിട്ടുണ്ട് സുരേഷ് ഗോപിയുടെ ഒന്നര വയസ്സുള്ള മകൾ ലക്ഷ്മി ഒരു വാഹനാപകടത്തിൽ മരിച്ചിട്ട്. അന്നുമുതൽ ഇന്നുവരെ അയാളിൽ മാറ്റമില്ലാതെ തുടരുന്നത് ഒന്നേയുള്ളൂ, അതു മകളോടുള്ള ഇഷ്ടമാണ്. ഇഷ്ടമെന്നല്ല, ഒടുങ്ങാത്ത കൊതിയാണ് അയാൾക്കു മകളോടുള്ളത്. അയാൾ മകളെ ഓർമിക്കുന്ന നിമിഷങ്ങളിൽ എന്റെയും കണ്ണു നിറയാറുണ്ട്. ജീവിച്ചിരുന്നെങ്കിൽ മകൾക്കൊപ്പം പ്രായമാകുമായിരുന്ന പെൺകുട്ടികളെ കാണുമ്പോൾ, ലക്ഷ്മി എന്നു പേരുള്ളവരെ കാണുമ്പോൾ, കുഞ്ഞുങ്ങളെ കാണുമ്പോഴൊക്കെ മകൾക്കപ്പുറം ചിന്തിക്കാനില്ലാതെ പോകുന്ന അച്ഛനാവുന്നുണ്ട് സുരേഷ് ഗോപി. തന്റെ എല്ലാ പ്രവൃത്തികളിലും മകളുടെ പേരുമുണ്ടാവണം എന്നയാൾക്കു നിർബന്ധമുണ്ട് ഇപ്പോഴും.തന്നെ ഇന്റർവ്യൂ ചെയ്യാനെത്തിയ വ്യക്തിയുടെ പേര് ലക്ഷ്മി എന്നാണെന്നറിഞ്ഞപ്പോൾ ഓർമകളും സ്നേഹവും പങ്കുവെയ്ക്കുന്ന സുരേഷ് ഗോപിയെ ഒരിക്കൽക്കൂടി കണ്ടു.തന്റെ വിയർപ്പിന്റെ മണത്തോട് എപ്പോഴും ചേർന്നുകിടന്നിരുന്ന മകളെപ്പറ്റി അയാൾ പറയുന്നതു കേട്ടിട്ടുണ്ട്. മകളെ യാത്രയാക്കാനായി പെട്ടി മൂടും മുൻപു താനിട്ടിരുന്ന ഒരു മഞ്ഞ ഷർട്ടു കൊണ്ട് അവളുടെ മുഖം മൂടിയ, തന്റെ വിയർപ്പിനും ചൂടിനുമൊപ്പം അവസാനനിമിഷം പോലും മകളുണ്ടാവണം എന്നു കരുതിയ അച്ഛനിൽ നിന്നൊരു മാറ്റവും അയാളിലിന്നുമില്ല. സുരേഷ് ഗോപിയിലെ അച്ഛനെ ചേർത്തുപിടിക്കാൻ തോന്നിയതുകൊണ്ടു പങ്കുവെച്ചത്.
വീഡിയോ കടപ്പാട് : മനോരമ
*