ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്. അഭിനയവും മോഡലിങും മാത്രമല്ല, റാപ്പ് ഗായികയായും തിളങ്ങിയ താരമാണ് ഉർഫി ജാവേദ്. മറ്റൊരു വലിയ അംഗീകാരം ഉർഫിയെ തേടി എത്തിയിരിക്കുകയാണ്.ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യൻ സെലിബ്രിറ്റിയായി ഉർഫി ജാവേദ് തിരഞ്ഞെടുക്കപ്പെട്ടു. കത്രീന കൈഫ്, അജയ് ദേവ്ഗൺ, രാം ചരൺ, കാജോൾ, ആലിയ ഭട്ട് എന്നീ സെലിബ്രിറ്റികൾക്കൊപ്പമാണ് ഉർഫി ജാവേദ് പട്ടികയിൽ ഇടം നേടിയത്. ലോകമെമ്പാടും ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തെരയപ്പെട്ട 100 ഏഷ്യൻ വംശജരുടെ പട്ടികയിലാണ് താരം ഇടംനേടിയത്. താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ‘ദെധി-മേധി ഫാമിലി’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ്.
ഇപ്പോഴിതാ തന്റെയൊരു സങ്കടം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയാണ് താരം. മുംബയ് നഗരത്തിൽ തനിക്ക് വീട് വാടകയ്ക്ക് തരാൻ ആരും തയ്യാറാകുന്നില്ലെന്ന് താരം പറയുന്നു. . തന്റെ വസ്ത്രധാരണ രീതി ഇഷ്ടപ്പെടാത്തതുകൊണ്ട് മുസ്ലീങ്ങൾ വീട് തരുന്നില്ല, എന്നാൽ മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് താരം പറയുന്നു. മറ്റ് ചിലർക്ക് രാഷ്ട്രീയ നിലപാടുകളുടെ പ്രശ്നമാണെന്നും ഉർഫി വ്യക്തമാക്കി. മുംബയ് വിട്ട് പോരാൻ തയ്യാറാണെങ്കിൽ താമസസ്ഥലം ശരിയാക്കി തരാമെന്നാണ് ആരാധകർ പറയുന്നത്.വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും സൈബർ ആക്രമണവും നേരിടേണ്ടി വന്ന നടിയാണ് ഉർഫി ജാവേദ്.
പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയെന്ന് കാണിച്ച് നടിക്കെതിരെ ബി ജെ പി നേതാവ് ചിത്രാ കിഷോർ നേരത്തെ മുംബയ് പൊലീസിൽ പരാതി നൽകിയിരുന്നു. മുംബൈ തെരുവുകളില്‍ ഉർഫി ജാവേദ് നഗ്നതാ പ്രദര്‍ശനം നടത്തുന്നു എന്നായിരുന്നു ചിത്രയുടെ വിമര്‍ശനം. താരം ഗ്ലാമറസ് വേഷത്തില്‍ കാറില്‍ നിന്നും പുറത്തിറങ്ങുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു ചിത്രയുടെ പ്രതികരണം. അടുത്തിടെ ദുബായിയിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിൽ ഉർഫി ജാവേദിനെ തടഞ്ഞുവച്ചിരുന്നു റിപ്പോർട്ടുകൾ. പൊതുസ്ഥലത്തു അനുവദനീയമല്ലാത്ത വേഷത്തിൽ വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിലാണ് സംഭവം. ദുബായിലെത്തിയ ശേഷം എല്ലാം പുറത്തു കാണുന്ന വിധത്തിലുള്ള ഡ്രസുമിട്ട് വീഡിയോ ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു പോലീസ് നടപടി.