“അവൾ മാത്രം കേക്കും കഴിച്ചു സുഖമായിരുന്നാൽ പോരല്ലോ ” ഇരയുടെ പേര് വെളിപ്പെടുത്തി വിജയ്ബാബു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
75 SHARES
905 VIEWS

സിനിമയില്‍ അവസരങ്ങള്‍ നൽകാമെന്ന വാഗ്ദാനത്തിന്മേൽ തന്നെ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെതിരേ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു . സിനിമയിൽ അവസരങ്ങൾ നൽകാമെന്ന് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഒരു ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് വിജയ് ബാബുവിനെതിരായ പരാതി.ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരേ പരാതിയുമായി യുവതി പോലിസിനെ സമീപിച്ചത്. ഈ മാസം 22ന് യുവനടി നല്‍കിയ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. . ഇയാളെ ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ല. ഇപ്പോൾ ഫേസ്ബുക്ക് ലൈവിലൂടെ ആരോപണങ്ങള്‍ നിഷേധിച്ച് വിജയ് ബാബു മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ വാക്കുകൾ …

ഇര, പ്രതി ബലാത്സംഗം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. നമുക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുമ്പോളാണ് അതിന്റെ ഗൗരവം മനസ്സിലാകുകയുള്ളൂ. ‘ഇത്തരം കാര്യങ്ങളിലൊന്നും പേടിയുള്ള ആളല്ല, ഞാൻ തെറ്റു ചെയ്തിട്ടില്ല എന്ന് പൂർണ ബോധ്യമുളളതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല. അവരുമാത്രം കേക്കും കഴിച്ച് സന്തോഷമായിരുന്നാൽ പോരല്ലോ. ഇവിടെ ഞാനാണ് ഇര. നിയമത്തിന്റെ പരിരക്ഷണത്തിൽ അവർ സുഖമായി ഇരിക്കുന്നു. എവിടത്തെ ന്യായമാണിത്. ഇരയുണ്ടാവുമ്പോൾ അട്ടയുമുണ്ടാകും. ഈ അട്ടകള്‍ ഒരുപാടുണ്ട് എനിയ്ക്ക് ചുറ്റും. വരാൻ പോവുന്ന കേസ് ഞാനനുഭവിച്ചോളാം. ഈ കുട്ടിയുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ല. ഈ കുട്ടി എനിക്കയച്ച 400ഓളം സ്ക്രീൻ ഷോട്സ് എന്റെ കയ്യിലുണ്ട്. എല്ലാ റെക്കോർഡ്സും എന്റെ കയ്യിലുണ്ട്. എന്റെ ഭാര്യയോടും പ്രിയപ്പെട്ടവരോടും ഉത്തരം പറയണം. ഇവർക്ക് ഡിപ്രഷൻ ആണെന്നു പറഞ്ഞാണ് എന്നെ കാണാൻ വന്നത്. ഈ കേസു കൂടി എന്റെ തലയിൽ വന്നതുകൊണ്ട് എനിയ്ക്ക് പ്രശ്നമില്ല. ഞാൻ ഓകെ ആണെന്നും വിജയ്ബാബു പറയുന്നു.’

ഒന്നര വര്‍ഷത്തോളം താന്‍ കുട്ടിയ്ക്ക് ഒരു മെസേജും അയച്ചിട്ടില്ല. അതിനിടെ കാണണം എന്നാവശ്യപ്പെട്ട് നിരവധി മെസേജുകള്‍ പെണ്‍കുട്ടി തനിക്ക് അയച്ചു. ഇത്തരം 400ഓളം സ്‌ക്രീന്‍ഷോട്ട് കൈയിലുണ്ട്. ഡിപ്രഷന്‍ ആണെന്നുപറഞ്ഞ് കാണാന്‍ വന്നു. അതിന് ശേഷമുളള കാര്യങ്ങള്‍ താന്‍ കോടതിയില്‍ ബോദ്ധ്യപ്പെടുത്തും. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്ക് എതിരായി മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും പെണ്‍കുട്ടിയും കുടുംബവും ഇതിന് പിന്നില്‍ നിന്നവരും കേസ് നേരിടണമെന്നും വിജയ്ബാബു പറഞ്ഞു

എനിക്കെതിരേ ആരോപണം ഉന്നയിച്ച കുട്ടിയെ എനിക്ക് 2018 മുതല്‍ അറിയാം. അന്ന് മുതല്‍ 2021 വരെ ഞാന്‍ ഈ കുട്ടിയുമായി ഒരു ചാറ്റും ചെയ്തിട്ടില്ല. ഓഡീഷന്‍ ചെയ്തിട്ട് വരാന്‍ പറഞ്ഞിട്ട്, അത് ശരിയായി രീതിയില്‍ വന്ന് ചെയ്ത് സിനിമയില്‍ എത്തിയ കുട്ടിയാണത്. അന്നും എനിക്ക് ഈ കുട്ടിയുമായി ഒരു ബന്ധവുമില്ല. കാസ്റ്റിങ് കൗച്ച് ചെയ്തു, സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചെയ്തു എന്ന് പറഞ്ഞ് വരുമ്പോള്‍ എന്റെ ഭാര്യക്കും കുട്ടിക്കും അമ്മയ്ക്കും സഹോദരിക്കും സുഹൃത്തുക്കള്‍ക്കും വരുന്ന ദുഃഖത്തേക്കാള്‍ വലുതൊന്നുമല്ല ഇതിന്റെ പേരില്‍ എനിക്ക് വരാന്‍ പോകുന്ന കേസ്. അത് ഞാന്‍ അനുഭവിച്ചോളാം. മീടൂ എന്ന് പറയുന്നതിന് ഇത് ഒരു ബ്രേക്ക് ആവട്ടെ. അതുകൊണ്ടാണ് ഞാന്‍ ലൈവില്‍ വരാന്‍ തീരുമാനിച്ചത്.സെറ്റില്‍ ഉണ്ടായ കാര്യങ്ങള്‍ എന്റെ ആളുകള്‍ പറയും. കണ്‍ട്രോളര്‍ തൊട്ട് നടീനടന്മാര്‍ വരെയുള്ളവര്‍ ഇക്കാര്യം പറയും. ആ സമയത്ത് ഈ കുട്ടിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. സിനിമയുടെ വിജയആഘോഷപരിപാടിയില്‍ ഈ കുട്ടി പങ്കെടുത്തില്ല. എന്തുകൊണ്ട് വന്നില്ല എന്നറിയാന്‍ എനിക്ക് ആഗ്രഹമുള്ളതുകൊണ്ട് ഞാന്‍ ഈ കുട്ടിയെ വിളിച്ചു. വോറൊരു ആളുടെ ഫോണില്‍ നിന്നാണ് വിളിച്ചത്. ടയര്‍ പഞ്ചറായി പോയി എന്ന മറുപടിയാണ് കിട്ടിയത്. ഇതിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം നിനക്ക് ഇല്ലേ എന്ന് ഞാന്‍ ചോദിച്ചു. എനിക്ക് സാറിനെ ഒന്ന് കാണണം പറഞ്ഞു. ഡിസംബര്‍ മുതല്‍ ഈ കുട്ടി എനിക്ക് മെസേജ് അയക്കാന്‍ തുടങ്ങി. മാര്‍ച്ചില്‍ ഞാന്‍ ഈ കുട്ടിയെ കണ്ടു. അവിടുന്ന് അയച്ച മെസേജുകള്‍ എന്റെ കൈയ്യിലുണ്ട്. അത് പുറത്ത് വിടാന്‍ ഞാന്‍ തയ്യാറാണ്.എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്റെ കുടുംബവും എന്നെ സ്‌നേഹിക്കുന്നവരും എന്നെ വിശ്വസിക്കുന്നവരുമാണ് എനിക്ക് വലുത്.

അതിനാല്‍ ഞാന്‍ ഇത് പുറത്തുവിടും. അതിന്റെ പേരില്‍ എന്ത് കേസ് വന്നാലും അത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഈ കുട്ടി അയച്ചിരിക്കുന്ന മെസേജുകളുടെ 400 സ്‌ക്രീന്‍ ഷോട്ടുകള്‍ എന്റെ കൈയ്യിലുണ്ട്. ഈ കുട്ടി ആരോപിക്കുന്ന ബലാത്സംഗം ആണോ, സമ്മതപ്രകാരമുള്ളതാണോ തുടങ്ങി എല്ലാറ്റിനുമുള്ള ഉത്തരം എന്റെ കൈയ്യിലുണ്ട്. ഇന്ന് ഉച്ചതൊട്ട് ഞാന്‍ ഇത് പരിശോധിക്കുകയാണ്. ദൈവഭാഗ്യം കൊണ്ട് എല്ലാ റെക്കോഡുകളും എന്റെ കൈയ്യിലുണ്ട്. എനിക്ക് മൂന്ന്, നാല് പേരോടെ ഉത്തരം പറയാന്‍ ഉള്ളൂ. എന്റെ ഭാര്യയോട്, അമ്മയോട്, എന്റെ പെങ്ങളോട് അല്ലെങ്കില്‍ എന്നെ സ്‌നേഹിക്കുന്ന എന്റെ സുഹൃത്തുക്കളോട് എനിക്ക് ഉത്തരം പറയണം. കേസ് കോടതിയില്‍പോയി കുറെ നാള്‍ കഴിഞ്ഞ് ചെറിയ വാര്‍ത്തയായി വിജയ് ബാബു രക്ഷപ്പെട്ടു എന്നു പറയുന്നതിനോട് എനിക്ക് താത്പര്യമില്ല. ഇവര്‍ക്ക് ഡിപ്രഷന്‍ ആണെന്ന് പറഞ്ഞ് എന്നെ കാണാന്‍ വന്നയാളാണ്.അതിനുശേഷം ഇവര്‍ അയച്ച എല്ലാ മെസേജുകളും എന്റെ കൈയ്യിലുണ്ട്. എന്നെ കാണാന്‍ വേണ്ടി ഇവര്‍ എത്രയോ വട്ടം എനിക്ക് മെസേജുകള്‍ അയച്ചിരിക്കുന്നു.

അതിന്‌ശേഷമുണ്ടായിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയുന്നില്ല. അത് ഞാന്‍ കോടതിയില്‍ പറഞ്ഞോളാം. ഈ കേസുംകൂടി എന്റെ തലയില്‍ വന്നത്‌ കൊണ്ട് എനിക്ക് ഒരു പ്രശ്‌നവും ഇല്ല. വേണമെങ്കില്‍ ഞാന്‍ ഇക്കാര്യങ്ങള്‍ മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ പറയാം. പക്ഷേ, അതിന്‌ശേഷം അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുണ്ടാകുന്ന ദുഃഖമോര്‍ത്ത് ഞാന്‍ അത് വിടുന്നില്ല. തത്ക്കാലം അത് അവിടെ നില്‍ക്കട്ടെ. അതുകൊണ്ട് ഇവിടെ ഇര ഞാന്‍ ആണ്. ഞാന്‍ ഇതിനെതിരേ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്യും. കൂടാതെ, മാനനഷ്ടക്കേസും ഫയല്‍ ചെയ്യും. ഇത് ചെറിയൊരു കേസ് ആയിരിക്കില്ല. ഇവരും ഇവരുടെ കുടുംബവും ഇതിന് പുറകില്‍ നിന്നിട്ടുള്ളവരുമെല്ലാം ഉത്തരം പറയേണ്ടി വരും. ഞാന്‍ വെറുതേ വിടാന്‍ ആലോചിക്കുന്നില്ല. മീടൂവിന് ഇത് പുതിയൊരു തുടക്കം ആവട്ടെ. നമുക്ക് കാണാം. നമുക്ക് ഫൈറ്റ് ചെയ്യാം. എല്ലാറ്റിനും തുടക്കം കുറിച്ച ആള്‍ എന്ന നിലയില്‍ ഇതിനും തുടക്കം കുറിക്കുകയാണ്. എന്റെ കൂടെ നില്‍ക്കുന്നവര്‍ക്കും മെസേജ് അയച്ചവര്‍ക്കും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.