0 M
Readers Last 30 Days

”ബോക്സ് ഓഫീസ് വിസ്മയ ചിത്രത്തിന്റെ 34 വർഷങ്ങൾ’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
215 VIEWS

”ബോക്സ് ഓഫീസ് വിസ്മയ ചിത്രത്തിന്റെ 34 വർഷങ്ങൾ’

സഫീർ അഹമ്മദ്

ഒരു ക്രിസ്തുമസ് കാലത്ത് പ്രദർശനം ആരംഭിച്ച് അടുത്ത ക്രിസ്തുമസ് കാലം വരെ 366 ദിവസങ്ങൾ തുടർച്ചയായി തിയേറ്ററിൽ പ്രദർശിപ്പിച്ച് മലയാള സിനിമ ബോക്സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ച ചിത്രം എന്ന വിസ്മയ സിനിമ റിലീസായിട്ട് ഇന്നേയ്ക്ക്,ഡിസംബർ ഇരുപ്പത്തിമൂന്നിന് മുപ്പത്തിനാല് വർഷങ്ങളായി..മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ സിനിമ ഏതെന്ന ചോദ്യത്തിന് ഇന്നും ഒരെയൊരു ഉത്തരമേയുള്ളു,പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ‘ചിത്രം’..
‘ചിത്രം’ സിനിമയ്ക്ക് മുമ്പും പിമ്പും എന്നാണ് കമേഴ്സ്യൽ മലയാള സിനിമയെ വിഭജിക്കേണ്ടത്..ചിത്രത്തിന് മുമ്പുള്ള 50 വർഷത്തെ പാരമ്പര്യമുള്ള മലയാള സിനിമയ്ക്കൊ ചിത്രത്തിന് ശേഷമുള്ള 30 വർഷത്തെ മലയാള സിനിമയ്ക്കൊ ‘ചിത്രം’ നേടിയത് പോലെയുള്ള ജനപ്രീതിയൊ,ചിത്രം നേടിയത് പോലത്തെ തിയേറ്റർ റണ്ണോട് കൂടി ഒരു ഐതിഹാസിക സാമ്പത്തിക വിജയമൊ നേടാനായിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്..50 കോടി ക്ലബ്,100 കോടി ക്ലബ് തുടങ്ങിയ ലേബലിൽ ഇന്ന് ബോക്സ് ഓഫീസിൽ ആഘോഷിക്കപ്പെടുന്ന പല സിനിമകളുടെ സ്ഥാനം ‘ചിത്രം’ എന്ന സിനിമയുടെ ഒരുപാട് പിന്നിലാണെന്നുള്ളതാണ് വസ്തുത..

wwfffff 1

21 A ക്ലാസ് തിയേറ്ററുകളിൽ റിലീസ് ചെയ്ത ‘ചിത്രം’ 16 തിയേറ്ററുകളിൽ 50 ദിവസവും,
6 തിയേറ്ററുകളിൽ 100 ദിവസവും,
5 തിയേറ്ററുകളിൽ 150 ദിവസവും,
4 തിയേറ്ററുകളിൽ 200 ദിവസവും,
3 തിയേറ്ററുകളിൽ 225 ദിവസവും,
1 തിയേറ്ററിൽ 366 ദിവസവും പ്രദർശിപ്പിച്ച് മലയാള സിനിമ അന്ന് വരെ കാണാത്ത പുതിയ ബോക്സ് ഓഫീസ് റെക്കോർഡുകൾ രചിച്ചു..ഒപ്പം B & C ക്ലാസ് തിയേറ്ററുകളിലും അത്ഭുതകരമായ റൺ കിട്ടി..ചിത്രം രചിച്ച ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പലതും മുപ്പത്തിനാല് വർഷങ്ങൾക്കിപ്പുറവും വേറെ ഒരു സംവിധായകനോ നടനൊ ബ്രേക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല…ഇനി വർഷങ്ങൾ കഴിഞ്ഞാലും ചിത്രത്തിന്റെ ആ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കപ്പെടുമെന്നും തോന്നുന്നില്ല..ചുരുക്കി പറഞ്ഞാൽ മലയാള സിനിമ ബോക്സ് ഓഫീസിലെ ‘ഷോലെ’ ആണ് പ്രിയദർശൻ-ലാൽ ടീമിന്റെ ‘ചിത്രം’..

മംഗല്യപുഴ എന്ന സാങ്കൽപ്പിക ഗ്രാമം,ആ ഗ്രാമത്തിലെ തമ്പുരാൻ തന്റെ അവസാനത്തെ അവധിക്കാലം മകളോടും മരുമകനോടും ഒപ്പം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വരുന്നു, മകൾ അച്ഛനെ കാണിക്കാനായി പതിനഞ്ച് ദിവസത്തേക്ക് ഭർത്താവായി അഭിനയിക്കാൻ ഒരാളെ വാടകയ്ക്ക് എടുക്കുന്നു,ആ പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ നായകനും നായികയും പരസ്പരം വേർപിരിയാനാകാത്ത വിധം അടുക്കുന്നു,അവസാനം നായകൻ തൂക്ക് കയറിലേക്ക് നടന്ന് നീങ്ങുമ്പോൾ നായിക ഇനിയുള്ള തന്റെ ജീവിതം നായകന്റെ വിധവയായി ജീവിക്കാൻ തീരുമാനിക്കുന്നു,ഒപ്പം നായകന്റെ കുട്ടിയെയും ഏറ്റെടുക്കുന്നു..ശുഭം..

ഇതാണ് ‘ചിത്രം’ എന്ന സിനിമയുടെ കഥ.. ലോകത്ത് എവിടെയും നടക്കാൻ സാധ്യതയില്ലാത്ത,ആരോടെങ്കിലും പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത,ലോജിക്കിന്റെ ഒരു അംശം പോലും ഇല്ലാത്ത ഒരു കഥ..ഇത്തരത്തിലുള്ള ഒരു കഥ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ, പ്രേക്ഷകന്റെ ഇഷ്ട സിനിമയാക്കാൻ, മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയ സിനിയാക്കാൻ മലയാള സിനിമയിൽ പ്രിയദർശൻ എന്ന സംവിധായകന് മാത്രമേ കഴിയൂ..

ചിത്രം എന്ന സിനിമയുടെ മുഖ്യ ആകർഷണം മോഹൻലാൽ തന്നെയാണ്..വിഷ്ണു എന്ന കഥാപാത്രമായി മോഹൻലാൽ മികച്ച പെർഫോമൻസ് കാഴ്ച വെച്ചു..കളിയും ചിരിയും കുസൃതിയും തമാശയും ചമ്മലും സെന്റിമെൻ്റ്സും ഒക്കെ ചേരുംപടി ചേർത്ത് അതി മനോഹരമായിട്ടാണ് വിഷ്ണുവിനെ പ്രിയദർശൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്..ശരിക്കും ഒരു വൺമാൻ ഷോ പെർഫോമൻസ്, അതിഗംഭീരം എന്നൊന്നും പറഞ്ഞാൽ പോരാ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അത്യാകർഷകമായ,മോഹിപ്പിക്കുന്ന ആ ലാൽ ഭാവങ്ങളെ..മോഹൻലാലിനെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടൻ ആക്കിയതിൽ പ്രിയദർശൻ സിനിമകൾക്ക് ഉള്ള പങ്ക് ചെറുതല്ല.. താളവട്ടം എന്ന സിനിമ ജനങ്ങൾക്കിടയിൽ മോഹൻലാലിന് നേടി കൊടുത്ത ജനപ്രീതിയും സ്വീകാര്യതയും വളരെ വലുതായിരുന്നു..’ചിത്രം’ ആ ജനപ്രീതിയും സ്വീകാര്യതയും കൊടുമുടിയിൽ എത്തിച്ചു..

qdqd 3പ്രിയദർശൻ,മലയാള സിനിമയിൽ പ്രേക്ഷകരെ ഇത്രമാത്രം എന്റർടെയിൻ ചെയ്യിപ്പിച്ച വേറെ ഒരു സംവിധായകൻ ഉണ്ടാകില്ല..പ്രേക്ഷകർക്ക് എന്താണ് വേണ്ടത്,അവരെ എങ്ങനെ കൈയിലെടുക്കാം,അതിലുപരി മോഹൻലാലിനെ പ്രേക്ഷകർക്ക് ഏങ്ങനെയാണ് തിരശ്ശീലയിൽ കാണാൻ ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകൻ ആണ് പ്രിയദർശൻ..ശരിക്കും പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായകൻ..മലയാള സിനിമയിൽ കോമഡി സിനിമകൾക്ക് തുടക്കമിട്ട,സ്ലാപ്സ്റ്റിക്ക് കോമഡി സിനിമകൾ തുടരെ ചെയ്തിരുന്ന പ്രിയദർശൻ അതിൽ നിന്ന് ചെറിയൊരു ചുവട് മാറ്റം നടത്തിയത് താളവട്ടം എന്ന സിനിമയിൽ ആയിരുന്നു..അങ്ങേയറ്റം ഹ്യൂമറസും രസകരവുമായ രംഗങ്ങളും പാട്ടുകളും ഒരു നൂലിൽ മുത്തുകൾ കോർക്കുന്നത് പോലെ കോർത്ത്,അങ്ങനെ ആസ്വാദനത്തിന്റെ നെറുകയിൽ നില്ക്കുന്ന പ്രേക്ഷകനെ സെന്റിമെൻസിലൂടെ പതിയെ അതിൽ നിന്ന് താഴെക്ക് കൊണ്ട് വന്ന് ചെറു കണ്ണീരോടെ,വിങ്ങുന്ന മനസോടെ തിയേറ്റർ നിന്ന് പുറത്തേയ്ക്ക് ഇറക്കുന്ന ‘പ്രിയദർശൻ മാജിക്ക്’..താളവട്ടത്തിൽ വിജയിച്ച ആ ‘പ്രിയദർശൻ മാജിക്ക്’ അതേ അളവിൽ തന്നെ പ്രിയദർശൻ ചിത്രത്തിലും ഉപയോഗിച്ചു,അതിൽ അദ്ദേഹം പൂർണമായി വിജയിക്കുകയും ചെയ്തു..പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിരുന്ന ഈ പ്രിയദർശൻ മാജിക്കിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു,തിയേറ്ററിൽ നിന്നും സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ തന്നെ ആ സിനിമ വീണ്ടും വീണ്ടും കാണണമെന്ന മോഹം പ്രേക്ഷകരിൽ ഉണ്ടാക്കുക എന്ന പ്രത്യേകത..

ചിത്രത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കിൽ ഏറ്റവും രസകരമായ രംഗം ഏതെന്ന് ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും..കാരണം അത്ര മാത്രം രസകരമായ രംഗങ്ങളാൽ സമ്പന്നമായിരുന്നു ചിത്രം..പതിഞ്ഞ താളത്തിൽ തുടങ്ങിയ ചിത്രം രസകരമാകുന്നത് ഇരുപ്പത്തിരണ്ടാം മിനിറ്റിലെ മോഹൻലാലിന്റെ എൻട്രിയോട് കൂടിയാണ്..

പിന്നീടങ്ങോട്ട് സോമന്റെ കഥാപാത്രത്തിന്റെ എൻട്രി വരെ പ്രേക്ഷകരെ രസിപ്പിക്കാത്ത, അവരുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി നല്കാത്ത ഒരു സീൻ പോലും ഇല്ല എന്ന് നിസംശയം പറയാം..പതിനായിരം രൂപയ്ക്ക് വേണ്ടി മാന്യമായ എന്തും ചെയ്യും എന്ന് വിഷ്ണു പറയുമ്പോൾ ‘മോഷണം മാന്യമായ പണിയാണൊ’ എന്ന കൈമൾ തിരിച്ച് ചോദിക്കുന്ന രംഗം,വിരലുകൾ കൂട്ടിപ്പിടിച്ച് ഫോട്ടൊ എടുക്കുന്ന ആംഗ്യം കാണിക്കുമ്പോൾ ‘രചന,സംവിധാനം- പ്രിയദർശൻ’ എന്ന് എഴുതി കാണിക്കുന്ന രംഗം,ആദ്യ ദിവസത്തെ കൂലിയായ ആയിരം രൂപ കൈമളിൽ നിന്നും വാങ്ങിയ ശേഷം ‘ഈ നക്കാപ്പിച്ച എടപാടിന് പോകാതെ ഒരു അയ്യായിരമൊ ഒരു പത്തായിരമൊ ഒരുമിച്ച് ഇങ്ങോട് തന്നാൽ ഞാനെപ്പോഴും കാശ് കാശ് എന്ന് പറഞ്ഞ് കൈമൾ സാറിനെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല’ എന്ന് വിഷ്ണു ചിരിച്ച് കൊണ്ട് പറയുന്ന രംഗം,

dqffffff 5ശ്രീനിവാസന്റെ നമ്പ്യാർ ‘ഇതൊരു ആനയല്ല, ഇത് തേങ്ങല്ല, ഇത് ഒലക്കയുമല്ല’ എന്ന് പറയുന്ന രംഗം,ആദിവാസി ആചാരത്തിന്റെ ഭാഗമായി കല്യാണിയെ വടി കൊണ്ട് അടിച്ച ശേഷം ‘എത്ര മനോഹരമായ ആചാരങ്ങൾ, ഇങ്ങനെ മനോഹരമായ ആചാരങ്ങൾ വൈകീട്ടും ഉണ്ടാകുമോ എന്തൊ’ എന്ന് വിഷ്ണു പറയുന്ന രംഗം, വിഷ്ണു കർപ്പൂരം കൈയ്യിൽ വെച്ച് കത്തിക്കുന്ന രംഗം, ഇരുപതിനായിരം രൂപ വാങ്ങി വിഷ്ണു മുങ്ങാൻ പോകുമ്പോ കൈമൾ തടയുന്ന രംഗം,അച്ഛൻ വിഷ്ണുവിന്റെയും കല്യാണിയുടെയും റൂമിന്റെ അടുത്ത് ചെക്കിങിന് വരുമ്പൊ ‘എന്റെ കരളേ, ഓമനെ, തങ്കക്കുടമേ, ഞാനൊരു ഉമ്മ തരട്ടെ’ തുടങ്ങിയ ഡയലോഗുകൾ ഉള്ള രംഗം, വിഷ്ണുവിനെ പാവയ്ക്ക ജ്യൂസ് കുടിപ്പിക്കുന്ന രംഗം,ജ്യൂസ് കുടപ്പിച്ചതിന് പകരമായി കല്യാണിയെ കൊണ്ട് ശയനപ്രദക്ഷണം ചെയ്യിപ്പിക്കുമ്പോൾ അയ്യപ്പന്റെ കഥയിൽ ചില പരിഷ്കാരങ്ങൾ ഒക്കെ വന്നിട്ടുണ്ട് എന്ന് കൈമൾ പറയുന്ന രംഗം,നഖുമൊ ഗാനരംഗം,കല്യാണിയുടെ കഴുത്തിൽ താലി മാല ഇല്ലെന്ന് അറിഞ്ഞ് വിഷ്ണു ഓടി വന്ന് കല്യാണിയെ പിടിച്ച് വലിച്ച് കൊണ്ട് പോയി താലി മാല കെട്ടുന്ന രംഗം,അപ്പോൾ ഉള്ള ഗംഭീര പശ്ചാത്തല സംഗീതം,അതിന് ശേഷം ‘വാങ്ങുന്ന കാശിനോട് ഒരല്പം കൂറ് കാണിച്ചുവെന്നേയുള്ളു,ക്ഷമിക്കണം’ എന്ന് വിഷ്ണു പറയുന്ന ഇന്റർവെൽ രംഗം, രാത്രിയിൽ വിഷ്ണുവിന് ഒരു ഗ്ലാസ് പാൽ കല്യാണി കൊണ്ട് കൊടുക്കുന്ന രംഗവും ഒപ്പമുള്ള പശ്ചാത്തല സംഗീതവും,കാടുമെ നാടുമെല്ലാം എന്ന ഗാനരംഗം, മൂന്ന് പേരും കൂടിയുള്ള മദ്യപാന രംഗം,തലയിൽ ഉമ്മ വെയ്ക്കുന്ന രംഗം,അത് കഴിഞ്ഞ് സുകമാരിയുടെ കഥാപാത്രത്തോട് ‘You are looking beautiful,നിങ്ങൾ സുമുഖയാണ്, സുന്ദരിയാണ്,സുഭാഷിണിയാണ്, സുഭദ്രയാണ്’ എന്ന് വിഷ്ണു പറയുന്ന രംഗം, അത് കഴിഞ്ഞ് ‘എന്റെ കല്യാണിക്കുട്ടി, പൂമെത്തയിൽ കിടന്നുറങ്ങേണ്ട നിനക്ക് ഈ തറ പറ്റിയതല്ല, ഞാനാണ് തറയിൽ കിടക്കേണ്ടവൻ, ഞാനാണ് തറ’ എന്നും പറഞ്ഞ് കല്യാണിയെ പൊക്കിയെടുത്ത് കട്ടിലിൽ ഇരുത്തുന്ന രംഗം,അത് കഴിഞ്ഞ് ‘You are the light of loneliness, love of my heart, dew of my desert, tune of my song & queen of my kingdom & I love yo‌u Kalyani’ എന്നും പറഞ്ഞ് കട്ടിലിലേക്ക് വിഷ്ണു വീഴുന്ന രംഗവും അതിന് അകമ്പടിയായി മനോഹരമായ പശ്ചാത്തല സംഗീതവും, കൈമളിനോട് ‘അങ്കിൾ, ഊണ് കാലായി, പിന്നെ വിളിച്ചോളൂട്ടൊ’ എന്ന് കല്യാണി പറയുന്ന രംഗം, കാശ് ചോദിച്ചിട്ട് കൊടുക്കാതെ വിഷ്ണു പിണങ്ങി പോയി തിരിച്ച് വരുന്ന രംഗം, ഇത്തരത്തിലുള്ള രസകരമായ രംഗങ്ങൾ പറയാൻ നിന്നാൽ ചിത്രത്തിലെ ഒട്ടുമിക്ക രംഗങ്ങളും പറയേണ്ടി വരും..

മേല്പറഞ്ഞ രംഗങ്ങളിൽ ഭൂരിഭാഗവും ഒരൊരൊ രംഗത്തിന്റെ തുടർച്ചയാണെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം..ലോജിക്കിൻ്റെ ഒരു അംശം പോലുമില്ലാത്ത ഒരു കഥയെ ഹ്യൂമറസായ രംഗങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിച്ചേർത്ത് വളരെ രസകരമായി,അടക്കും ചിട്ടയോടും കൂടി അവതരിപ്പിക്കുക എന്നത് ഏതൊരു തിരക്കഥാകൃത്തിനും വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്..എന്നാൽ പ്രിയദർശൻ എന്ന തിരക്കഥാകൃത്ത് മേൽപ്പറഞ്ഞ വെല്ലുവിളി വളരെ അനായാസമായി നേരിട്ട് വിജയിച്ചിട്ടുണ്ട്,ഒന്നല്ല പല വട്ടം..മോഹൻലാൽ എന്ന നടനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് ഏറ്റവും ബോധ്യമുള്ള സംവിധായകനും തിരക്കഥാകൃത്തുമാണ് പ്രിയദർശൻ.. മോഹൻലാലിന്റെ ഒരു ചിരി തിയേറ്ററിലെ ഒരായിരം പൊട്ടിച്ചിരിയാക്കി മാറ്റിയെടുക്കാൻ പ്രിയദർശന് പ്രത്യേക ഒരു കഴിവ് ഉണ്ട്..ഏഴെട്ട് മിനിട്ടോളം മോഹൻലാൽ നിറഞ്ഞാടിയ രംഗമാണ് കൈമളിനോട് കാശ് ചോദിച്ചിട്ട് കിട്ടാതെ ആകുമ്പോൾ വിഷ്ണു പിണങ്ങി പോകുന്ന രംഗം..ഗേറ്റിന് പുറത്തേക്ക് കടന്നിട്ട് ഉടനെ തിരിച്ച് അകത്തേക്ക് കയറുമ്പോൾ,അത് കല്യാണി കാണുമ്പോൾ ഉള്ള നാണവും ചമ്മലും ഒപ്പം വരുന്ന ചിരിയും..ഹൊ, തിയേറ്ററിൽ പ്രേക്ഷകരെ ആനന്ദത്തിന്റെയും പൊട്ടിച്ചിരിയുടെയും അങ്ങേയറ്റം എത്തിച്ച രംഗം, മോഹൻലാലിന് മാത്രം സാധ്യമാകുന്ന ഒന്ന്..ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതം ആ രംഗത്തെ കൂടുതൽ ആകർഷകമാക്കി..

r22222 7ചിത്രത്തിൻ്റെ മറ്റൊരു ആകർഷണം ഷിബു ചക്രവർത്തി-കണ്ണൂർ രാജൻ ടീമിന്റെ അതി മനോഹരമായ പാട്ടുകൾ ആണ്..ചിത്രം റിലീസ് ഒരുപാട് മുമ്പ് തന്നെ അതിലെ പാട്ടുകൾ രഞ്ജിനി കാസറ്റ്സ് റിലീസ് ചെയ്തിരുന്നു..സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ പാട്ടുകൾ ഹിറ്റായിരുന്ന ആ കാലത്ത് ചിത്രത്തിലെ പാട്ടുകൾ എന്ത് കൊണ്ടൊ ഒട്ടും തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.. സിനിമ റിലീസായതിന് ശേഷമാണ് ചിത്രത്തിലെ പാട്ടുകൾ ഹിറ്റായത്..അതിനെ വെറും ഹിറ്റ് എന്ന് പറഞ്ഞാൽ പോരാ,സിനിമ പോലെ തന്നെ സർവ്വകാല ഹിറ്റായിരുന്നു എല്ലാ പാട്ടുകളും..മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓഡിയൊ കാസറ്റ് വിറ്റ് പോയിട്ടുള്ളത് ചിത്രത്തിന്റെതാണ്,ഏകദേശം അഞ്ച് ലക്ഷത്തോളം ഓഡിയൊ കാസറ്റ് വിറ്റ് പോയിട്ടുണ്ടെന്നാണ് അറിവ്..ഈ സൂപ്പർ ഹിറ്റായ ആറ് പാട്ടുകളിൽ രണ്ട് പാട്ടുകൾ ക്ലാസിക്കൽ പാട്ടുകളായിരുന്നു എന്നതാണ് കൗതുകമുണർത്തുന്ന കാര്യം..ഹ്യൂമർ ടച്ച് ഉള്ള ഒരു കമേഴ്സ്യൽ സിനിമയിൽ രണ്ട് ക്ലാസിക്കൽ പാട്ടുകൾ,ആ പാട്ടുകൾ സിനിമയിലെ മറ്റ് പാട്ടുകൾ പോലെ തന്നെ സൂപ്പർ ഹിറ്റാകുക, സാധാരണക്കാർ വരെ ആ ക്ലാസിക്കൽ പാട്ടുകളുടെ വരികൾ ഏറ്റ് പാടുക എന്നതൊക്കെ ചിത്രത്തിന് മാത്രം അവകാശപ്പെട്ട പ്രത്യേകതകളാണ്..എം ജി ശ്രീകുമാർ എന്ന ഗായകൻ മലയാള സിനിമയിൽ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയത് ചിത്രത്തിലൂടെയാണ്…

ചിത്രത്തിലെ പാട്ടുകൾക്ക് മോഹൻലാൽ കൊടുത്ത ഭാവങ്ങളും ലിപ് മൂവ്മെന്റുകളും ഗംഭീരമാണ്…ഇന്ത്യൻ സിനിമയിൽ തന്നെ ഗാന രംഗങ്ങൾക്ക് ഏറ്റവും നന്നായി ലിപ് മൂവ്മെന്റ് കൊടുക്കുന്ന നടന്മാരിൽ ഒരാൾ മോഹൻലാൽ ആണെന്ന കാര്യം പ്രേക്ഷകർക്കും സിനിമ ലോകത്തിനും ബോധ്യപ്പെടുത്തി കൊടുത്ത പ്രകടനമായിരുന്നു ചിത്രത്തിലേത്.1988 ഡിസംബർ 23 ന് കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും ആദ്യ ഷോ കണ്ടതാണ് ഞാൻ ‘ചിത്രം’, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ..സാധാരണ പ്രിയൻ-ലാൽ സിനിമകൾക്ക് ആദ്യ ദിവസത്തിൽ ഉണ്ടാകാറുള്ള വൻ തിരക്ക് പ്രതീക്ഷിച്ചാണ് ഞാൻ മാറ്റിനി കാണാൻ തിയേറ്ററിൽ എത്തിയത്..

തിരക്കുള്ള സിനിമയാണെങ്കിൽ മുഗൾ തിയേറ്ററിൽ ജോലി ചെയ്തിരുന്ന ഒരു ബന്ധു വഴിയാണ് സാധാരണ ടിക്കറ്റ് സംഘടിപ്പിക്കാറ്..പക്ഷെ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച്ച എന്നെ അമ്പരപ്പിച്ചു,കാരണം പതിവിന് വിപരീതമായി തിയേറ്റർ കോമ്പൗണ്ട് അന്ന് കാലിയായിരുന്നു…എന്റെ അനുഭവത്തിൽ കേരളത്തിലെ പ്രധാന റിലീസ് കേന്ദ്രങ്ങളിലൊന്നായ കൊടുങ്ങല്ലൂരിൽ റിലീസ് ദിവസം ഹൗസ് ഫുൾ ആകാതെ പ്രദർശിപ്പിച്ച ആദ്യ മോഹൻലാൽ സിനിമ ചിത്രം ആണ്..ചിത്രം സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ എനിക്ക് ലഭിച്ച സന്തോഷവും ക്ലൈമാക്സിൽ ഞാൻ അനുഭവിച്ച നൊമ്പരവും ഒക്കെ വർണനാതീതമാണ്..ഒടുവിൽ ഒരിറ്റ് കണ്ണീരോടെ,ഒപ്പം പൂർണ സംതൃപ്തിയോടെ തിയേറ്ററിന്റെ പുറത്തേക്ക് വന്ന എന്നെ നേരത്തെ സൂചിപ്പിച്ച ‘പ്രിയദർശൻ മാജിക്ക്’ അപ്പൊഴേക്കും പിടി കൂടിയിരുന്നു, സിനിമ വീണ്ടും വീണ്ടും കാണണമെന്ന ആഗ്രഹം..

ee1eeee 9അങ്ങനെ ഞാൻ അഞ്ച് പ്രാവശ്യമാണ് ചിത്രം മുഗൾ/മിനി മുഗൾ തിയേറ്ററിൽ നിന്നും കണ്ടത്..34 വർഷങ്ങൾക്കിപ്പുറവും വേറെ ഒരു മലയാള സിനിമയും ഞാൻ അഞ്ച് പ്രാവശ്യം തിയേറ്ററിൽ നിന്നും കണ്ടിട്ടില്ല..കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ 63 ദിവസങ്ങൾ പ്രദർശിപ്പിച്ചത് ചിത്രമായിരുന്നു..അത് പോലെ തന്നെ കൊടുങ്ങല്ലൂരിൽ ആദ്യമായി ഒരു സിനിമ രണ്ട് തിയേറ്ററുകളിൽ ഒരേ സമയം പ്രദർശിപ്പിച്ചതും ചിത്രമായിരുന്നു,

1989 ൽ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനോട് അനുബന്ധിച്ച്….റിലീസായി കഴിഞ്ഞ് നാലാം വാരത്തിലാണ് ഈ രണ്ട് തിയേറ്ററുകളിലും ഇങ്ങനെ ഒരു പ്രദർശനം നടന്നത്!!
കൊടുങ്ങല്ലൂരിൽ മാത്രം അല്ല,കേരളത്തിലെ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രത്തിന് ആദ്യ ദിവസങ്ങളിൽ തണുപ്പൻ സ്വീകരണം തന്നെ ആയിരുന്നു.പക്ഷെ ആദ്യ ദിവസങ്ങളിലെ തണുപ്പൻ പ്രതികരത്തിന് ശേഷം സ്ഥിതിഗതികൾ പാടെ മാറി,പിന്നീട് നടന്നത് മലയാള സിനിമ ബോക്സ് ഓഫീസിനെ ഞെട്ടിക്കുന്ന കാഴ്ച്ചകൾ ആയിരുന്നു.. തിയേറ്ററുകൾ ജനസമുദ്രമായി,നാടെങ്ങും ചിത്രം ചർച്ചാ വിഷയമായി,ചിത്രത്തിലെ പാട്ടുകൾ കേരളം മൊത്തം അലയടിച്ചു,കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കണ്ടു,പുതിയ ബോക്സ് ഓഫീസ് റെക്കോഡുകൾ സൃഷ്ടിക്കപ്പെട്ടു..

മലയാള സിനിമ ചരിത്രത്തിൽ ഒരു സിനിമയ്ക്ക് തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് ഓഡിയൻസിനെ കിട്ടിയിട്ടുള്ളത് ചിത്രത്തിനായിരിക്കും..അത് കൊണ്ട് തന്നെയാണ് A,B & C ക്ലാസ് തിയേറ്ററുകളിൽ ചിത്രത്തിന് മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത രീതിയിലുള്ള സ്വീകരണം കിട്ടിയത്..
ചിത്രത്തെ കുറിച്ച് എഴുതുമ്പോൾ രണ്ട് മൂന്ന് രംഗങ്ങൾ കൂടി പരാമർശിച്ചില്ലെങ്കിൽ അതൊരിക്കലും പൂർണമാകില്ല..

അത്രമാത്രം പേക്ഷകരെ സ്വാധിനിച്ച, നൊമ്പരപ്പെടുത്തിയ രംഗങ്ങൾ ആയിരുന്നു അവ…അതിലൊന്ന് തന്റെ മകനെ കാണാനായി വിഷ്ണു ഓർഫനേജിൽ ചെന്നിട്ടുള്ള രംഗമാണ്..മകനെ കളിപ്പിച്ച ശേഷം ‘ഞാനൊരു മുത്തശ്ശിക്കഥ കേട്ടീട്ടുണ്ട്, മരിച്ച മനുഷ്യരുടെ ആത്മാക്കൾ ആകാശത്ത് നക്ഷത്രങ്ങളായി ഉദിക്കുമെന്ന്,അവരെ കാണാൻ മോഹിക്കുന്നവര് ആകാശത്തേക്ക് നോക്കിയാൽ നക്ഷത്രങ്ങൾ കണ്ണ് ചിമ്മി കാണിക്കും..എന്റെ മോന് മിണ്ടാനായാൽ,ഇവൻ ഇവന്റെ അച്ഛനെ കുറിച്ച് ചോദിച്ചാൽ ഈ കള്ളക്കഥ പറഞ്ഞെങ്കിലും കല്യാണി എന്റെ മോന് അവന്റെ അച്ഛനെ കാണിച്ച് കൊടുക്കണം’ എന്ന് കല്യാണിയോട് വിഷ്ണു പറയുന്നത് ഹൃദയസ്പർശിയാണ്..

rrrrr2r22rr 11പിന്നെ ജയിൽ സൂപ്രണ്ടിനോട് ‘സർ, ജീവിക്കാൻ ഇപ്പൊ ഒരു മോഹം തോന്നുന്നു, അത് കൊണ്ട് ചോദിക്കുകയാ, എന്നെ കൊല്ലാതിരിക്കാൻ പറ്റൊ’ എന്ന് വിഷ്ണു ചോദിക്കുന്ന രംഗം..ഓവർ ആക്റ്റിങ്ങിലേക്ക് വഴുതി പോകാൻ സാധ്യതയുള്ള രംഗമായിട്ട് കൂടി എത്ര മനോഹരമായിട്ടാണ്,അതിലുപരി എത്ര നാച്ചുറലായിട്ടാണ് മോഹൻലാൽ ആ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്..കൂടെ പശ്ചാത്തലത്തിൽ വരുന്ന ഹമ്മിങ് ഈ രംഗങ്ങളുടെ തീവ്രത പ്രേക്ഷകരുടെ മനസിനെ കൂടുതൽ സ്പർശിക്കുന്നതിന് സഹായിച്ചു..
‘നാളെ വെളുക്കും വരെ ഓർമിക്കാൻ കുറെ മനോഹരമായ ദിവസങ്ങൾ എനിക്ക് സമ്മാനിച്ച എന്റെ കല്യാണിക്കുട്ടി, നന്ദി’ എന്നും പറഞ്ഞ് വിഷ്ണു പോകുന്ന രംഗം വിങ്ങുന്ന മനസോടെയാണ് പ്രേക്ഷകർ അനുഭവിച്ചത്.. ജീപ്പിൽ കയറി പോകും നേരം അവസാനമായി കല്യാണിയെ തന്റെ കൈവിരൽ ക്യാമറ കൊണ്ട് കണ്ണിലേക്ക് വിഷ്ണു ഒപ്പിയെടുത്തപ്പോൾ മോഹൻലാൽ എന്ന അതുല്യ നടനെ എന്നന്നേക്കുമായി തങ്ങളുടെ മനസിലേക്ക് ഒപ്പിയെടുത്തിട്ടാണ് ‘filmed by priyadarsan’ എന്ന എന്റ് ടൈറ്റിലും കണ്ട് തിയേറ്ററിൽ നിന്നും പ്രേക്ഷകർ പൂർണ സംതൃപ്തിയോടെ പുറത്തേക്ക് ഇറങ്ങിയത്…

മോഹൻലാലിനൊപ്പം നെടുമുടി വേണു, രഞ്ജിനി, ശ്രീനിവാസൻ, പൂർണ്ണം വിശ്വനാഥ്, ലിസി തുടങ്ങിയവരും നല്ല പ്രകടനം കാഴ്ച്ച വെച്ചു..എസ് കുമാറിന്റെ ഛായാഗ്രഹണം പതിവ് പ്രിയദർശൻ സിനിമ പോലെ തന്നെ മനോഹരമായിരുന്നു..പിന്നെ എടുത്ത് പറയേണ്ടത് ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതമാണ്..ചിത്രം എന്ന സിനിമയെ പ്രേക്ഷകർക്ക് ഇത്രയും നല്ല അനുഭവം ആക്കി മാറ്റുന്നതിൽ ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല..മുപ്പത്തിനാല് വർഷങ്ങൾക്കിപ്പുറവും മലയാള സിനിമ ബോക്സ് ഓഫീസിൽ തലയുർത്തിപ്പിടിച്ച് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ചിത്രം എന്ന എക്കാലത്തെയും വലിയ ജനപ്രിയ സിനിമ സമ്മാനിച്ച രചയിതാവും സംവിധായകനുമായ പ്രിയദർശൻ, നിർമ്മാതാവ് PKR പിള്ള,പിന്നെ വിഷ്ണുവായി തകർത്താടിയ മോഹൻലാൽ എന്നിവരോട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു🙏🙏

Leave a Reply

Your email address will not be published. Required fields are marked *

LATEST

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ