ഇന്ദിരാഗാന്ധിയുടെ അസാസിനേഷന് പിന്നിൽ ആരായിരുന്നു എന്നാണ് നിങ്ങൾ ഇതുവരെ വിശ്വസിച്ചിരുന്നത് ? കെജിഎഫ് -3 എങ്ങനെയിരിക്കും ? കുറിപ്പ് വായിക്കാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
46 SHARES
552 VIEWS

കെജിഎഫ് 2 തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ചർച്ചാവിഷയമാകുന്ന മറ്റൊന്നുകൂടിയുണ്ട്. അടുത്ത ഭാഗവും ഉണ്ടാകുമെന്ന സൂചനകൾ . അഥവാ അടുത്തഭാഗം ഉണ്ടായാൽ എങ്ങനെയിരിക്കും ? ജിൻസ് ജോസിന്റെ കുറിപ്പ് വായിക്കാം .

ഇന്ദിരാഗാന്ധിയുടെ അസാസിനേഷന് പിന്നിൽ ആരായിരുന്നു എന്നാണ് നിങ്ങൾ ഇതുവരെ വിശ്വസിച്ചിരുന്നത് ?
(കൊടും സ്പോയിലർ)

Jins Jose

ചാപ്റ്റർ 2 കാണാത്തവർ പോസ്റ്റ് വായിക്കരുത്.

ഇന്ത്യൻ നേവിക്ക് അയച്ചപോലെ യു എസ്, ഇന്തോനേഷ്യൻ നേവിക്കും ഫാക്സ് അയച്ച റോക്കിയെ പിടികൂടാൻ അവരുടെ കപ്പലുകളും റോക്കിയുടെ കപ്പലിന് പിന്നാലെ ഉണ്ടായിരുന്നല്ലോ. അവരുടെ രാജ്യത്തും വമ്പൻ കളികൾ നടത്തിയ റോക്കിക്ക് വേണ്ടി വല നെയ്ത് കാത്തിരിക്കുന്ന CIA യുടെ റിപ്പോർട്ട് വായിക്കാൻ തുടങ്ങുന്ന പ്രധാനമന്ത്രിയെ നമ്മൾ പോസ്റ്റ് ക്രെഡിറ്റ് സീനിൽ കാണുന്നുണ്ട്.

പ്രധാനമന്ത്രിയായ രമീക സെൻ ഓർഡർ ഇട്ടതിൻപടി ഇന്ത്യൻ നേവിയുടെ ബോംബിങ്ങിൽ തകർന്ന കപ്പലിൽനിന്നും സമുദ്രത്തിലേക്ക് സ്വർണ്ണക്കട്ടകൾക്ക് ഇടയിലൂടെ മുങ്ങിത്താഴുന്ന രോക്കിയേ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. എന്നാല്, പിന്തുടർന്നു വന്ന മറ്റു രണ്ടു രാജ്യക്കാരുടെ കപ്പലുകളിൽ ഒന്നിൽ, ജീവൻ പോകുന്നതിനു മുൻപേ അവർ അവനെ വെള്ളതിൽനിന്ന് വീണ്ടെടുത്തു. അവരുടെ തടവുകാരനായി ആ രാജ്യത്ത് എത്തിക്കുന്ന റോക്കി അവിടെ നിന്നും രക്ഷപെട്ടു ആ രാജ്യത്ത് തന്നെ തൻ്റെ സാമ്രാജ്യം വിപുലീകരിച്ചു. സോഫീസ്റിക്കേറ്റഡ് മഷീനറീസ് ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് കൻ്റെയിനറുകൾ എല്ലാം വീണ്ടെടുത്തു. തൻ്റെ എല്ലാം ആയിരുന്ന KGF ചാരം ആക്കി മാറ്റിയ പ്രധാനമന്ത്രിയെ ഉന്മൂലനം ചെയ്യാൻ ഇന്ത്യയിൽ തിരികെ എത്തിയ രോക്കിയെ മറ്റെ ഹിന്ദി പറയുന്ന മുസ്ലീം അമ്മച്ചി തടഞ്ഞു, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കില്ല എന്നുള്ള രോക്കിയുടെ ശപഥം അവനെ ഓർമിപ്പിച്ചു. ഒരമ്മയുടെ അപേക്ഷക്ക് മുന്നിൽ, റോക്കി പ്രധാനമന്ത്രിയായ സെന്നിനോട് ക്ഷമിച്ചു KGF ലെ ജനങ്ങൾക്ക് വേണ്ടി ഇനിയുള്ള കാലം ജീവിക്കാൻ തീരുമാനിച്ചു.

എന്നാല്, പുതിയ KGF ടൗണിലെ അന്തേവാസികളിൽ രൊക്കിയെ ദൈവത്തെപ്പോലെ കാണുന്ന ആളുകൾ ചേർന്ന് അവൻ അറിയാതെ പദ്ധതി രൂപീകരിച്ചു, പ്രധാന മന്ത്രിയുടെ അംഗരക്ഷകരേ കൊണ്ട് തന്നെ പ്രധാനമന്ത്രിയെ വധിച്ച് രോക്കിക്ക് വേണ്ടി പ്രതികാരം നടപ്പാക്കി. തൻ്റെ പണവും പിടിപാടുമുപയോഗിച്ച് റോക്കി, പ്രധാനമന്ത്രിയുടെ മരണത്തിന് KGF ആയുള്ള ബന്ധം ലോകത്തിൻ്റെ കണ്ണിൽനിന്നു മറച്ച്, ഓപ്പെറേഷൻ ബ്ലൂ സ്റ്റാറുംആയി ബന്ധപ്പെട്ട് അവർ കൊല നടത്തിയതായി വരുത്തി, KGF നിവാസികളെ വീണ്ടും രക്ഷിക്കുന്നു.

ഹൊമ്പാലേ എന്ന പേരിലുള്ള ഒരു സിനിമ നിർമാണകമ്പനിയുടെ യഥാർത്ഥ ഉടമ താനാണ് എന്ന സത്യം മറച്ചു വച്ച്, ഒരു ബിനാമിയെ മുൻ നിർത്തി, തൻ്റെ കഥ ലോകത്തെ അറിയിക്കാനുള്ള രൊക്കിയുടെ തീരുമാനം മഹത്തരമായിരുന്നു. അത് ലോകം ഇന്ന് ആഘോഷിക്കുന്നു. അതെ, റോക്കി മരിച്ചിട്ടില്ല. മറ്റൊരു പേരിൽ, ഒരു സുൽത്താനായി ഇന്നും കർണാടകയിൽ കോലാറിന് അടുത്ത് എവിടെയോ ഒരു ബംഗ്ലാവിൽ തൻ്റെ വാർദ്ധക്യ കാലം ചിലവിടുന്നു റോക്കി.. റോക്കിക്കു മരണമില്ല..

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്