ടി എ ഷാഹിദിന്റെ കഥകളിലെ നായകന്റെ മാതാപിതാക്കൾ നായകനിട്ട് പണികൊടുക്കുന്നവർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
198 VIEWS

ടി എ ഷാഹിദിന്റെ കഥയിലെ മാതാപിതാക്കൾ

എഴുതിയത് : Shaju Surendran

ടി എ ഷാഹിദ് “കഥയും തിരക്കഥയും” നിർവഹിച്ച എല്ലാ സിനിമകൾക്കും പൊതുവായിട്ടുള്ള ഒരു വസ്തുത എന്തെന്നാൽ, എല്ലാ ചിത്രങ്ങളിലും നായകൻറെ അച്ഛൻ അല്ലെങ്കിൽ അമ്മ എന്തെങ്കിലും രീതിയിൽ നായകനിട്ടു ഒരു “പണി” കൊടുക്കുന്ന ആളായിരിക്കും. അയാളുടെ ജീവിതത്തിൽ അവർ കൊടുത്ത ആ “പണി” വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്ന ഒന്നും ആയിരിക്കും.

ബാലേട്ടൻ: – പെട്ടെന്നൊരുദിവസം തനിക്കു മറ്റൊരു ബന്ധത്തിൽ ജാര സന്തതികൾ ഉണ്ടെന്നും അവരെ നോക്കണമെന്നും ബാലേട്ടനോട് പറഞ്ഞ ശേഷം അച്ഛൻ മരിക്കുന്നു. പിന്നീട് ബാലേട്ടന് തറയിൽ നിൽക്കാൻ അവസരം ലഭിച്ചിട്ടില്ല.

മത്സരം: – ഹംസയുടെ ഉമ്മയെ അയാളുടെ അപ്പൻ തൊമ്മിച്ചൻ പിഴപ്പിച്ചു കടന്നു കളഞ്ഞു. അയാളെ മകനായി അംഗീകരിക്കാൻ പണക്കാരനായ തൊമ്മിച്ചൻ തയ്യാറാവുന്നില്ല.

നാട്ടുരാജാവ്‌: – മാസ്സ് നമ്പറുകൾ ഒക്കെ കാണിക്കുമെങ്കിലും, അപ്പൻ പുലിക്കാട്ടിൽ മാത്തച്ചൻ ചെയ്ത് വച്ചിട്ട് പോയ കൊള്ളരുതായ്മകൾക്ക്‌ പ്രായശ്ചിത്തം ചെയ്യാൻ വധിക്കപ്പെട്ടതാണ് പാവം പുലിക്കാട്ടിൽ ചർലിയുടെ ജീവിതം.

മാമ്പഴക്കാലം: – പുരമനയിൽ ചന്ദ്രന്റെ അച്ഛനും കുറെ കടം വരുത്തിവച്ച് കുടുംബ ഭാരം മുഴുവൻ ചന്ദ്രന്റെ തലയിൽ വച്ചിട്ട് ആത്മഹത്യ ചെയ്ത ആളാണ് .

ബെൻ ജോൺസൻ: – ഗുണ്ടയായിരുന്ന അപ്പൻ പിന്നീട് നല്ലവനായി എങ്കിലും ഗുണ്ടയായിരുന്ന കാലത്തെ അനന്തര ഫലങ്ങൾ അനുഭവിച്ചത്‌ മകൻ ജോൺസൺ ആയിരുന്നു.

രാജമാണിക്യം: – നല്ലൊരു കുടുംബ ജീവിതം ലഭിച്ചപ്പോൾ തന്റെ മുൻ ബന്ധത്തിൽ ഉണ്ടായ മകനെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ച രാജമാണിക്യത്തിന്റെ അമ്മ മുത്തുലക്ഷ്മി.

കാക്കി: – വില്ലന്മാരായ ബന്ധുക്കളെ സഹായിക്കാതെ ന്യായത്തിന്റെ ഭാഗത്തു നിന്നതിനു നായകൻ ഉണ്ണിയെ കുടുംബത്തിൽ നിന്ന് അടികൊടുത്ത് പുറത്താക്കുന്ന അച്ഛൻ.

അലി ഭായ്: – കുട്ടിക്കാലത്തു ചെയ്യാത്ത കുറ്റത്തിന് നായകനെ നാട്ടുകാരുടെ മുന്നിലിട്ട് തലങ്ങും വിലങ്ങും തല്ലിയ അലിഭായിയുടെ ഉപ്പ. അതിൽ മനംനൊന്ത അലിഭായ് അതോടെ വീടുവിട്ടിറങ്ങുന്നു.

താന്തോന്നി :- എല്ലാപേരെയും മരിച്ചു എന്ന് വിശ്വസിപ്പിച്ചു, ജീവിച്ചിരിക്കുന്ന കാര്യം മകനെ മാത്രം അറിയിച്ചുകൊണ്ട്, അജ്ഞാത വാസം നയിക്കുന്ന ആളാണ് വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞിന്റെ അപ്പൻ. ഈ രഹസ്യം ഉള്ളിലിട്ടു നീറി നീറി ജീവിക്കുക എന്നതാണ് കൊച്ചുകുഞ്ഞിന്റെ നിയോഗം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ