രാഗീത് ആർ ബാലൻ
രോമാഞ്ചം സിനിമയുടെ പ്രചാരണർത്ഥം മനോരമ സംഘടിപ്പിച്ച ചാറ്റ് ഷോ
സജിൻ ഗോപു : ഹൊറർ സിനിമ എന്നൊക്കെ പറഞ്ഞാൽ ചിലപ്പോ കുട്ടികൾക്ക് കാണാൻ പറ്റൂല
സൗബിൻ : ഹൊറർ അല്ലാട്ടോ
സജിൻ ഗോപു : ഹൊറർ കോമഡി എന്ന് പറയുമ്പോൾ ആൾറെഡി ഹൊറർ
(ബാക്കി പറയാൻ സമ്മതിക്കാതെ സൗബിൻ ബാക്കി പറയുന്നു )
സൗബിൻ : ഇവന്റെ മുഖം ഒന്ന് ആലോചിച്ചു നോക്കിയേ.. പ്രേതമായിട്ട് വന്നാൽ പേടിച്ചു ചാകുലേ (സിനിമയിൽ അഭിനയിച്ച അവിടെ ഇരുന്ന ഒരാളെ നോക്കിയാണ് ഇതു പറയുന്നത് )
എല്ലാരും അത് കേട്ട് ചിരിക്കുന്നു
കറുപ്പ് വെളുപ്പ് ?
ആ ചാറ്റ് ഷോ കണ്ടപ്പോൾ ചിലതു എഴുതണം എന്ന് തോന്നി.. ഞാൻ ഇങ്ങനെ ഒന്ന് എഴുതിയത് കൊണ്ട് ഇവിടെ ഒന്നും മാറാൻ പോകുന്നില്ല. ഒരു സ്ത്രീയുടെ അല്ലെങ്കിൽ ഒരു പുരുഷന്റെ സൗന്ദര്യം എന്നത് അവരുടെ തൊലിയുടെ നിറത്തെ അടിസ്ഥാനമാക്കി ആണോ?? ഒരു സ്ത്രീ അല്ലെങ്കിൽ പുരുഷനെ നിങ്ങൾ തിരിച്ചറിയുന്നത് അവന്റെ അല്ലെങ്കിൽ അവളുടെ നിറത്തെ അടിസ്ഥാനമാക്കി ആണോ?? എന്താണ് കറുത്ത നിറം വെളുത്ത നിറം?? ആഗ്രഹിച്ചു ഇഷ്ടമുള്ള കാർ ഫോൺ മറ്റു ആഡംബര വസ്തുക്കളോ എല്ലാം കറുപ്പ് നിറം എന്നോ വെളുത്ത നിറമെന്നോ നോക്കാതെ വാങ്ങാൻ എല്ലാവർക്കും ഇഷ്ടമാണ്.. പക്ഷെ ഒരു മനുഷ്യന്റെ കാര്യത്തിൽ ആകുമ്പോൾ..” അയ്യേ കറുത്ത് കരിക്കട്ട ” “കാണാൻ കൊള്ളൂല കറുത്ത നിറമാ “ഒരു രസവും ഇല്ല കാണാൻ “അങ്ങനെ പോകുന്നു.
ഒരു സോപ്പിന്റെ പരസ്യം തന്നെ എടുക്കു അല്ലെങ്കിൽ ഒരു ഫേഷ്യൽ ക്രീം പരസ്യം എടുക്കു.. ആദ്യം മുഖത്തു നിറയെ പാടുകൾ ഇരുണ്ട മുഖം കറുത്ത നിറം ഉള്ള ആൾ സോപ്പ് അല്ലെങ്കിൽ ക്രീം ഉപയോഗിച്ച് കഴിയുമ്പോ വെളുത്തു സുന്ദരി ആകുന്നു സുന്ദരൻ ആകുന്നു.കറുപ്പ് വെളുപ്പ് എന്നൊക്കെ ഉണ്ടോ സിനിമകളിൽ വീരുപനെ വീരുപയെ ചിത്രീകരിക്കുന്നത് പോലും കറുത്ത നിറത്തിൽ.രൂപത്തെയും നിറത്തെയും തടിയേയുമെല്ലാം അടിസ്ഥാനപ്പെടുത്തി നാം രൂപപ്പെടുത്തിയെടുത്ത സൗന്ദര്യ സങ്കല്‍പ്പത്തെ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇങ്ങനെ ഒരു വീഡിയോ കാണുമ്പോൾ ഞാൻ കറുത്ത് പോയല്ലോ അല്ലെങ്കിൽ എന്നെ എല്ലാവരും കളിയാക്കുന്നു എന്ന് കരുതുന്ന സ്ട്രഗിൾ ചെയ്യുന്ന വ്യക്തികളുടെ മാനസിക അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ?? നമ്മുടെയൊക്കെ അച്ഛനും അമ്മയും തരുന്നതാണ് നമ്മുടെയൊക്കെ ഈ ശരീരവും ശബ്ദവും സൗന്ദര്യവും. വഴിയരികിൽ മരിക്കാൻ കിടക്കുമ്പോ ആശുപത്രിയിൽ എത്തിക്കുന്നത് മനുഷ്യൻ ആണ്.. ഒരു കുപ്പി രക്തം ആവശ്യം ഉള്ളപ്പോൾ തരുന്നത് മനുഷ്യനാണ്.. അപ്പോഴൊക്കെ കറുപ്പാണോ വെളുപ്പാണോ എന്ന് നോക്കിയിട്ടാണോ രക്തം സ്വീകരിക്കുന്നത്? വഴിയരികിൽ കിടക്കുമ്പോ കറുത്ത വെളുത്ത ആളു ആണോ ആശുപത്രിയിൽ എത്തിക്കുന്നത് എന്ന് നോക്കുമോ?ഫേസ്ബുക്കിൽ ഇൻസ്റ്റാഗ്രാമിൽ എല്ലാം കറുപ്പ് നിറം എന്ന് സമുഹം മുദ്ര കുത്തിയ ആളുകൾ നല്ലൊരു വസ്ത്രം ധരിച്ചു ഫോട്ടോകൾ ഇടുന്നത് കണ്ടിട്ടുണ്ടോ.. പോസ്റ്റ് ചെയ്യുന്നവർ ഉണ്ട്.. കാരണം അവർ അവരുടെ നിറത്തെ സ്നേഹിക്കുന്നു.. അവർ അവരെ തന്നെ സ്നേഹിക്കുന്നു..എന്നാൽ മറ്റ് ചിലർക്ക് ഉള്ളിൽ ഭയമാണ് ആശങ്ക ആണ് ഒരു ഫോട്ടോ പോലും ഇടാൻ.
ഒരിക്കൽ ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്തു വന്ന ഗസ്റ്റിനെ സ്വികരിക്കേണ്ട ആളുകൾ ലീവ് ആയപ്പോൾ.. ഇനി ആര് അത് ചെയ്യും എന്ന ചോദ്യം ഉയർന്നപ്പോൾ ഉത്തരമായി രണ്ട് പേർ മുൻപോട്ടു വന്നു.. “ഞങ്ങൾ ചെയ്യാം” എന്ന് പറഞ്ഞപ്പോൾ..
“അത് വേണ്ട ശെരി ആകില്ല “തല മുതിർന്ന ഒരുത്തൻ പറഞ്ഞത്..കാരണം അയാൾ അവരുടെ തൊലിയുടെ നിറം ആണ് നോക്കിയത്.സിനിമ പ്രൊമോഷൻ ഒക്കെ നല്ലതാണ് വേദനിപ്പിക്കുന്ന വാക്കുകൾ കൊണ്ട് നിങ്ങള്ക്ക് കൂടി ഇരിക്കുന്നവരെ ചിരിപ്പിക്കാം പക്ഷെ ആ കൂടെ ഇരിക്കുന്ന ആളെയും കൂടെ ഓർക്കണം…