സിനിമയിലും സീരിയയിലും ഒരുപോലെ സാന്നിധ്യമറിയിച്ച താരമാണ് സോണിയ. അത്ഭുതദ്വീപ്, മൈ ബോസ് പോലുള്ള സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു സോണിയയുടേത്. മൈ ബോസിൽ മംമ്ത മോഹൻദാസ് അഭിനയിച്ച കഥാപാത്രത്തിന്റെ കൂട്ടുകാരിയുടെ വേഷമായിരുന്നു സോണിയയുടേത്. എന്നാലിപ്പോൾ സോണിയയെ തേടി മറ്റൊരു ഭാഗ്യം . സോണിയക്കു മുൻസിഫ് മജിസ്‌ട്രേറ്റ് ആയി നിയമനം ലഭിച്ചിരിക്കുന്നു. ഡിഗ്രിയും പീജിയും ഒക്കെ ഫസ്റ്റ് ക്ലാസിൽ പാസായ സോണിയ തുടർന്ന് എൽഎൽബിയും എൽഎൽഎമ്മും പഠിച്ചു .ടെലിവിഷൻ അവതാരക ആയും സോണിയ പ്രവർത്തിച്ചിട്ടുണ്ട്.
**