എന്നാൽ അതിനു ശേഷം വീണ്ടും എനിക്ക് അർബുദം വന്നത് എന്നെ പൂർണ്ണമായും തളർത്തി, ആ വരവ് കൂടുതൽ ശക്തമായത് ആയിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
183 VIEWS

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം (2006), ലങ്ക (2006) എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ (2006) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാലിനൊപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു. ആ വർഷം തന്നെ, കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു.

2007 ൽ ബിഗ് ബി എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ യമഡോംഗ എന്ന ചിത്രത്തിലെ സഹവേഷം അഭിനയിച്ചുകൊണ്ട് മമ്ത തെലുങ്കിലേയ്ക്കും രംഗപ്രവേശനം ചെയ്തു. ഈ ചിത്രം തെലുങ്കിലെ ആ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിൽ ഏതാനും ഒരു ഗാനങ്ങൾക്കു വേണ്ടി അവർ തന്റെ ശബ്ദം നൽകിയിരുന്നു. 2008 ൽ 7 ചിത്രം അഭിനയിച്ചതിൽ കൂടുതലും തെലുഗു ചിത്രങ്ങളിൽ ആയിരുന്നു. മമ്തയുടെ ആദ്യ കന്നഡ ചിത്രം ഗോലി ആയിരുന്നു. പിന്നീട് കൃഷ്ണാർജ്ജുന എന്ന ചിത്രത്തിൽ പ്രധാന സ്ത്രീവേഷത്തിൽ അഭിനയിച്ചുവെങ്കിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പ്രധാന വേഷത്തിലെത്തിയ ചിത്രം വിക്ടറി ആയിരുന്നു. ഇതും ബോക്സോഫീസിൽ കൂപ്പുകുത്തി. അതിനുശേഷം ആ വർഷത്തെ തന്റെ ഏക തമിഴ് ചിത്രമായ കുസേലനിൽ തമിഴ് സൂപ്പർ താരം രജനീകാന്തിനോടൊപ്പം ഒരു അതിഥി വേഷത്തിൽ മാത്രം പ്രത്യക്ഷപ്പെട്ടു. ജെ.ഡി. ചക്രവർത്തി സംവിധാനം ചെയ്ത ഹോമം, ശ്രീനു വൈറ്റ്ലയുടെ സംവിധാനത്തിൽ നാഗാർജ്ജുനയോടൊപ്പമുള്ള കിംഗ് എന്നിവയുൾപ്പെടെ മൂന്നു തെലുഗു ചിത്രത്തിലും മമ്ത നായികയായി അഭിനയിക്കുകയും ഹോമം, കിംഗ് എന്നീ ചിത്രങ്ങളിലെ നിരവധി ഗാനങ്ങൾ ആലപിക്കാനുള്ള അവസരം ലഭിക്കുകയു ചെയ്തു.

2009 ൽ, മാധവനോടൊപ്പം ഗുരു എൻ ആള് എന്ന ഹാസ്യ ചിത്രത്തിൽ മാധവന്റെ ജോഡിയായി അഭിനിയിക്കുകയും പാസഞ്ചർ എന്ന മലയാള ചിത്രത്തിൽ ദിലീപ്, ശ്രീനിവാസൻ എന്നിവരൊടൊപ്പവും അഭിനിയിച്ചു. ഗുരു എൻ ആള് ഒരു ശരാശരി ചിത്രമായപ്പോൾ മലയാളത്തിലെ പാസഞ്ചർ എന്ന ചിത്രം മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടി സൂപ്പർ ഹിറ്റായി. പാസഞ്ചറിലെ ‘അനുരാധ’ എന്ന ടെലിവിഷൻ റിപ്പോർട്ടറുടെ വേഷം മംമ്തയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. 2009-ൽ തെലുങ്ക് ഡാർക്ക് ഫാന്റസി ചിത്രമായ അരുന്ധതിയിലെ പ്രധാന വേഷത്തിനു വേണ്ടി മംതയെ സമീപിച്ചിരുന്നുവെങ്കിലും ആ വേഷം അവർ നിരസിക്കുകയും എന്നാൽ ഇത് ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാകുകയും ചെയ്തു. 2010 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുമ്പോൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി അഭിനയിക്കുകയും നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിലൂടെ ആദ്യമായി മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിക്കുകയുമുണ്ടായി. ഇതേ ചിത്രത്തിലെ അഭിനയത്തിനു മലയാളത്തിലെ മികച്ച നടിക്കുള്ള വനിതാ അവാർഡ് , മലയാളത്തിലെ മികച്ച നടിക്കുള്ള മാതൃഭൂമി അവാർഡ് , മലയാളത്തിലെ മികച്ച നടിക്കുള്ള ഏഷ്യാനെറ്റ് അവാർഡ് എന്നിവയും ലഭിച്ചു. 2010 ലെ മംതയുടെ മറ്റ് പ്രോജക്ടുകൾ റഹ്മാനുമൊത്തുള്ള മുസാഫിർ, പൃഥിരാജിനോടൊപ്പമുള്ള അൻവർ, നാഗാർജ്ജുനയോടൊപ്പമുള്ള കേഡി എന്നിവയായിരുന്നു.

2011 ലെ മംമ്തയുടെ ആദ്യ ചിത്രം റേസ് ആയിരുന്നു. ഇതിലെ കാർഡിയോ സർജൻ എബിയുടെ (കുഞ്ചാക്കോ ബോബൻ) പത്നിയായുള്ള വേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചില്ല. മലയാളത്തിലെ അവളുടെ അടുത്ത ചിത്രം നായികയായിരുന്നു. 2012 ൽ മംമ്ത, മഗിഴ് തിരുമേനി സംവിധാനം ചെയ്ത തടിയര താക്ക എന്ന തന്റെ മൂന്നാമത്തെ തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെട്ടു. 2013 ൽ ഇന്ദ്രജിത്തിനോടൊപ്പം പൈസ പൈസയിലും 2014 ൽ ടു നൂറാ വിത് ലൌ എന്ന ചിത്രത്തിൽ ഒരു മുസ്ലിം കഥാപാത്രത്തേയും അവതരിപ്പിച്ചു. രഞ്ജിത്ത് ശങ്കറിന്റെ മമ്മൂട്ടി നായകനായ ‘വർഷം’ എന്ന ചിത്രത്തിലൂടെ മംത മലയാളത്തിൽ ശക്തമായി ഒരു തിരിച്ചുവരവു നടത്തിയിരുന്നു. 2016 ൽ ‘മൈ ബോസ്’ എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും തന്റേതായ ഇടം കണ്ടെത്തിയ മംത, ദിലീപിനോടൊപ്പം ടൂ കൺട്രീസ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയും ബിജു മേനോനോടൊപ്പം ഒരു ചിത്രത്തിന്റെ കരാറിലൊപ്പിടുകയും ചെയ്തു. 2017 ൽ ക്രോസ്റോഡ് എന്ന ചിത്രത്തിൽ ഒരു യഥാസ്ഥിതിക മുസ്ലിം വേഷത്തിനായി കരാർ ചെയ്യപ്പെട്ടിരുന്നു. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരോടൊപ്പം ഒരു അതിഥി വേഷത്തിലും ഇതിനിടെ പ്രത്യക്ഷപ്പെട്ടു. 2017 ന്റെ മധ്യത്തോടെ പൃഥിരാജിന്റെ ജോഡിയായി ഒരു ചിത്രത്തിന്റെ കരാറിൽ ഒപ്പുവെച്ചുവെങ്കിലും ഈ പദ്ധതിക്ക് വേണ്ടി പുതിയ തീയതികൾ അവശേഷിക്കാത്തതിനാൽ അത് ഒഴിവാക്കപ്പെട്ടു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലും അവർ അഭിനയിച്ചു.

വ്യക്തിപരമായി ഏറെ പ്രതിസന്ധികളെ തരണം ചെയ്ത വ്യക്തി കൂടിയാണ്. 24 മത്തെ വയസിൽ അർബുദം എന്ന മഹാ രോഗത്തോട് പൊരുതി ജീവിതം തിരികെ പിടിച്ച ആളുകൂടിയാണ് മംമ്ത.അതുപോലെ വിവാഹവും വിവാഹ മോചനവും മംമ്തയെ ഏറെ തകർത്തിരുന്നു. അവിടെയും കൈവിട്ടുപോകും എന്ന് തോന്നിയ തന്റെ ജീവിതം തിരികെ കൊണ്ടുവന്ന താരം ഇന്ന് നിരവധി സ്ത്രീകൾക് പ്രചോദനം കൂടിയാണ്.ഇപ്പോഴിതാ തന്റെ അതിജീവനത്തിന്റെ കഥ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മംമ്ത ഒരിക്കൽ കൂടി പറയുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ

“സിനിമയിൽ ഒട്ടേറെ മികച്ച അവസരങ്ങൾ തേടി വന്ന സമയത്താണ് എന്നെ തേടി അർബുദം എത്തുന്നത്. അതും എന്റെ 24 മത്തെ വയസിൽ. എന്റെ രോഗ വിവരം കൂട്ടുകാർക്ക് സഹിതം എല്ലാവർക്കും ഒരു ഞെട്ടലായിരുന്നു. കൂട്ടുകാ​ർ പലപ്പോഴും മദ്യപാനമോ പുകവലിയോ ചിട്ടയല്ലാത്ത ജീവിതമോ തേടി പോകുേമ്പാൾ, എല്ലാറ്റിനോടും നോ പറഞ്ഞ്, ഡയറ്റും പതിവ്​ വ്യായാമവുമായി ചിട്ടയായ ജീവിതം നയിച്ച എനിക്ക്​ അർബുദമാണെന്ന്​ തിരിച്ചറിഞ്ഞപ്പോൾ എല്ലാവർക്കും അതൊരു അതിശയമായിരുന്നു”

“പതറാതെ എന്നെ പിടിച്ച് നിർത്തിയത് ഡാഡിയും മമ്മിയുമാണ്.. അവരുടെ സപ്പോർട്ട് എന്നെ മുന്നോട്ട് നടത്തി, എങ്കിലും, കീമോയും റേഡിയേഷനും അതിന്റെ പാർശ്വഫലങ്ങളും നിറഞ്ഞ ആറുമാസം അത്ര നിസ്സാരമായിരുന്നില്ല. ചികിത്സ കഴിഞ്ഞ്​ വൈകാതെ സിനിമയിൽ തിരിച്ചെത്തി. അപ്പോൾ ചെയ്ത സിനിമയായിരുന്നു കഥ തുടരുന്നു, അങ്ങനെ വീണ്ടും 2014 ൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി, എന്നാൽ അതിനു ശേഷം വീണ്ടും എനിക്ക് അർബുദം വന്നത് എന്നെ പൂർണ്ണമായും തളർത്തി. ആ വരവ് കൂടുതൽ ശക്തമായത് ആയിരുന്നു.”

“കടുത്ത വേദനയും ശാരീരിക അവശതകളും കാരണം പോരാട്ടം അവസാനിപ്പിച്ച്​ കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. 2009 ൽ തുടങ്ങിയ മല്ലിടൽ ഇനി മുന്നോട്ടുപോവില്ലെന്ന്​ ​ഉറപ്പിച്ചു. വേദനകളിൽനിന്നും ദൈവം തിരിച്ചുവിളിക്ക​ട്ടെയെന്ന്​ എല്ലാ രാത്രികളിലും ആത്മാർഥമായി പ്രാർഥിച്ചു. അവസാനിപ്പിച്ച്​ ഞാൻ മടങ്ങിയാലെങ്കിലും മാതാപിതാക്കൾക്ക്​ ഒരു സാധാരണ ജീവിതം സാധ്യമാവുമല്ലോ എന്നായിരുന്നു പ്രാർത്ഥനയെന്നും ഏറെ വേദനയോടെ മംമ്ത പറയുന്നു.”

“ആ സമയത്താണ് എന്റെ അച്ഛന്റെ പ്രാർഥന പോലെ ആ ഭാഗ്യം എന്നെ തേടി വരുന്നത്. അമേരിക്കയിൽ നിന്നുള്ള ക്ലിനിക്കൽ ട്രയൽ. അർബുദത്തിനെതിരായ ഒരു ഗവേഷണത്തിൽ പരീക്ഷണവസ്​തുവായി ഞാനും നിൽക്കുകയായിരുന്നു. ഇമ്യൂണോ തെറപ്പിയെന്ന ആ ട്രയലിനായി തിരഞ്ഞെടുത്ത 22 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും അമേരിക്കൻ വംശജയല്ലാത്ത ഏകവ്യക്തിയും ഞാനായിരുന്നു. അവിടെ പോയി താമസിച്ച് ആ പരീക്ഷണം നടത്തി, ഈശ്വര അനുഗ്രഹം കൊണ്ട് അത് വിജയിച്ചു. എട്ടുവർഷമായി ആ പുതിയ ചികിത്സയിലൂടെ അർബുദത്തെ തോൽപിച്ച്​ ഞാൻ പിടിച്ചു നിൽക്കുന്നു. ജീവിതത്തിൽ ഇനി എന്ത് വന്നാലും പൊരുതാനുള്ള ആത്മധൈര്യവും അതിനൊപ്പം എനിക്ക് കിട്ടി എന്നും മംമ്ത പറയുന്നു.”

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ