Fingertip
2019/tamil webseries
Vino
അധികം പറഞ്ഞു കേൾക്കാത്ത നല്ലൊരു തമിഴ് വെബ് സീരീസ് പരിചയപ്പെടാം. വിരൽ തുമ്പ് കൊണ്ട് ഒരു ലോകത്തെ നിയന്ത്രിക്കാൻ പറ്റുമോ,. അതെ… നമ്മുടെ ഫിങ്കർ ടിപ്പ് കൊണ്ടു നാം നിയന്ത്രക്കുന്ന നമ്മുടെ ഡിജിറ്റൽ വേൾഡിന്റെ കഥ പറയുന്ന ഒരു തമിഴ് വെബ് സീരിസ് പരിചയപ്പെടാം. നമ്മുടെ ബ്രിട്ടീഷ് സീരിസ് “ബ്ലാക്ക് മിറർ” പോലെ സോഷ്യൽ മീഡിയ ബേസ് ചെയ്ത് പറയുന്ന അഞ്ചു എപ്പിസോഡ്, അര മണിക്കൂർ ഉള്ള അഞ്ചു എപ്പിസോഡും അഞ്ചു കഥകളാണ് കൈകാര്യം ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ എപ്പോഴും സ്റ്റാസ്റ്റസ് ഇട്ടു അതിൽ മാത്രം മുഴുകി ജീവിതം തന്നെ മാറിമറഞ്ഞുപോകുന്ന രേഖ -വിജയ് എന്നിവരുടെ കഥയാണ് സുനൈന പ്രധാന കഥാപാത്രമായി വരുന്ന “ഗ്രീഡ്” സംസാരിക്കുന്നത്.നമ്മുക്ക് ഡെയിലി സോഷ്യൽ മീഡിയ വഴി കിട്ടുന്ന മിക്ക മെസ്സേജുകളും നമ്മൾ അതിന്റെ ആധികാരിത നോക്കാതെ ഫോർവേഡ് ചെയ്യാറുണ്ട്, അതിൽ ചിലപ്പോൾ മാറിമറഞ്ഞു പോകുന്ന ജീവിതത്തെയാണ് രണ്ടാമത്തെ സ്റ്റോറി പറയുന്നത്.
പ്രിയ-വിദ്യാ എന്നീ സുഹൃത്തുക്കൾക്കിടയിൽ ഓൺലൈൻ ചാറ്റിങ് എങ്ങനെ കുരുങ്ങി കിടക്കുന്നു എന്നതാണ് അക്ഷര ഹാസൻ പ്രധാന വേഷത്തിൽ വരുന്ന മൂന്നാമത്തെ കഥ ‘ബിട്രയിൽ” പറയുന്നത്. ഓൺലൈൻ ഡേറ്റിംഗ് ബോക്സിന്റെ മറ്റൊരു കറുത്ത വശമാണ് നാലാമത്തെ എപ്പിസോഡ്. അവസാനത്തെ കഥ ഒരു സിനിമ നടന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിനെ കുറച്ചു ആണ് .
ഏറെകുറേ യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ചുറ്റിപറ്റി അത് ഭംഗിയായി സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള തിരക്കഥയിൽ ബിജിഎം എന്ന വശം മികച്ച് നിൽക്കുന്നുണ്ട്, ഓരോ കഥയും ഓരോ മൂഡ് ആണ് നൽകുന്നത്.കുറെയേറെ നമ്മളെ ചിന്തിപ്പിക്കുന്ന കാലികപ്രസക്തിയുള്ള സീരിസ്,.. പൂർണ്ണമായും ത്രില്ലെർ ടൈപ്പ് വെബ് സീരീസ് അല്ലാത്തത് കൊണ്ട് പലരും അറിയാതെ പോയ അണ്ടർ റേറ്റഡ് ആയ ഒന്ന്…തീർച്ചയായും കാണുക.
One of best Underrated tamil webseries
Available in zee5