പുതിയ അനുഭൂതികൾ
പ്രകൃതി തന്നെയാണ് ഓരോരുത്തരിലും ലൈംഗികചോദനകളുണ്ടാക്കുന്നത്. എന്നാൽ ലൈംഗികത എങ്ങനെയായിരിക്കണം എന്ന് പ്രകൃതിയിൽ നിന്നും പഠിക്കാനാകില്ല. കാമകലയെന്നതു വാത്സ്യായനൻ വിശേഷിപ്പിക്കുന്നതിൽ തന്നെ ലൈംഗികത ആസ്വാദ്യകരമാക്കാൻ കലാഭ്യാസനം കൂടി വേണം എന്നു ധ്വനിപ്പിക്കുന്നുണ്ട്. സെക്സ് പരിശീലനം കൊണ്ടു കൂടുതൽ ആസ്വാദ്യകരമായി തീരുന്ന ഒന്നാണ്. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞതകളുമായി ലൈംഗികതയിലേക്ക് കടക്കുന്നവർ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം.
ലൈംഗികതയിൽ ഭംഗിയായി ഇടപെടാനുള്ള ഏറ്റവും നല്ല മരുന്ന് ആത്മവിശ്വാസം ആർജ്ജിക്കുന്നതു തന്നെയാണെന്നു വാത്സ്യയനൻ പറയുന്നു.പങ്കാളിയുടെ പ്രോത്സാഹനവും പ്രശംസയും വഴി വളർന്നു വരുന്ന ആത്മവിശ്വാസത്തിൽത്തന്നെയാണ് എന്നെന്നും ലൈംഗികതയുടെ ശക്തിവിശേഷങ്ങൾ ഒളിച്ചിരിക്കുന്നത്. സെക്സിൽ ഓരോതവണയും പുതുമകളുണ്ടാക്കാൻ കാമസൂത്ര നിർദ്ദേശിക്കുന്ന മാർഗങ്ങളിൽച്ചിലതു താഴെപറയുന്നു.
∙
തുടക്കം നന്നായാൽ ഒടുക്കവും നന്നാകും. അതായതു നല്ല ആമുഖലീലയിൽ നിന്നു തുടങ്ങുക. സ്വാഭാവികമായും സംഭോഗവും പ്രതീക്ഷകൾക്കപ്പുറത്തേക്കു രസകരമാകുന്നതു കാണാം.
∙ സ്ത്രീയിലെ ലൈംഗികാവയവങ്ങൾ സ്പർശം കൊണ്ടുണർത്തുമ്പോൾ അവയിൽ വിരലുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ ഉദ്ദീപിപ്പിക്കുക. അതായത് ക്ലോക്ക് വൈസ് ആയും ആൻറിക്ലോക്ക് വൈസ് ആയും കൈകളുടേയും വിരലുകളുടേയും ചലനങ്ങൾ ക്രമീകരിക്കുക.
∙ യോനിയീലേക്കു ലിംഗം കടക്കുമ്പോൾ പങ്കാളിയെ ചുംബിക്കുകയോ പുണരുകയോ ചെയ്യുക.
∙ യോനിയിൽ സ്രവങ്ങളുണ്ടായ ശേഷവും ലൈംഗികബന്ധത്തിൽ വേദന ഉണ്ടാകുന്നുവെങ്കിൽ രണ്ടുപേർക്കും സ്വീകാര്യമായ മറ്റൊന്നിലേക്കു പൊസിഷൻ ഉടൻ മാറ്റുക.
∙ സംഭോഗത്തിലൂടെ സ്ത്രീ രതിമൂർച്ഛയിലേക്കു കടക്കാൻ വൈഷമ്യം അനുഭവിക്കുന്നെങ്കിൽ മറ്റു മാർഗങ്ങളിലൂടെ അവളെ രതിമൂർച്ഛയിലേക്കു നയിക്കാൻ അവൻ ശ്രമിക്കണം.
∙ രതിമൂർച്ഛയിലും ‘ലേഡീസ് ഫസ്റ്റ്’എന്നാകട്ടെ. അവൾക്കു ഒന്നിലധികം രതിമൂർച്ഛകൾ കൈവരിക്കാൻ കഴിയും എന്നതിനാൽ സ്ത്രീയ്ക്കു പിന്നാലെ പുരുഷൻ രതിമൂർച്ഛ നേടിയെടുക്കുന്നതായിരിക്കും അഭിലഷണീയം.