താരങ്ങൾ അവരുടെ സിനിമ ഒടിടിയിൽ റിലീസ് ചെയ്‌താൽ അവരുടെ താരപരിവേഷം വൈകാതെ ഇല്ലാതാകുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാർ . അതിനദ്ദേഹം സൂര്യയുടെയും ടൊവീനോയുടെയും സിനിമകൾ ആണ് ഉദാഹരിച്ചത്. ടൊവീനോ ഏറ്റവുമധികം ഹാർഡ് വർക്ക് ചെയ്ത സിനിമയാണ് മിന്നൽ മുരളിയെന്നും എന്നാൽ അദ്ദേഹത്തിന് അതിന്റെ ഒരു നേട്ടവും ഉണ്ടായില്ലെന്നും വിജയകുമാർ പറഞ്ഞു. സൂര്യയുടെ ഏറ്റവും നല്ല പടമായിരുന്നു തിയേറ്ററിൽ വന്നതെന്നും എന്നാൽ അതുകാണാൻ ആളുകയറിയില്ല എന്നും അദ്ദേഹം പറഞ്ഞു. മിന്നൽ മുരളി ഒടിടിയിൽ റിലീസ് ചെയ്തതുകൊണ്ടാണ് ടൊവീനോയുടെ നാരദൻ തിയേറ്ററിൽ വന്നപ്പോൾ കാണാൻ ആളുകയറാത്തത് എന്നും ഒടിടിയിലേക്കു സ്ഥിരമായി പോകുന്ന ഒരു നടൻ ജനഹൃദയങ്ങളിൽ നിന്നുകൂടിയാണ് പോകുന്നതെന്നും വിജയകുമാർ പറഞ്ഞു.

ഹൃദയത്തിലെ ദർശന ചെയ്ത തെറ്റ് അതായിരുന്നു ….
Theju P Thankachan ദർശന മാത്രമാണ് ഹൃദയത്തിലെ സെൻസിബിൾ എന്ന് തോന്നിയ ഒരേയൊരു