Firaz Abdul Samad

വിനോയ്‌ തോമസ്, അനീഷ് അഞ്ജലി എന്നിവർ തിരക്കഥയെഴുതി, നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത് തീയേറ്ററുകളിൽ റിലീസ് ആയ ചിത്രമാണ് പാൽതൂ ജാൻവർ. ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ജോണി ആന്റണി, ശ്രുതി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പറയുന്നത്, ഇഷ്ടമില്ലാത്ത ഒരു ജോലിയിൽ, സമ്മർദ്ദം മൂലം തുടരേണ്ടി വരുന്ന ഒരു യുവാവിന്റെയും, അയാൾ എത്തിപ്പെടുന്ന ഗ്രാമത്തിന്റെയും കഥയാണ്.പ്രത്യക്ഷത്തിൽ കാണുമ്പോൾ വളരെ ബേസിക് ആയ ഒരു കഥയെന്ന് തോന്നുമെങ്കിലും, ആ കഥയ്ക്കുള്ളിൽ പല ലെയറുകൾ എഴുത്തുകാർ നൽകിയിട്ടുണ്ട്. തുടക്കകാരന്റെ ഒരു പതർച്ചയുമില്ലാതെ തന്നെ സംഗീത് ആ കഥയെയും, തിരക്കഥയെയും വിശ്വലി അപ്പീലിങ് ആയ രീതിയിൽ, ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. റെനഡൈവ് കൈകാര്യം ചെയ്ത ക്യാമറ ചിത്രത്തിന്റെ എസ്‌തെറ്റിക്‌സ് കൃത്യമായി സെറ്റ് ചെയ്തപ്പോൾ, ജസ്റ്റിൻ വർഗീസിന്റെ സ്കോറുകളും ഗാനങ്ങളും ചിത്രത്തിനെ വേണ്ട വിധം സപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇന്നത്തെ യുവാക്കൾ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങൾ പലതും ചർച്ച ചെയ്യുന്നത് കൊണ്ട് തന്നെ ചിത്രം ഏതൊരു പ്രേക്ഷകനും റിലേറ്റ് ചെയ്യാൻ കഴിയുന്നതാണ്. ജോലി സ്ഥലത്തെ പൊളിറ്റിക്സ് കളികളും, ഇട്ട് കൊടുക്കലുകളും, ഇഷ്ടപ്പെടാത്ത ജോലി കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരുന്ന അവസ്ഥയുമൊക്കെ ചിത്രത്തിൽ ഭംഗിയായി കാണിച്ചിട്ടുണ്ട്.ചിലയിടങ്ങളിൽ അങ്ങിങ്ങായി ചെറിയ ലാഗ് തോന്നിയത് മാത്രമാണ് ചിത്രത്തിൽ കണ്ട ചെറിയ പോരായ്മയായി തോന്നിയത്.ഒത്തുചേരൽ തന്നെയാണ് ചിത്രത്തിന്റെ പ്രധാന തീം എന്ന് വേണമെങ്കിൽ പറയാം. പല കാഴ്ചപ്പാടുകളും, വിശ്വാസങ്ങളും, എതിർപ്പുകളുമൊക്കെയുള്ള മനുഷ്യരുടെ ഒത്തുചേരൽ. ആ ആശയം തന്നെയാണ് ചിത്രത്തിന്റെ കാതൽ. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ ക്ലൈമാക്സ് വ്യക്തിപരമായി പ്രിയപ്പെട്ടതാവുന്നുണ്ട്.അതിഗംഭീര പ്രകടനങ്ങൾ പാൽതൂ ജാൻവറിന് കൊടുത്തിട്ടുള്ള മൈലേജ് ചെറുതല്ല. ബേസിൽ, ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ശ്രുതി സുരേഷ്, അറ്റെണ്ടറുടെ റോൾ ചെയ്തയാൾ ഉൾപ്പെടെയെല്ലാം പ്രകടനങ്ങൾ അസാധ്യമായിരുന്നു. എങ്കിലും എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ഷമ്മി തിലകന്റെ പ്രകടനം തന്നെയാണ്, മലയാള സിനിമ ഇന്നും നേരെ ചൊവ്വേ ഉപയോഗിക്കാത്ത അസാമാന്യ നടൻ.

കുടുംബവുമൊത്ത് കണ്ടാസ്വദിക്കാൻ കഴിയുന്ന, സിനിമ തീരുമ്പോൾ ഒരു ചെറിയ പുഞ്ചിരി അത് കാണുന്ന പ്രേക്ഷകന് നൽകുന്ന, അൽപ്പം വലിയ കാര്യങ്ങൾ സംസാരിക്കുന്ന ഒരു കൊച്ചു ചിത്രമാണ് പാൽതൂ ജാൻവർ. തീയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക.മൂവി മാക് പാൽതൂ ജാൻവറിന് നൽകുന്ന റേറ്റിംഗ്- 8/10..
സ്നേഹത്തോടെ, മാക്.

Leave a Reply
You May Also Like

വരിസ് ഇറങ്ങുന്നതിനു മുൻപ് രാംചരണിന്റെ പോസ്റ്റിറ്റിവ് റിവ്യു, അണിയറപ്രവർത്തകരുടെ ആവേശം വാനോളം

വിജയ് നായകനായ വരിസ് വരുന്ന പൊങ്കൽ ഉത്സവത്തിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. വംശി സംവിധാനം ചെയ്യുന്ന…

‘കള്ളന്മാരുടെ വീട്’ മലമ്പുഴയിൽ

‘കള്ളന്മാരുടെ വീട്’ മലമ്പുഴയിൽ പ്രശസ്ത നടൻ ബിജുക്കുട്ടൻ,പുതുമുഖ നായകന്മാരായ രാജേഷ് ആചാരി, സുധീഷ് ചെമ്പകശ്ശേരി, ആനന്ദ്…

മാലിദ്വീപിൽ ഗ്ലാമറസ്സായി തമന്ന; വിഡിയോ കാണാം

ചാരുത, സൌന്ദര്യം, പ്രകടനശേഷിയെ കാലത്തിനനുസരിച്ചു പുതുക്കാനുള്ള കഴിവ് എന്നിവകൊണ്ട് എന്നിവകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന നടിയാണ് തമന്ന ഭാട്ടിയ.…

‘കാതൽ’ ലൊക്കേഷനിൽ മമ്മൂട്ടിക്കും ജ്യോതികയ്ക്കുമൊപ്പം സൂര്യ

മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് കാതൽ. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ…