Firaz Abdul Samad

90 കളുടെ ആരംഭ കാലത്ത് തെന്നിന്ത്യയിൽ മുഴുവൻ ആഞ്ഞടിച്ച ഒരു കാറ്റുണ്ട്, സുരേഷ് ഗോപി എന്ന ആക്ഷൻ കിങ്ങിന്റെ താര പ്രഭയിൽ അന്ധ്രയിലെയും, തമിഴ് നാട്ടിലെയുമൊക്കെ താര രാജാക്കന്മാരുടെ വരെ സിനിമകൾക്ക് എത്തിപ്പെടാവുന്നതിനുമപ്പുറം വളർന്നു കയറിയ മലയാള സിനിമയുടെ സ്വന്തം സൂപ്പർ സ്റ്റാർ. തുടക്ക കാലത്ത് മമ്മൂട്ടിയുടേയും മോഹൻലാലിന്റെയുമൊക്കെ നിഴലായി മാത്രം പ്രത്യക്ഷപ്പെട്ട്, പിൽക്കാലത്ത് അവരോളം തന്നെ വളർന്ന് കയറിയ മൂന്നാമൻ.

May be an image of 9 people, beard and textപോലീസ് കഥാപാത്രം എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ഓടി വരുന്നത് ഇന്നും അദ്ദേഹം ചെയ്തു വെച്ച കൾട്ട് ക്ലാസിക് കഥാപാത്രങ്ങളായ ഭരത് ചന്ദ്രനും, മുഹമ്മദ് സർക്കാരും, മാധവനുമൊക്കെ തന്നെയാണ്. ഗംഭീര വത്യാസങ്ങൾ ഒന്നുമില്ലാതെ തന്നെ ഓരോ പോലീസ് കഥാപാത്രങ്ങളെയും തന്റേതായ ശൈലിയിൽ ചെയ്തു കയ്യടി മേടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ് അതിന് കാരണം.

ഇതേ ആക്ഷൻ രാജാവായി നിൽക്കുന്ന സുരേഷ് ഗോപി എന്ന നടൻ, ഇടക്കെപ്പോളോ സ്റ്റീരിയോടൈപ്പ്ഡ് ആയി പോകുന്നുണ്ടോ എന്ന് ചിന്തിച്ചു തീരുന്നയിടത്ത് അദ്ദേഹം നമ്മളെ ബെത്ലെഹേമിലെ രാജകുമാരനായ ഡെന്നീസിലൂടെയും, കളിയാട്ടത്തിലെ കണ്ണനായും, രണ്ടാം ഭാവത്തിലെ കിച്ചുവായും, അനന്ദുവായുമൊക്കെ ഞെട്ടിച്ചിട്ടുണ്ട്. കുറച്ചു നാളത്തെ ബ്രേക്കിന് ശേഷം സിനിമയിലേക്ക് വീണ്ടും ഭരത് ചന്ദ്രനായി തിരിച്ചു വരികയും, തന്റെ മാസ്സ് അപ്പീൽ വീണ്ടും ഊട്ടിയുറപ്പിക്കുന്ന ഒരുപിടി ചിത്രങ്ങൾ ചെയ്യുകയും ചെയ്തപ്പോൾ ഒരിക്കൽ കൂടി സ്റ്റീരിയോടൈപ്പ്ഡ് ആയി പോവാനത് കാരണമായി. തിരിച്ചു വരവിൽ പഴയ ആ തീ തിരികെ കൊണ്ടു വരാൻ പോന്ന കഥാപാത്രങ്ങൾ ലഭിക്കാതിരുന്നത് തന്നെയാണ് അതിന് കാരണവും. ഒരു പരിധി വരെ മേൽവിലാസവും അപ്പോത്തിക്കരിയുമൊക്കെ അദ്ദേഹത്തിനുള്ളിലെ നടനെ ഉപയോഗിക്കാൻ ശ്രമിച്ചപ്പോളും, വീണ്ടും ഒരു ഇടവേളയിലേക്കും, പിന്നീട് രാഷ്ട്രീയത്തിലേക്കുമുള്ള കടന്ന് വരവുമൊക്കെ നമ്മൾ കണ്ടു.

വരനെ ആവശ്യമുണ്ട് എന്ന 2020ൽ പുറത്തിറങ്ങിയ ചിത്രം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ തന്നെ മൂന്നാമത്തെ വരവിന് കാരണമായി. ഒരിടക്ക് അദ്ദേഹം തന്നെ അധികം എക്‌സ്‌പ്ലോർ ചെയ്യാതിരുന്ന തന്റെ കോമിക് ഷേഡിനെയും, തന്നിലെ നടന്റെ കപ്പാസിറ്റിയെയുമൊക്കെ വേണ്ട വിധം ഉപയോഗപ്പെടുത്തിയ കഥാപാത്രമാണ് മേജർ ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റേതായി വരാനുള്ള സിനിമകളെല്ലാം പ്രതീക്ഷയുള്ളവയാണ്. വീണ്ടും പഴയ പ്രഭാവത്തിലേക്ക് അദ്ദേഹം തിരിച്ചു വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.മലയാളികളുടെ സ്വന്തം സുരേഷേട്ടന്, പിറന്നാളാശംസകൾ. സ്നേഹത്തോടെ, മാക്..

You May Also Like

ഒരു കുഞ്ഞു നല്ല സിനിമ : കുഞ്ഞിരാമായണം

കുഞ്ഞിരാമായണം ദേശത്തിന്റെ കഥ..

‘ബിജെപി ഉണ്ടായാലും ഇല്ലെങ്കിലും ഞാൻ സംഘപുത്രി’, ലക്ഷ്മിപ്രിയയുടെ പോസ്റ്റിനടിയിൽ പൊരിഞ്ഞ അടി

എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന്

കടപ്പുറം കാർത്ത്യായനിയുടെ മകൾ കാർത്തികയുടെ വൈറൽ കുറിപ്പ്

ആണുങ്ങൾ ആണെങ്കിൽ തൊട്ട് നോക്കടാ, പെണ്ണിന്റെ ചൂട് എന്താണെന്ന് കാണിച്ചു തരാം” .സംശയിക്കേണ്ട, അഞ്ഞൂറാൻ മുതലാളിയുടെ നേരെ കൈ ചൂണ്ടി

മധ്യവർഗ്ഗമലയാളികുടുംബത്തിൻ്റെ സദാചാരമൂല്യങ്ങളിലിപ്പോഴും ‘പ്രണയം’ എന്ന വാക്ക് പടിക്കു പുറത്തു തന്നെയാണ്

വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് ആദ്യം സമ്മതം മൂളുകയും, പിന്നീട് ഫോൺ വഴിയുള്ള സംഭാഷണങ്ങൾക്കൊടുവിൽ വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്ത