Connect with us

ഒരു ഗംഭീര ഇമോഷണൽ മിസ്റ്ററി ഡ്രാമയാണ് കാണേക്കാണെ

മനുഷ്യ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന വികാരങ്ങൾ വ്യക്തികൾക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. ചിലർ സ്നേഹമെന്ന വികാരത്തിൽ ജീവിക്കുമ്പോൾ, മറ്റ് ചിലർ ദുഃഖത്തിലോ

 45 total views,  1 views today

Published

on

Firaz Abdul Samad

മനുഷ്യ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന വികാരങ്ങൾ വ്യക്തികൾക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. ചിലർ സ്നേഹമെന്ന വികാരത്തിൽ ജീവിക്കുമ്പോൾ, മറ്റ് ചിലർ ദുഃഖത്തിലോ, ദേഷ്യത്തിലോ, പ്രതികാരത്തിലോ ഒക്കെ ജീവിതം നയിക്കുന്നവരാകും. ഇതേ വികാരങ്ങൾക്ക് കാരണമാകുന്നത് മിക്കപ്പോളും വ്യക്തികളോ, ബന്ധങ്ങളോ ഒക്കെ ആവാം. അത്തരത്തിലുള്ള ബന്ധങ്ങളുടെയും, വികാരങ്ങളുടെയും കഥയാണ് ഉയരെ എന്ന ചിത്രത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമ്മൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവർ അഭിനയിച്ച് സോണി പിക്‌സ് എന്ന OTT പ്ലാറ്റ്ഫോമിൽ റിലീസ് ആയ മലയാള ചിത്രം കാണേക്കാണെ.

മേൽപ്പറഞ്ഞ കോണ്സെപ്റ്റിൽ നിന്ന് കൊണ്ട്, വളരെ മികച്ച ഒരു തിരക്കഥ ഒരുക്കാനും, അതിലെ ഡ്രാമ സ്വഭാവത്തെ കഥയിലെ മിസ്റ്ററി ഇലമെന്റിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിൽ അവതരിപ്പിക്കാനും, മലയാള സിനിമയിലെ പല ക്ലിഷേകളെയും പൊളിച്ചെടുക്കാനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്ക്കും, സംവിധായകൻ മനുവിനും കഴിഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളുടെ ഇമോഷൻസിനെ വേണ്ട വിധം ഒപ്പിയെടുക്കാൻ അൽബിയുടെ ക്യാമറക്ക് കഴിഞ്ഞിട്ടുണ്ട്. രഞ്ജിൻ രാജിന്റെ പശ്ചാത്തല സംഗീതം പലയിടങ്ങളിലും ഡ്രാമ സ്വഭാവം ഉള്ളതാണെങ്കിലും ചിത്രത്തിന്റെ മൂഡിന് ഒത്തു പോകുന്നുണ്ടായിയുന്നു.

സുരാജ് എന്ന അസാമാന്യ നടന്റെ ഭാവഭിനയത്തിന്റെയും, വോയിസ് മോഡുലേഷന്റെയുമൊക്കെ വേറൊരു തലമാണ് ചിത്രത്തിൽ കണ്ടത്. തഴക്കം വന്ന ഒരു നടനെ, ഓരോ സിനിമയിലും വീണ്ടും വീണ്ടും കാണിച്ചു തരുന്ന സുരാജിന്റെ പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. ടോവിനോയും, ഐശ്വര്യയും മികച്ച രീതിയിൽ തന്നെ അവരുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങൾക്കുള്ള വത്യസ്ഥ ലേയറുകൾ സിനിമയുടെ വലിയൊരു പ്ലസ് പോയിന്റാണ്, അതിനെ വേണ്ട വിധം ഉപയോഗിക്കാൻ അഭിനേതാക്കൾക്ക് കഴിഞ്ഞിട്ടുമുണ്ട്.

ബന്ധങ്ങളെ, അതിലെ സങ്കീർണ്ണതകളെ, സ്വാർത്ഥതയെ, സ്നേഹത്തെ, തിരിച്ചറിവുകളെ വരച്ചു കാണിക്കുന്ന ഒരു ഗംഭീര ഇമോഷണൽ മിസ്റ്ററി ഡ്രാമയാണ് കാണേക്കാണെ. ഒരു തരി പോലും ബോർ അടിക്കാതെ ഫാമിലിയുടെ ഒപ്പം കാണാൻ കഴിയുന്ന ഒരു മികച്ച ചിത്രം. തീർച്ചയായും കാണുക.
മൂവി മാക് ചിത്രത്തിന് നൽകുന്ന റേറ്റിംഗ്- 8.5/10.

 46 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement