മിസ്റ്ററി ത്രില്ലറിൽ തുടങ്ങി, ഹൊറർ ഇലമെന്റ്‌സ് നിലനിർത്തി സൈക്കോളോജിക്കൽ ത്രില്ലറിൽ അവസാനിക്കുന്ന വ്യത്യസ്ത സിനിമ

51

മാക്

മലയാള സിനിമയിൽ റീല്സ്റ്റിക് ത്രില്ലറുകളുടെ കാലമാണല്ലോ ഇത്, അതിൽ നിന്നും വ്യത്യസ്തമായി തീർത്തും സിനിമാറ്റിക് ആയ ഒരു ഫിക്ഷണൽ ത്രില്ലറാണ് നിഴൽ. ഒരു മിസ്റ്ററി ത്രില്ലറായി തുടങ്ങിയ ചിത്രം മുന്നോട്ടുള്ള വഴികളിൽ ചെറിയ രീതിയിലുള്ള ഹൊറർ ഇലമെന്റ്‌സ് നില നിർത്തി തീർത്തും ഒരു സൈക്കോളോജിക്കൽ ത്രില്ലറായാണ് അവസാനിക്കുന്നത്.

ദുരൂഹതയുടെയും ഉദ്വേഗത്തിന്റെയും 'നിഴല്‍' | Movie Review | nizhal| malayalam  movie| review| kunchacko boban| nayantharaഅപ്പു എൻ ഭട്ടതിരി എന്ന പുതുമുഖ സംവിധായകൻ, ആദ്യ ചിത്രം എന്ന് തോന്നിപ്പിക്കാത്തവണ്ണം ടെക്നിക്കലി പെര്ഫെക്ട് ആയ ഒരു മിസ്റ്ററി ത്രില്ലറാണ് നമുക്കായി ഒരുക്കിയിരിക്കുന്നത്. വളരെ മികച്ചൊരു കഥാ പശ്ചാത്തലമുണ്ടായിട്ട് കൂടി, തിരക്കഥയിലെ ചെറിയ പിഴവുകൾ ഒഴിച്ചു നിർത്തിയാൽ ഒരു മികച്ച ത്രില്ലർ തന്നെയാണ് നിഴൽ. പ്രേക്ഷകനെ മുൾമുനയിൽ നിർത്തി, ഇനിയെന്ത് എന്ന് ചിന്തിപ്പിച്ചു മുന്നോട്ട് നീങ്ങുന്ന ആദ്യപകുതിയും, അക്ഷരാർത്ഥത്തിൽ ഞെട്ടൽ ഉണ്ടാക്കുന്ന ഇന്റർവൽ പഞ്ചും നമുക്ക് രണ്ടാം പകുതിയിൽ ഉണ്ടാക്കുന്ന പ്രതീക്ഷയോട് സിനിമ നീതി പുലർത്തുന്നുണ്ടെങ്കിലും, രണ്ടാം പകുതിയിൽ അങ്ങിങ്ങായുള്ള ചെറിയ ലാഗുകൾ സിനിമയുടെ ആസ്വാദനത്തെ ചെറിയ രീതിയിൽ ബാധിക്കുന്നുണ്ട്. കുറച്ചു കൂടെ ത്രില്ലിംഗ് ആക്കാനുള്ള സാധ്യതകൾ പ്ലോട്ടിൽ ഉണ്ടായിരുന്നു. സിനിമ തുടങ്ങി ആദ്യത്തെ 10 മിനിറ്റിനുള്ളിൽ തന്നെ വരുന്ന ആദ്യ ട്വിസ്റ്റും, ഇടവിട്ട് വരുന്ന ചെറിയ ട്വിസ്റ്റുകളുമൊക്കെ പ്രേക്ഷകനെ നന്നായി excite ചെയ്യിക്കുന്നുണ്ട്.
Nizhal Full Movie Download in Malayalam Utorrent leaked Onlineചാക്കോച്ചൻ, നയൻതാര, റോണി, ദിവ്യപ്രഭ, സൈജു കുറുപ്പ് എന്നിവർ സിനിമ ഡിമാൻഡ് ചെയ്യുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ, ഇസിൻ എന്ന പയ്യനാണ് കാസ്റ്റിങ്ങിലെ ഏറ്റവും വലിയ പോസിറ്റീവ്, മികച്ച പെർഫോമൻസ്. ട്വിസ്റ്റായി വരുന്ന നടന്റെ പെർഫോമൻസും സിനിമയുടെ മൂഡിന് അനുയോജ്യമായിരുന്നു.

Nayanthara Begins Shooting With 'Nizhal' Team In Kerala; Here's First  Picture From Setsനിഴൽ തീർത്തും ഒരു ടെക്‌നിക്കലി പെർഫെക്ട് ആയ ചിത്രമാണ്, അതിപ്പോൾ ദീപക്കിന്റെ ക്യാമറ ആയാലും, സംവിധായകൻ ആയ അപ്പുവിന്റെ തന്നെ എഡിറ്റിംഗ് ആയാലും, സൂരജിന്റെ സംഗീതമായാലും, vfx സീനുകളായലും, മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളെക്കാളും ഒരുപടി മുകളിൽ നിൽക്കാൻ നിഴലിനാകുന്നുണ്ട്. ഇതേ ഘടകങ്ങൾ കൊണ്ട് തന്നെയാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അനുഭവമായി നിഴലിനെ മാറ്റുന്നതും. രണ്ടാം പകുതിയിലെ ചെറിയ ലാഗ് ഒഴിച്ചു നിർത്തിയാൽ, കാണുന്ന പ്രേക്ഷകനെ നല്ല രീതിയിൽ ത്രില്ലടിപ്പിക്കുന്ന, ഇടവിട്ട് വരുന്ന ഞെട്ടിക്കുന്ന ട്വിസ്റ്റുകളുള്ള, സാങ്കേതിക മേഖലയിൽ മുന്നിൽ നിൽക്കുന്ന ഒരു മിസ്റ്ററി ത്രില്ലർ തന്നെയാണ് നിഴൽ. തീയേറ്ററിൽ നിന്ന് തന്നെ കാണാൻ റെക്കമെന്റ് ചെയ്യുന്നു. മൂവി മാക് നിഴലിന് നൽകുന്ന റേറ്റിംഗ്- 8/10.. അഭിപ്രായം തീർത്തും വ്യക്തിപരം!സ്നേഹത്തോടെ, മാക്.