ഫഹദ് ഫാസിൽ എന്ന നടന്റെ ഇത് വരെ കാണാത്ത ഒരു മുഖം
സുലൈമാൻ മാലിക് എന്ന, തീരദേശ പ്രദേശമായ റമദാ പള്ളിക്കാരുടെ ഗോഡ് ഫാദർ എന്ന് തന്നെ പറയാവുന്ന അലീക്കയുടെ കഥ. 3 കാലഘട്ടങ്ങളിലായി കടന്ന് പോകുന്ന മാലിക് പലയിടങ്ങളിലും
108 total views, 2 views today

Firaz Abdul Samad
സുലൈമാൻ മാലിക് എന്ന, തീരദേശ പ്രദേശമായ റമദാ പള്ളിക്കാരുടെ ഗോഡ് ഫാദർ എന്ന് തന്നെ പറയാവുന്ന അലീക്കയുടെ കഥ. 3 കാലഘട്ടങ്ങളിലായി കടന്ന് പോകുന്ന മാലിക് പലയിടങ്ങളിലും നായകൻ, വട ചെന്നൈ പോലെയുള്ള ക്ലാസിക് ചിത്രങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ഒരു അത്ഭുത സൃഷ്ടിയാണ്.
മേക്കിങ്ങിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാതെ, കയ്യിലുള്ള തിരക്കഥയെ മികച്ചതാക്കി അവതരിപ്പിക്കാൻ മഹേഷ് നാരായണന് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെ ചിത്രത്തിന്റെ ഒരു പ്രധാന പോസിറ്റീവ് ആണ്.
അതിൽ തന്നെ എടുത്ത് പറയേണ്ടത് ആർട്ട് ടീമിന്റെ ഗംഭീര effort ആണ്. വളരെ സാധ്യതകളുള്ള ഒരു അസാമാന്യ പ്ലോട്ടിനെ, 2 മണിക്കൂർ 40 മിനുട്ടിൽ ഒതുക്കാൻ പോന്ന തിരക്കഥയാക്കിയെടുക്കാൻ മഹേഷിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ കൂടി, പല ഡീറ്റൈൽസും സമയ പരിമിതി മൂലം തന്നെ ഉൾക്കൊള്ളിക്കാനും തിരക്കഥയ്ക്ക് ആയില്ല. ഒരു മിനി സീരീസ് ആക്കാനുള്ള സ്കോപ്പ് കഥയ്ക്കുണ്ടായിരുന്നു, അല്ലെങ്കിൽ ഒരു സീക്വൽ. എന്നിരുന്നാലും സിനിമ അതിന്റെ പൂർണ്ണതയിലേക്കെത്തിക്കാൻ സാനു വർഗീസിന്റെ ഫ്രെയിംസിനും, സുഷിന്റെ സംഗീതത്തിനും, മഹേഷിന്റെ തന്നെ എഡിറ്റിംഗിനും സാധിച്ചിട്ടുണ്ട്.
പലയിടങ്ങളിലും എനിക്ക് തോന്നിയ ‘ഒരു വടക്കൻ വീരഗാഥ’ ലൈനിൽ ഉള്ള കഥയുടെ വിവിധ തലത്തിലുള്ള നറേഷനും സിനിമയെ നല്ല രീതിയിൽ എൻഗേജിങ് ആക്കി കൊണ്ട് പോവുന്നുണ്ട്. സിനിമയിലൂടെ മഹേഷ് മുന്നോട്ട് വെക്കുന്ന വർഗ്ഗീയതയുടെ രാഷ്ട്രീയവും, കലാപങ്ങളുമെല്ലാം അത്രമേൽ പ്രസക്തവുമാണ് ഇന്ന്.
ഒരു ബിഗ് സ്കേൽ പൊളിറ്റിക്കൽ- ഡ്രാമ എന്ന നിലയിൽ, എന്നിലെ പ്രേക്ഷകനെ തീർച്ചയായും തൃപ്തിപ്പെടുത്തിയ, തീർന്നു പോകരുതേ എന്നാഗ്രഹിച്ച, ഒരു മികച്ച ചിത്രമാണ് മാലിക്. ആമസോൺ പ്രൈമിൽ തന്നെ കാണുക, അഭിപ്രായം പറയുക.
മാലിക്കിന് നൽകുന്ന റേറ്റിംഗ്- 9/10..
109 total views, 3 views today
