ഒരു രോഗിയെ ഏറ്റെടുക്കാൻ തീരുമാനിച്ചാൽ ഫിറോസ് രണ്ട് കാര്യങ്ങൾ ആണ് നോക്കുന്നത്
നാല് വർഷങ്ങൾക്ക് മുൻപ് കയ്യിൽ ഒരു വരുമാനവും ഇല്ലാതെ, ഫേസ്ബുക്കിൽ ഒരു അക്കൗണ്ട് മാത്രം ഉണ്ടായിരുന്ന ഫിറോസ് കുന്നംപറമ്പിൽ ഇന്നെങ്ങനെ ഒരു കോടി രൂപ കോൺഗ്രസിന് കൈകൂലി കൊടുത്ത് കോൺഗ്രസിലെ നേതാക്കളെ
113 total views

ഫിറോസ് കുന്നംപറമ്പിൽ എന്ന തവനൂരിലേ കൊണ്ഗ്രെസ്സിന്റെ സ്ഥാനാർഥിയെ ഒരു കോമഡി കഥാപാത്രമായും കോമാളിയായുമൊക്കെയാണ് പലരും കണ്ടിരിക്കുന്നതും കരുതി പോന്നു കൊണ്ടിരിക്കുന്നതും. ഫിറോസ് ചെയ്ത, ചെയ്തു കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളെ അങ്ങനെ നമ്മൾ തന്നെ നിസ്സാരവൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. അതിവിടെ അവസാനിപ്പിക്കണം. കേരളം കണ്ട കൊടിയ ക്രിമിനലിന്റെ കൊലയാളിയുടെ മുഖം മൂടി വലിച്ചു കീറണം.തൃത്താലയിൽ ബലറാം തോൽക്കുക എന്നത് പോലെ ഫിറോസ് തോൽക്കേണ്ടത് ജനാധിപത്യ കേരളത്തിന്റെ മാന്യതയുടെ രാഷ്ട്രീയത്തിന്റെ ആവശ്യമാണ്.
ഫിറോസ് കുന്നംപറമ്പിൽ.
ആരാണ് ഫിറോസ് കുന്നംപറമ്പിൽ. കേരളത്തിലെ കോൺഗ്രസിൽ സീറ്റ് കിട്ടാത്തതിന്റെ പേരിൽ കലാപം ഇനിയും അവസാനിക്കാത്തപ്പോഴും വെറും മൂന്നോ നാലോ കൊല്ലം കൊണ്ടു മാത്രം കേരളത്തിലെ ജനങ്ങൾക്ക് അറിയുന്നവനായ ഫിറോസിന് ഇപ്രകാരം തവനൂരിൽ സീറ്റ് കിട്ടി? അതും സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിനു മുൻപ് കോൺഗ്രസ് അംഗത്വം പോലും ഇല്ലാതിരുന്ന ആൾക്ക് എങ്ങനെ കൈപ്പത്തി അടയാളത്തിൽ മത്സരിക്കാൻ അവസരം കിട്ടി? ഈ ഉത്തരം ഫിറോസിന്റെ ചെയ്തികൾ അറിഞ്ഞാൽ മാത്രം ലഭിക്കുന്ന ഉത്തരമാണ്. ആരാണ് ഫിറോസ്?
1. സാമ്പത്തിക തട്ടിപ്പ് വീരൻ.
നാല് വർഷങ്ങൾക്ക് മുൻപ് കയ്യിൽ ഒരു വരുമാനവും ഇല്ലാതെ, ഫേസ്ബുക്കിൽ ഒരു അക്കൗണ്ട് മാത്രം ഉണ്ടായിരുന്ന ഫിറോസ് കുന്നംപറമ്പിൽ ഇന്നെങ്ങനെ ഒരു കോടി രൂപ കോൺഗ്രസിന് കൈകൂലി കൊടുത്ത് കോൺഗ്രസിലെ നേതാക്കളെ ഒക്കെ പൈസ കൊടുത്തു ഒതുക്കി സ്ഥാനാർഥിയായി ? ഇലക്ഷൻ കമ്മീഷൻ നൽകിയിരിക്കുന്ന പരിധിയിൽ കവിഞ്ഞും പ്രചരണത്തിനും അല്ലാതെയും തവനൂരിൽ പൈസ വാരിയെറിയാൻ മാത്രം ഫിറോസിന് എവിടെ നിന്ന് വരുമാനം ലഭിക്കുന്നു?
കോടികൾ വിലവരുന്ന മണിമാളികയും ആഡംബര വാഹനങ്ങളും നാട്ടിലും വിദേശത്തുമായി ബിനാമി പേരിലെ നിരവധി മൊബൈൽ ഷോറൂമുകളും പെർഫ്യൂം ബസ്സിനെസ്സും ഫിറോസ് എങ്ങനെ നേടിയെടുത്തു?ഒറ്റ ഉത്തരമേ ഉള്ളൂ. ചാരിറ്റി എന്ന പേരിൽ, പാവപ്പെട്ട രോഗികളുടെ പേരിൽ ആരംഭിക്കുന്ന അക്കൗണ്ട്കളിലേക്ക് ഒഴുകുന്ന കള്ളപ്പണം.പ്രവാസികൾ രോഗികൾക്ക് നൽകുന്ന ചാരിറ്റി പണത്തിന്റെ കാര്യമല്ല പറയുന്നത്.
വിദേശത്ത് നിന്ന് ചാരിറ്റി അക്കൗണ്ട്കളിലൂടെ നാട്ടിലെ കോടീശ്വരന്മാർക്ക് നാട്ടിൽ എത്തിച്ചു കൊടുക്കുന്ന കള്ളപ്പണത്തിന്റെ പങ്കാണ് ഫിറോസിന്റെ വരുമാനങ്ങളിൽ പ്രധാനം. പണ്ട് ഹവാല എന്നും ഹുണ്ടി പണം എന്നും വിളിച്ചു പോന്നിരുന്ന കള്ളപ്പണത്തിന്റെ പുതിയ പേരാണ് “ചാരിറ്റി പണം”.യാതൊരു ഓഡിറ്റും ഇല്ലാതെ ഈ പണം ഫിറോസ്, തനിക്കും കൂടെ അക്സസ്സ് ഉള്ള രോഗികളുടെ അക്കൗണ്ടിലേക്ക് എത്തിച്ചതിനു ശേഷം, നാമമാത്രമായ തുകകൾ രോഗികൾക്ക് നൽകി കൊണ്ട് ബാക്കി മുഴുവൻ സ്വയം അടിച്ചു മാറ്റുന്നു.
2. ചാരിറ്റിയെ വിറ്റു തിന്നുന്ന ദ്രോഹി.
മാരകമായ അസുഖം ഉള്ളവരെ കണ്ടെത്തി അവരെ സഹായിക്കാമെന്ന വ്യാജനെ പ്രത്യക്ഷപ്പെടുന്ന ഫിറോസും ടീമും വലിയ തോതിൽ പഠനം നടത്തി മാത്രമാണ് രോഗികൾക്ക് മുന്നിൽ അവതരിക്കുകയുള്ളൂ. രോഗികളുടെ നാട്ടിൽ അവരെ പറ്റി അന്വേഷിക്കാൻ ഫിറോസിന് അയാളുടേതായ കൂട്ടാളി സംഘം തന്നെയുണ്ട്. പലരും ചാരിറ്റി തട്ടിപ്പുകളിലെ ചോട്ടാ നന്മമരങ്ങളും ആണ്. ഒരു രോഗിയെ ഏറ്റെടുക്കാൻ തീരുമാനിച്ചാൽ ഫിറോസ് രണ്ട് കാര്യങ്ങൾ ആണ് നോക്കുന്നത്.
ഒന്ന് – രോഗിക്ക് ചോദിക്കാനും പറയാനും ആൾക്കാർ ഉണ്ടോ? ഇല്ലെങ്കിൽ മാത്രം മുന്നോട്ട് പോകും. കാരണം എങ്കിൽ മാത്രമേ വരുമാനം ഉണ്ടാക്കാൻ സാധിക്കൂ.
രണ്ട് – വരുമാനം ഇല്ലാത്ത ഇത്തരം കേസ്കൾ ഫിറോസ് ഏറ്റെടുക്കുന്നത്, പ്രശസ്തി മാത്രം ലക്ഷ്യമിട്ടാണ്.
തന്റെ നന്മമര ഇമേജ്നു പ്രൊമോഷൻ കൊടുക്കാൻ. ഇതിനായി നാട്ടിൽ നിരവധി ചികിത്സ സഹായനിധിയും ആക്ഷൻ കമ്മറ്റിയും ഒക്കെ രൂപീകരിച്ച അത്യാവശ്യം നാട്ടിൽ പബ്ലിസിറ്റി കിട്ടിയ കേസ്കൾ ഏറ്റെടുക്കുന്നു.ഒന്നാമത്തെ കൂട്ടരുടെ അക്കൗണ്ട് കള്ളപ്പണം എത്തിക്കാൻ ഉപയോഗിക്കുന്നതിനൊപ്പം, പ്രവാസികൾ ഫിറോസിന്റെ വീഡിയോ കണ്ട് അയക്കുന്ന ചാരിറ്റി തുകയുടെ ഒരു പങ്കും കൂടെ ഇയാള് ബലമായി രോഗികളിൽ നിന്ന് പിടിച്ചു വാങ്ങുന്നു.ഇതിനായി മുദ്രക്കടലാസ്സിൽ രോഗികളെ കൊണ്ട് ഒപ്പ് വരെ ഇടീപ്പിച്ചാണ് ഫിറോസ് പൈസ കൊടുക്കുന്നത്. സഹായിക്കാൻ ആരുമില്ലാത്ത, തുടർചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് പോലും അറിയാത്ത രോഗികളും കുടുംബവും അവരുടെ പേരിലെ അക്കൗണ്ടിൽ വന്ന കോടികളിൽ നിന്ന് ഏതാനും തുച്ഛമായ തുക മാത്രം നൽകി ബാക്കി മുഴുവൻ അടിച്ചോണ്ടു പോകുന്നു. കേസ് കൊടുക്കാനോ കൂടുതൽ സാമ്പത്തിക ബാധ്യത വരുത്താനോ താല്പര്യം ഇല്ലാത്തവർ നിശബ്ദരായി തുടരുന്നു.
3. പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ ഏജന്റ്.
കേരളത്തിലെ മെഡിക്കൽ കോളേജ്കൾ ഉൾപ്പെടെയുള്ള ആശുപത്രികൾ എത്രത്തോളം മികച്ചത് ആണെങ്കിലും, ഏത് തരം രോഗങ്ങൾക്കും ഉള്ള ചികിത്സ ഉണ്ടെങ്കിലും ഫിറോസ് രോഗികളെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സർക്കാർ ഹോസ്പിറ്റലുകളിലേക്ക് കൊണ്ടുപോയ എത്ര ചരിത്രങ്ങൾ ഉണ്ട്? എന്താണ് കാരണം? ഒറ്റ കാരണമേ ഉള്ളൂ. ഫിറോസ് പറയുന്നത് പോലെയുള്ള ബില്ല് തരാൻ സർക്കാർ ഹോസ്പിറ്റലിൽ വകുപ്പില്ല. ഭൂരിപക്ഷത്തിനും ചികിത്സ സൗജന്യമാണ്. അങ്ങനെയാണെങ്കിൽ പൈസ പിരിക്കാനോ പിരിച്ച പൈസ കാക്കാനോ സാധ്യമല്ല. അതിനാൽ ഫിറോസ്ന്റെ ലിസ്റ്റിൽ ഉള്ള ഹോസ്പിറ്റലുകളിലേക്ക് രോഗികളെ കൊണ്ടു പോകണം എന്ന ഉറപ്പ് ബന്ധുക്കളിൽ നിന്ന് വാങ്ങുകയാണ് ഫിറോസ് ആദ്യം ചെയ്യുന്നത്. എങ്ങനെയെങ്കിലും രോഗം മാറാൻ ആഗ്രഹിക്കുന്നവർ അതിനു തയ്യാറാവും. ഹോസ്പിറ്റൽ വഴി ഫിറോസ്ന്റെ ബിനാമി അക്കൗണ്ട്ലേക്ക് കമ്മീഷൻ ഉൾപ്പെടെ തുകകൾ പ്രവഹിക്കും.
യാതൊരു മെഡിക്കൽ ധാരണയും ഇല്ലാതെ, തന്റെ പരിമിതമായ അറിവ് വെച്ച് രോഗികളുടെ ജീവൻ വെച്ച് പന്തടുന്ന ഫിറോസ്, അക്കൗണ്ടിൽ പണം എത്തിയില്ലെങ്കിൽ രോഗി മുന്നിൽ കിടന്ന് മരിച്ചാലും ഒരു ചെറു വിരൽ പോലും അനക്കില്ല. പ്രതീക്ഷിച്ച പണം അക്കൗണ്ടിൽ കിട്ടാത്തതിന്റെ പേരിൽ, ഒരു പാവം കുഞ്ഞിനെ മോഹനൻ വൈദ്യർ എന്ന വ്യാജന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്തു. ഫിറോസ് ആ കുഞ്ഞിന്റെ കൊലയാളിയായത് കേരള സമൂഹം കണ്ടതാണ്.
4 . സ്ത്രീവിരോധിയായ സാമൂഹിക ദ്രോഹി.
തന്നെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ സോഷ്യൽ മീഡിയയിൽ പരസ്സ്യമായി അധിക്ഷേപിക്കുന്ന ഫിറോസ് ഒരിക്കൽ ഒരു സ്ത്രീയെ പരസ്സ്യമായി “വേശ്യ” എന്ന് പോലും വിളിച്ച ആളാണ്. തന്റെ പേരിൽ പിരിച്ച കോടികളുടെ തുക എവിടെ എന്ന് ചോദിച്ചതിന് വർഷ എന്ന യുവതിയെ തന്റെ അണികൾക്ക് മുന്നിലേക്ക് വെർബൽ റേപ്പ്നും, സ്ലട്ട് ഷെയിമിനും വരെ ഇട്ടു കൊടുത്ത ആളാണ് തികഞ്ഞ സ്ത്രീവിരോധിയായ ഫിറോസ്. തന്നെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ മുഴുവൻ മോശക്കാരികൾ ആക്കി ചിത്രീകരിച്ചു “വേശ്യ” എന്നും “അഭിസാരിക” എന്നും മുദ്രകുത്തി അവരെ നിശബ്ദരക്കുക എന്ന രീതിയാണ് ഈ മനുഷ്യരൂപം പൂണ്ട ചെന്നായയുടേത്.
5. ഫിറോസ് ആർമിയുടെ നേതാവ്.
ചാരിറ്റി ബിസ്സിനെസ്സ് തുടങ്ങിയ കാലം മുതൽ ഫിറോസ് കൂടെ കൊണ്ടു നടക്കുന്നതാണ് ഫിറോസ് ആർമി എന്ന പേരിലെ ഒരു ചാവേർ സംഘം. ഫിറോസിന് വേണ്ടി എന്തും ചെയ്യും എന്നരീതിയിൽ പ്രവൃത്തിക്കുന്ന ഈ സംഘമാണ് ഫിറോസിന് വേണ്ടി സോഷ്യൽ മീഡിയയിൽ സൈബർ ബുള്ളിയിങ്ങും സമൂഹത്തിൽ മൊബ് ലിഞ്ചിങ്ങും നടത്തുന്നത്. ഫിറോസ്നു എതിരായി സംസാരിക്കുന്ന സകല പ്രൊഫൈലുകളെയും പൂട്ടിക്കാൻ മാസ്സ് റിപ്പോർട്ട് ഉൾപ്പെടെ അടിക്കുന്നത് ഈ സംഘമാണ്. സ്ത്രീകളെ ഉൾപ്പെടെ സ്ലട്ട് ഷെയിം നടത്തുന്നതും, കുടുംബത്തിലെ സ്ത്രീ പുരുഷമാരുടെ ഫോട്ടോ ഉൾപ്പെടെ മോർഫ് ചെയ്യുന്നതും ഈ സംഘം തന്നെ. കുഞ്ഞാൻ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ ഫേസ്ബുക്കിലെ മറ്റ് പ്രൊഫൈലുകൾ ആണ് ഈ ഗുണ്ടാ സംഘത്തിനെ ഫിറോസിന് വേണ്ടി നയിക്കുന്നത്.
ഈയിടെ വയനാട്, ഒരു കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി പിരിച്ച പൈസയിൽ ഭൂരിപക്ഷവും തിരിച്ചു കൊടുക്കില്ലെന്ന് പറഞ്ഞതിന്റെ പേരിൽ “ഒരു കുടുംബത്തിനെ വഴിയരികിൽ ഇട്ട് തല്ലി കൊല്ലണം” എന്ന് ആഹ്വനം ചെയ്ത നാരാധമാനാണ് ഫിറോസ്. ഫിറോസിന്റെ വാക്ക് അനുസരിക്കാൻ ഒരു സംഘം ഈ കുടുംബത്തിന്റെ വീട്ടിലും നാട്ടിലും എത്തി അവരെ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതുമാണ്.കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ഏതെങ്കിലും തട്ടിപ്പ് കേസിൽ പെട്ടാൽ കൂടെ ഉള്ളവരെ ബലിയാടാക്കി നൈസ് ആയിട്ട് മുങ്ങാനും ഫിറോസിന് അറിയാം എന്നതിന്റെ ഉദാഹരണമാണ് ഈയിടെ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിൽ ആയ ഫിറോസിന്റെ വലംകൈയ്യായ സുഹൃത്തിനെ പരസ്സ്യമായി തള്ളിപ്പറഞ്ഞ ഈ മഹാൻ.
6. കള്ളനോട്ട് കേസ്.
മുകളിൽ പറഞ്ഞ സന്തത സഹചാരിയായ ആഷിക് തോന്നയ്ക്കൽ എന്ന ഫിറോസ്ന്റെ വലംകൈയായിരുന്ന വ്യക്തി കള്ളനോട്ട് കേസിൽ അറസ്റ്റിൽ ആയപ്പോഴാണ് ഫിറോസിന്റെ കള്ളപ്പണകേസ്മായി അതിനെ ബന്ധിപ്പിച്ചു കൊണ്ട് പലരും രംഗത്ത് വന്നത്. എന്നാൽ കൂടെ നടന്നവനെന്നത് പോലും ഓർക്കാതെ അടുത്ത നിമിഷം തന്നെ ഫിറോസ് ആഷികിനെ തള്ളിപറഞ്ഞു. ഫിറോസിന്റെ ക്രൂരമുഖം അറിയാവുന്ന ആളെന്ന നിലയിൽ ആഷിക് കൂടുതൽ കാര്യം വെളിപ്പെടുത്തിയിട്ടുമില്ല.
പ്രിയ തവനൂരിലേ ജനങ്ങളെ,
ചാരിറ്റി, സാമൂഹിക സേവനം എന്നീ മുഖംമൂടികൾക്ക് ഉള്ളിൽ ഒളിച്ചിരിക്കുന്ന ചോരക്കൊത്തിയനായ ഒരു ചെന്നായയാണ് ഫിറോസ് കുന്നംപറമ്പിൽ എന്ന മനുഷ്യഗണത്തിൽ പോലും ചേർക്കാൻ സാധിക്കാത്ത ഈ സാമൂഹികദ്രോഹി. ഇവനെയൊന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് അയച്ചു കൊണ്ട് ജനാധിപത്യത്തിന്റെ അന്തസ്സിനെ തന്നെ ഇല്ലായമ്മ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.
ഇതുപോലെയുള്ള മനുഷ്യക്കോലം ധരിച്ച ചെന്നായകൾക്ക് സീറ്റ് നൽകിക്കൊണ്ട് കോൺഗ്രസ് അവരുടെ രാഷ്ട്രീയം എന്താണെന്ന് ഒരിക്കൽ കൂടെ തെളിയിച്ചത് ഒരു ഞെട്ടലോടെ കണ്ടു നിൽക്കാനേ സാധിക്കുകയുള്ളൂ.
114 total views, 1 views today
