ഫിറോസ് കുന്നുംപറമ്പിൽ ചാരിറ്റി നിർത്തുന്നുവത്രേ

256

Dr SHANAVAS A R

ഫിറോസ് കുന്നുംപറമ്പിൽ ചാരിറ്റി നിർത്തുന്നുവത്രേ.

പറഞ്ഞു കേട്ടാൽ തോന്നും ഫിറോസ് താൻ അധ്വാനിച്ചു ഉണ്ടാക്കിയ, അല്ലെങ്കിൽ പൈതൃകമായി കിട്ടിയ പണം ചാരിറ്റിക്ക് കൊടുക്കുകയായിരുന്നു എന്ന്. ഒരു രൂപ പോലും ഫിറോസ് സ്വന്തം കയ്യിൽ നിന്നും ചിലവാക്കിയിട്ടില്ല.

തീർത്തും നിസ്സഹായരായ രോഗികളുടെ അടുത്ത് ചെന്നു ഫേസ്ബുക്ക്‌ ലൈവ് വീഡിയോ ഇട്ട് പണം പിരിക്കുക എന്നുള്ളതായിരുന്നു ഫിറോസിന്റെ രീതി. വരുന്ന പണത്തിൽ നിന്നും കുറച്ചു പൈസ ആ രോഗിക്ക് കൊടുത്തിട്ട് ബാക്കി പണം മറ്റ് രോഗികൾക്ക് വേണ്ടി എന്നും പറഞ്ഞു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു ഫിറോസ് ചെയ്തിരുന്നത്. അതായത് വീഡിയോ കാണിച്ചു കോടികൾ പിരിക്കുക, അതിൽ നിന്നും തുച്ഛമായ ലക്ഷങ്ങൾ കൊടുത്തത്തിന് ശേഷം ബാക്കി സ്വന്തം അക്കൗണ്ടിലാക്കുക– ഇതായിരുന്നു ശൈലി.

ചാരിറ്റി എന്നും പറഞ്ഞു ചെറിയ അസുഖങ്ങൾക്ക് പോലും അനേക ലക്ഷങ്ങൾ ആണ് ഫിറോസ് പിരിച്ചിരുന്നത്. പല അസുഖങ്ങളും സർക്കാർ ഹോസ്പിറ്റലിൽ സൗജന്യ ചികിത്സ കിട്ടുന്നത് ഫിറോസ് പഞ്ച നക്ഷത്ര ഹോസ്പിറ്റലിൽ ലക്ഷങ്ങൾ ചിലവാക്കി എന്ന് വിശ്വസിപ്പിച്ചാണ് നടത്തിയിരുന്നത്.

ഇതിനിടയിൽ ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ വെട്ടിക്കുന്നു എന്നും കള്ള പണം വെളുപ്പിക്കുന്നു എന്നും ആരോപണങ്ങൾ ഫിറോസിനെതിരെ വലിയ തോതിൽ ഉയർന്നു തുടങ്ങുന്നു.

ഫിറോസ് തന്നെ പലപ്പോഴായി ലൈവ് വീഡിയോ ഇട്ട് പറഞ്ഞത് അനുസരിച്ച് ഫിറോസിന് കുറഞ്ഞ സമയം കൊണ്ട് 3 ഇന്നോവ കാർ മാറുന്നു. പുറമെ 2500 സ്‌ക്വയർ ഫീറ്റ് വീടും ലക്ഷം രൂപ വില വരുന്ന ഐ ഫോണുമുണ്ട്.

ആ ഇടക്ക് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു രോഗിയുടെ ബന്ധുവിന്റെ അക്കൗണ്ടിൽ ഫിറോസ് ലൈവ് വീഡിയോ ചെയ്തത് കൊണ്ട് വന്ന പണം നിയമ വിരുദ്ധമായി സ്വന്തം അക്കൗണ്ടിൽ മാറ്റാൻ ശ്രമിച്ചപ്പോൾ ബാങ്ക് അധികൃതർ അത് തടയുകയും അതിനെതിരെ ഫിറോസ് വീഡിയോ ഇടുകയും ഫാനരന്മാരെ (ഫിറോസ് ഫാൻസ്‌ )കൊണ്ട് ബാങ്കിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയിതിരുന്നു.

ആ സമയത്തു തന്നെ പ്രൊപിയോണിക് അസിഡിമിയ എന്ന വളരെ സീരിയസ് ആയ അസുഖം ഉള്ള ഒന്നര വയസ്സുള്ള കുട്ടിയെ മോഹനൻ വൈദ്യരുടെ അടുത്ത് വിടുകയും കുട്ടി മരണപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ ഉയർന്ന ജനരോഷം ഫിറോസ് മറികടന്നത് ആ കുട്ടിയുടെ പിതാവിനെ കൊണ്ട് ലൈവ് വീഡിയോ ഇട്ട് കൊണ്ടായിരുന്നു.

സ്വന്തം അക്കൗണ്ടിൽ പൈസ മാറ്റുന്നത് അപകടം ആണെന്ന് ഫിറോസ് മനസ്സിലാക്കി. തുടർന്ന് ഫിറോസ് ഒരു ട്രസ്റ്റ് തട്ടി കൂട്ടി. അതാകട്ടെ ഞാനും എന്റെ അനിയനും പിന്നെ കെട്ടിയോളും എന്ന ഉടായിപ്പ് സെറ്റപ്പ് ആയിരുന്നു.

ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി 24 ന്യൂസിന്റെ ജനകീയ വിചാരണയിൽ ഫിറോസ് പങ്കെടുത്തു. പക്ഷേ വെളുക്കാൻ തേച്ചത് പാണ്ടായി പോകുകയാണ് ചെയ്തത്. ആ ഷോയിൽ ഫിറോസ് തന്നെ ഏകദേശം 2 വർഷം കൊണ്ട് മിനിമം 200 കോടി രൂപ താൻ കൈകാര്യം ചെയ്തു എന്ന് സമ്മതിക്കുകയും റിട്ടയേർഡ് ജഡ്‌ജി കമാൽ പാഷ അതിനെതിരെ ഫിറോസിന് വാണിംഗ് കൊടുക്കുകയുമുണ്ടായി.

സൗദി അറേബ്യയില്‍ ഡ്രെെവര്‍ ആയി ജോലി ചെയ്തിരുന്ന ഒരു സാധാരണ മനുഷ്യനായ ഫിറോസിന് ഇന്ത്യക്ക് പുറത്തു അനേക രാജ്യങ്ങളില്‍ കറങ്ങാനും, ഒരു പണിയും എടുക്കാതെ ഉയര്‍ന്ന നിലവാരത്തില്‍ സെലിബ്രേറ്റി ജീവിതം നയിക്കാനും ചാരിറ്റി കാരണം കഴിഞ്ഞു എന്ന് പറയുമ്പോൾ അത് നിസ്വാർത്ഥ ചാരിറ്റി ആകില്ലല്ലോ.

സമാന സമയത്ത് തന്നെ ഫിറോസുൾപ്പെടുന്ന ചാരിറ്റി പ്രവർത്തകരുടെ തട്ടിപ്പിനെതിരെ പ്രതിഷേധം കനക്കുകയും ശ്രീജിത്ത്‌ പെരുമന പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള വക്കീൽ ഇടപെട്ടു കേസ് കൊടുക്കുകയുണ്ടായി.

ഫിറോസിനെ വിമർശിച്ചു പോസ്റ്റിട്ട ആക്ടിവിസ്റ്റ് കൂടി ആയ ജസ്ല മാടശ്ശേരിയെ ഫാനാരൻമ്മാരെ വിട്ട് ചീത്ത വിളിപ്പിക്കുകയും അവർക്ക് ഉത്തേജനം നൽകി കൊണ്ട് ജസ്ലയെ പരസ്യമായി വേശ്യ എന്ന് വിളിച്ചു ലൈവ് ഇടുകയും ചെയ്തു.

ഇതിനിടയിൽ തന്നെ ഫിറോസ് പലപ്പോഴായി പറഞ്ഞ കള്ളങ്ങൾ എന്റെ fb സുഹൃത്തു കൂടിയായ ബേസിൽ വർഗീസ് fb യിൽ പോസ്റ്റ്‌ ചെയ്യുകയും അത് പുറംലോകം അറിയുകയും ചെയ്തിരുന്നു.

ഇപ്പോൾ ഫിറോസിനെതിരെ ആരോപണവുമായി വന്നത് മുസ്ലിം ലീഗുകാരനും ഒരു മാസം മുമ്പ് വരെ ഫിറോസിന്റെ വലം കൈയ്യുമായിരുന്ന ആഷിക് തോന്നയ്ക്കൽ ആണ്. ഇവർ തമ്മിലുള്ള ബിസിനസ്സ് ഇടപാട് പൊളിഞ്ഞപ്പോൾ തമ്മിൽ തല്ലായി. ഒരു ചെറിയ സ്‌കൂട്ടർ ആക്‌സിഡന്റ് ആയ സ്ത്രീയുടെ അടുത്ത് ഓക്സിജൻ സിലിണ്ടർ കൊണ്ട് വെച്ച് അവർ മാറാ രോഗിയാണെന്ന് തെറ്റിധരിപ്പിച്ചു ലൈവ് ഇട്ട് ഫിറോസ് പണം പിരിച്ചു എന്നാണ് ആരോപണം.

ഫിറോസ് ചാരിറ്റി നിർത്തി എന്നും പറഞ്ഞു ലൈവ് ഇട്ടു എങ്കിൽ അതിന് കുറച്ചു അർത്ഥങ്ങൾ ഉണ്ട്.

1) ഇനി പഴയത് പോലെ ചാരിറ്റി നടത്തി വെട്ടിക്കാൻ പറ്റില്ല എന്നുള്ള തിരിച്ചറിവ്.

2) ശ്രീജിത്ത്‌ പെരുമന വക്കീൽ കേന്ദ്ര ഗവണ്മെന്റ്ന് കൊടുത്ത പരാതി ഡെമോക്ലസിന്റെ വാൾ പോലെ തൂങ്ങി കിടക്കുന്നു.

3) ഫിറോസ് അക്കൗണ്ട് ഓഡിറ്റ് ചെയ്യുന്നില്ലെങ്കിൽ പോലും വലിയ തോതിൽ സോഷ്യൽ ഓഡിറ്റ് നടക്കുന്നു എന്നുള്ള തിരിച്ചറിവ്.

4) ഇന്നോവ കാറും, ബംഗ്ലാവും, ഐ ഫോണും, ഞെട്ടിക്കുന്ന ബാങ്ക് ബാലൻസും ഇതിനിടയിൽ തന്നെ ഫിറോസ് സ്വന്തമാക്കി കഴിഞ്ഞു.

5) രാഷ്ട്രീയ മോഹം തലക്ക് പിടിച്ചു കഴിഞ്ഞു. ലീഗ് സ്ഥാനാർഥിയായി ഒരു എംഎൽഎ സ്ഥാനം ഫിറോസ് ഇപ്പോൾ ആഗ്രഹിക്കുന്നു. ഇനിയും ചാരിറ്റി തുടർന്നാൽ താൻ നാറുമെന്നും തന്റെ പൊളിറ്റിക്കൽ മോഹങ്ങൾ അസ്തമിക്കും എന്നുള്ള തിരിച്ചറിവ്. (അണ്ണാ ഹസാരെയെ ബിജെപി എങ്ങനെയാണോ പ്രയോജനപ്പെടുത്തിയത് അതുപോലെ മുസ്ലിലീഗിന്റെ ചട്ടുകമായി ഫിറോസ് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.)

NB : ഇപ്പൊ ചോദിക്കാമോന്ന് അറിയില്ല, എന്നാലും ചോദിക്കുകയാണ്. ഫിറോസിന് 800 സ്‌ക്വയർ ഫീറ്റ് എന്ന് തോന്നുന്നതും സാധാരണ മനുഷ്യർക്ക് 2500 സ്‌ക്വയർ ഫീറ്റ് എന്ന് മനസ്സിലാകുന്ന ബംഗ്ലാവിന്റെ പണി എവിടം വരെ ആയി?

 

Advertisements