ആ മനസ്സ് നിറയെ നന്മയാണ്, പക്ഷെ, വിഹിതം കൊടുത്തില്ലേൽ തട്ടിക്കളയാൻ വരെ ആഹ്വാനം ചെയ്തു കളയും

223

ആ മനസ്സ് നിറയെ നന്മയാണ്. പക്ഷെ, വിഹിതം കൊടുത്തില്ലേൽ ഇക്കാടെ സ്വഭാവം മാറും. ചിലപ്പോൾ തട്ടിക്കളയാൻ വരെ ആഹ്വാനം ചെയ്തു കളയും. മാഞ്ചിയം കൃഷി , തേക്ക്കൃഷി , ആട് കൃഷി തട്ടിപ്പുകൾക്ക് ശേഷം കേരളം ഇന്ത്യക്ക് മുന്നിൽ അവതരിപ്പിച്ച പുതിയ ഒരു കൃഷിയാണ് നന്മമര കൃഷി. നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിനും സാമ്പത്തീക നിയന്ത്രണത്തിനും ശേഷം കേരളത്തിൽ വ്യാപകമായി മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്ന നന്മമര തട്ടിപ്പുകാരിൽ പ്രധാന വടവൃക്ഷമായി മാറിക്കഴിഞ്ഞ ഫിറോസ് കുന്നുംപറമ്പിൽ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്….’

എത്ര കരുണ ആണ് ആ വാക്കുകളിൽ.കാരുണ്യം പൊഴിയേണ്ട നാവുകളിൽ നിന്ന് പൊഴിഞ്ഞത് മൂടി പൊതപ്പിച്ച് കിടത്തിയ കപടത ആയി പോയല്ലോ.എന്തായാലും ഇക്കയുടെ ആഗ്രഹം കൊള്ളാം.അത് ഇക്കായ്ക്ക്.പക്ഷെ ഇവിടെ നിയമം ഉണ്ട് ബ്രോ.അതിന് നിങ്ങൾ പൊക്കി പിടിച്ചു കൊണ്ടുനടക്കുന്ന മനുഷ്യത്വത്തേക്കാൻ മനുഷ്യത്വം ഉണ്ട്….ഈ കപടത ഒന്നുമില്ലാതെ സഹായിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ബ്രോ നാട്ടിൽ.നിങ്ങൾക്ക് അറിയില്ലാഞ്ഞിട്ടാണ്. അവരാകട്ടെ അങ്ങനെ ഒന്നും അറിയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല… അപ്പോൾ അടുത്ത പാട്ട് റെഡി ആണല്ലോ അല്ലേ.

വയനാട്ടിലെ ഒരു കുട്ടിയുടെ ചികിത്സക്കായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്ന്നുണ്ടായ ആരോപണങ്ങള്ക്ക് മറുപടി പറയുന്നതിനിടെയാണ് ഫിറോസ് വിവാദ പരാമര്ശം നടത്തിയത്. ബാക്കി വരുന്ന പണം മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കുമ്പോള്‍ അത് തന്റേതാണെന്ന് പറഞ്ഞുവന്ന് കരയുന്ന രോഗികളെയും ഇവരെ കാണിച്ച് കള്ളപ്രചാരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം പൊതുയിടത്തില്‍വെച്ച് ക്കൊല്ലേണ്ട സമയം അതിക്രമിച്ചെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു.

അടുത്ത വിവാദ വീഡിയോയുമായി നന്മമരം