നിന്നെയോർത്ത് ചങ്ക് കൊളുത്തി വലിക്കുന്നു മോളേ

2018

Firosbabu Cholayil എഴുതുന്നു

ചങ്ക് കൊളുത്തി വലിക്കുന്ന വേദനയോടെയല്ലാതെ അലിഗറിലെ രണ്ടര വയസ്സുകാരി ട്വിങ്കിളിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ കണ്ണോടിക്കാൻ പോലുമാവില്ല.

Firosbabu Cholayil

രണ്ടര വയസ്സുകാരി!!
ക്രൂര ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു..
കയ്യും കാലും തല്ലി ഒടിച്ചിരുന്നു..
വലത് കൈ തോളെല്ലിൽ നിന്ന് വേർപെടുത്തപ്പെട്ട് എല്ലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു..
ഇടത് കാലിൽ മുട്ടിനു താഴെയായി അഞ്ചു സെന്റി മീറ്റർ ആഴത്തിൽ മുറിവുണ്ടായിരുന്നു..
വാരിയെല്ലുകൾ മുഴുവൻ തെളിഞ്ഞു കാണുന്നത് പോലെ നെഞ്ചു കീറി പൊളിച്ചിരുന്നു..
രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്തിരുന്നു..
മൂക്കിന്റെ പാലം ഇടിച്ചു തകർത്തിരുന്നു..
തലച്ചോറും ശ്വാസകോശവും കലങ്ങി പോവുകയും കുടൽ പിളരുകയും ചെയ്തിരുന്നു..
ഗുഹ്യാവയങ്ങളിൽ ഗുരുതര പരിക്കേറ്റിരുന്നു..
തലയോട്ടിയിലെ രോമങ്ങളും നഖങ്ങളും മേലാസകലം തൊലിയും ഇളകി വന്നിരുന്നു..
ദേഹം മുഴുവൻ പുഴുക്കളും പ്രാണികളും ഇഴജന്തുക്കളും അരിച്ചു നടക്കുകയായിരുന്നു..
ഇഞ്ചിഞ്ചായി പീഡിപ്പിച്ചു കൊന്നു കളയും മുമ്പ് അവളനുഭവിച്ച പീഠകളുടെ അടയാളങ്ങളാണ്!!

അവളുടെ അച്ഛന് കടമായി വാങ്ങിയ പതിനായിരം രൂപ കൃത്യ സമയത്തു മടക്കി കൊടുക്കാൻ സാധിച്ചിരുന്നില്ല എന്നതായിരുന്നു കുഞ്ഞു ട്വിങ്കിളിന്റെ കുറ്റം..
അതിന്റെ പേരിലാണ് പ്രതിയായ മുഹമ്മദ്‌ സാഹിദ് ആ രണ്ടര വയസ്സുകാരിക്ക് മേൽ ഇത്രമേൽ ക്രൂരമായ ശിക്ഷ നടപ്പാക്കിയത്..
സുഹൃത്തായ അസ്‌ലം ആയിരുന്നു കൃത്യത്തിൽ അയാൾക്ക് സഹായിയും പങ്കാളിയും..
പരിശുദ്ധ റംസാൻ മാസത്തിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്..

#JusticeForTwinkleSharma

Advertisements