ഇന്ന് മലയാളത്തിലെ ആദ്യ A സർട്ടിഫിക്കറ്റ് ചലച്ചിത്രത്തിന്റെ 54 ആം പിറന്നാൾ

100

ഇന്ന് മലയാളത്തിലെ ആദ്യ A സർട്ടിഫിക്കറ്റ് ചലച്ചിത്രത്തിന്റെ 54 ആം പിറന്നാൾ

തങ്കം മൂവീസിന്റെ ബാനറിൽ എം. രാജു മാത്തൻ നിർമിച്ച് എസ്.എൽ.പുരം സദാനന്ദൻ തിരക്കഥ സംഭാഷണം എന്നിവ രചിച്ച് എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത കല്യാണ രാത്രിയിൽ എന്ന ചലചിത്രം 1966 ജൂലായ് 15 ആം തിയതിയാണ് പുറത്തിറങ്ങുന്നത്.
പ്രേതസിനിമ എന്ന നിലയിൽ A സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രത്തിൽ പ്രേംനസീർ/ വിജയനിർമ്മല/മുത്തയ്യ/കൊട്ടാരക്കര എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഒരു മലഞ്ചരുവിൽ പാശ്ചാത്യ രീതിയിൽ നടന്നുവരുന്ന ഹോട്ടൽ ഹിൽ പാലസ് കള്ളനോട്ടു വ്യാപാരത്തിനും കള്ളക്കടത്തും മറ്റു അവിഹിതങ്ങൾക്കും മറയായി ഉടമസ്ഥൻ തന്നെ ഉപയോഗിക്കുകയാണ്. അതിന് എതിര് നിൽക്കുന്നവരെയെല്ലാം ഹോട്ടൽ ഉടമസ്ഥന്റ നേതൃത്വത്തിൽ കൊലപ്പെടുത്തുന്നു. ഉടമസ്ഥന്റെ അകാലചരമമടഞ്ഞ ഭാര്യയുടെ പ്രേതമാണ് കൊല നടത്തുന്നതെന്ന് ഉടമസ്ഥനും കൂട്ടാളിയും വിശ്വസിപ്പിക്കുന്നു. ഈ രഹസ്യം കണ്ടുപിടിക്കാൻ ഇറങ്ങി തിരിച്ച കഥാനായകൻ ഒടുവിൽ എല്ലാം കണ്ടുപിടിച്ച് എല്ലാവരേയും കീഴ്പ്പെടുത്തുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം.വയലാറിന്റെ രചനയിൽ ജി.ദേവരാജൻ ഈണം നൽകിയ മനോഹരമായ ഗാനങ്ങൾ ആലപിച്ചത് എസ്.ജാനകി/പി.ലീല/എൽ.ആർ. ഈശ്വരി/ പി.ജയചന്ദ്രൻ എന്നിവരായിരുന്നു.

Advertisements