അറിവ് തേടുന്ന പാവം പ്രവാസി

കേരളത്തിലെ ആദ്യ നിർമിതബുദ്ധി (AI) അധ്യാപികയാണ് ഐറിസ് . കല്ലമ്പലം കടുവയിൽ കെ.ടി.സി.ടി. സ്കൂളാണ് അധ്യാപന മേഖലയിൽ നിർമിതബുദ്ധി അധ്യാപികയെന്ന ആശയം നടപ്പാക്കിയിരിക്കുന്നത്. വിദ്യാർഥി കളുടെ പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര നിതി ആയോഗി ന്റെ പദ്ധതിയായ അടൽ ടിങ്കറിങ് ലാബിന്റെ (എ.ടി.എൽ.) പാഠ്യേതരപ്രവർത്തന ങ്ങളുടെ ഭാഗമായാണ് നിർമിതബുദ്ധി അധ്യാപികയെ നിർമിച്ചത്.

എ.ടി.എലിന് ശാസ്ത്രസാങ്കേതിക സഹായം നൽകുന്ന കമ്പനികളിൽ ഒന്നായ ഹൗ ആൻഡ് വൈയും മേക്കർലാബുമാണ് സ്കൂളുമായി ചേർന്ന് ഐറിസിനെ യാഥാർഥ്യമാക്കിയ ത്.സംശയങ്ങൾക്ക് പത്ത് സെക്കൻഡിനുള്ളിൽ ഉത്തരംനൽകും. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ആശയവിനിമയം. ഏകദേശം ഒരുലക്ഷമാണ് നിർമാണച്ചെലവ്.

ചാറ്റ് ജി.പി.ടിയെ നിർമിതബുദ്ധി അധ്യാപികയെ ന്നരീതിയിൽ മാറ്റംവരുത്തിയാണ് പ്രോഗ്രാം ചെയ്തിട്ടുള്ളത്. ശബ്ദം ഇൻപുട്ടായി നൽകി പ്രോസസ് ചെയ്ത് ഗൂഗിൾ കൺവെർഷനിലൂടെ ഓഡിയോ ആക്കിമാറ്റി മറുപടിനൽകുന്ന സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളത്. ബ്ലൂടൂത്ത് വഴിയാണ് ഐറിസിന്റെ ചലന നിയന്ത്രണം. സംസാരത്തിനുപുറമേ മുന്നോട്ടും പിന്നോട്ടും നീങ്ങാനും ഹസ്തദാനം നടത്താനും കഴിയും.
കേരളത്തിലെ മറ്റ് സ്കൂളുകളിലും ഒരുമാസത്തി നുള്ളിൽ എ.ഐ. അധ്യാപികയെ എത്തിക്കാ നുള്ള പ്രവർത്തനങ്ങളിലാണ് സ്റ്റാർട്ട്അപ്പ് മിഷന് കീഴിലുള്ള മേക്കേഴ്സ് ലാബ്. പുതുതായി വികസിപ്പിക്കുന്ന എ.ഐ. അധ്യാപികമാരിൽ ക്യാമറാസംവിധാനവും സജ്ജീകരിക്കും. അതിലൂടെ മുന്നിൽ നിൽക്കുന്ന വ്യക്തി വിദ്യാർഥിയാണോ അധ്യാപകരാണോയെന്ന് തിരിച്ചറിഞ്ഞ് മറുപടി നൽകും.

You May Also Like

ഏണിയില്‍ കയറി ബഹിരാകാശത്തേക്ക് പോയാലോ ?

സ്പേസ് എലവേറ്റർ സാബു ജോസ് (ഫേസ്ബുക്കിൽ എഴുതിയത് ) ഏണിയില്‍ കയറി ബഹിരാകാശത്തേക്ക് പോയാലോ? ഒരിക്കലും…

16ജിബി റാം, 256ജിബി സ്‌റ്റോറേജ്, ചെറിയ ബജറ്റിൽ ഗെയിമിംഗ് ഫോൺ, സ്‌മാർട്ട്‌ ഫോണിൻ്റെ വില 9,000-ത്തിൽ താഴെ

ചെറിയ ബജറ്റിലുള്ള ആളുകൾക്കായി, 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഇൻഫിനിക്സ് ഹോട്ട് 40i…

കല്യാണ ഫോട്ടൊഗ്രാഫറായി റോബോട്ട് ഇവാ

കല്യാണ ഫോട്ടൊഗ്രാഫറായി റോബോട്ട് ‘ഇവാ’ അറിവ് തേടുന്ന പാവം പ്രവാസി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന…